റോഡിൽ വാഹനങ്ങൾ ഓടിക്കുന്നവർ തീർച്ചയായും ഇതും അറിഞ്ഞിരിക്കണം

HIGHLIGHTS

കേരളത്തിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ഇതുംകൂടി ശ്രദ്ധിക്കുക

അതുകൊണ്ടു തന്നെ വാഹനങ്ങൾ ഓടിക്കുമ്പോൾ നിയമം പാലിച്ചു തന്നെ ഓടിക്കുക

റോഡിൽ വാഹനങ്ങൾ ഓടിക്കുന്നവർ തീർച്ചയായും ഇതും അറിഞ്ഞിരിക്കണം

ഗതാഗത നിയമങ്ങൾ പാലിക്കുവാൻ മടിയുള്ളവർക്ക് ഇതാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ പുതിയ പണി എത്തിയിരിക്കുന്നു .മോട്ടോർ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുവാനും അതുപോലെ തന്നെ പിഴ ഇടുന്നതിനും ഇതാ കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് പുതിയ ക്യാമറകൾ സ്ഥാപിച്ചിരുന്ന വിവരങ്ങൾ നമുക്ക് അറിയാം .കേരളത്തിലെ മിക്ക സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചട്ടുണ്ട് .

Digit.in Survey
✅ Thank you for completing the survey!

വാഹനങ്ങൾ റോഡിലൂടെ ഓടിക്കുമ്പോൾ നിയമങ്ങൾ പാലിക്കാത്തവർക്ക് ഇത്തരത്തിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ വഴി പണിവീഴുന്നതാണ് .നിയമങ്ങൾ ലംഘിക്കുന്നവരുടെ ചിത്രങ്ങൾ അടക്കം വാഹന ഉടമകളുടെ പേരിൽ നോട്ടീസ് അയക്കുന്നതാണ് .ഇതിൽ മറ്റൊരു പ്രധാന കാര്യം എടുത്തു പറയേണ്ടത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത് .

ഇത്തരത്തിൽ ഇതിൽ പ്രോഗ്രാം ചെയ്തിരിക്കുന്നതുപോലെ നിയമലംഘനങ്ങൾ കാണുകയാണെങ്കിൽ ചിത്രം പകർത്തുന്നതാണ് .അതുപോലെ തന്നെ 24 മണിക്കൂറും ഇത് പ്രവർത്തിക്കുന്നതായിരിക്കും .മറ്റൊരു പ്രധാന കാര്യം ഇതിൽ എടുത്തുപറയേണ്ടത് വളരെ ചിലവേറിയ പുതിയ ഒരു സംവിധാനം കൂടിയാണ് ഇത് എന്നതാണ് .

റിപ്പോർട്ടുകൾ പ്രകാരം 30 ലക്ഷം രൂപവരെയാണ്  ഈ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളുടെയും വില വരുന്നത് എന്നാണ് .ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിക്കുന്നവർക്ക് ,ഹെൽമെറ്റ് ഇല്ലാതെ ബൈക്കിനു പിന്നിൽ യാത്ര ചെയ്താൽ ,2 പേർക്ക് മുകളിൽ ബൈക്കിൽ യാത്ര ചെയ്താൽ (4 വയസിനു മുകളിൽ പ്രായമുള്ള കുട്ടികളെ യാത്രകാരനായി പരിഗണിക്കും )വാഹന യാത്രക്കിടെ മൊബൈൽ ഉപയോഗിക്കുന്നവർക്ക് ,സീറ്റ് ബെൽറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവർക്ക് എന്നിങ്ങനെ നിയമങ്ങൾ ലംഘിക്കുന്ന എല്ലാവര്ക്കും പിഴ വരുന്നതാണ്.അതുകൊണ്ടു തന്നെ വാഹനങ്ങൾ ഓടിക്കുമ്പോൾ നിയമം പാലിച്ചു തന്നെ ഓടിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo