കണ്ണനും ദാസനും പോലെ! 50MP ട്രിപ്പിൾ ക്യാമറ, 5000mAh പവറുമുള്ള പുതിയ Samsung Galaxy A57 5G, ഗാലക്സി A37 5G

കണ്ണനും ദാസനും പോലെ! 50MP ട്രിപ്പിൾ ക്യാമറ, 5000mAh പവറുമുള്ള പുതിയ Samsung Galaxy A57 5G, ഗാലക്സി A37 5G

സാംസങ് ആരാധകർ കാത്തിരുന്ന ആ സ്റ്റൈലൻ സ്മാർട്ട് ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 50MP ട്രിപ്പിൾ ക്യാമറ, 5000mAh പവറുള്ള Samsung Galaxy A57 5G, Samsung Galaxy A37 5G ഫോണുകളാണ് എത്തിയത്. മികച്ച ക്യാമറ പെർഫോമൻസും വേഗതയേറിയ പ്രോസസറും കരുത്തൻ ബാറ്ററിയുമുള്ള സ്മാർട്ട് ഫോണുകളാണിവ. സാംസങ്ങിന്റെ പ്രീമിയം ലുക്കും 5G കരുത്തുമുള്ള ഗാലക്സി എ37 5ജി, ഗാലക്സി എ57 5ജി ഫോണുകളാണിവ. ഈ പുത്തൻ ഫോണുകളുടെ പ്രധാന സവിശേഷതകളും ഇന്ത്യയിലെ വിലയും വിശദമായി പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy A57 5G Specifications

സൂപ്പർ അമോലെഡ് സ്ക്രീനും 5000 mAh ബാറ്ററിയുമുള്ള സാംസങ് ഫോണാണിത്. വെറും 179 ഗ്രാം മാത്രം ഭാരമാണുള്ളത്. എ സീരീസിലേക്ക് അവതരിപ്പിച്ച ഈ സാംസങ് ഫോണിന്റെ ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി, ക്യാമറ തുടങ്ങിയ സവിശേഷതകൾ അറിയാം.

  1. ഡിസ്പ്ലേ: 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ സൂപ്പർ അമോലെഡ്+ ഡിസ്‌പ്ലേയും 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുമുള്ള ഫോണാണിത്. ഇത് വിഷൻ ബൂസ്റ്റർ സപ്പോർട്ട് ചെയ്യുന്ന സ്ക്രീനിലാണ് നിർമിച്ചിരിക്കുന്നത്.
  2. ക്യാമറ: സാംസങ് ഗാലക്‌സി എ57 5ജിയിൽ ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയും, 12MP അൾട്രാ-വൈഡ് ക്യാമറയും 5MP മാക്രോ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സ്മാർട്ട് ഫോണിന് മുൻവശത്ത് 12MP സെൽഫി ക്യാമറയുമുണ്ട്.
  3. ബാറ്ററി: ഈ സാംസങ് ഫോണിൽ ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 5000mAh ബാറ്ററി നൽകിയിരിക്കുന്നു.
  4. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ UI 8.5 ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8GB, 12GB റാമും 256GB സ്റ്റോറേജും ഗാലക്സി A57 5G പിന്തുണയ്ക്കുന്നു.
  5. ഡ്യൂറബിലിറ്റി: IP68 റേറ്റിംഗുള്ള സ്മാർട്ട് ഫോണാണിത്. വെള്ളവും പൊടിയും ഗാലക്സി എ57 5ജി പ്രതിരോധിക്കുന്നു. സുരക്ഷയ്ക്കായി ഇതിൽ സാംസങ് നോക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.
  6. പ്രോസസർ: ഗാലക്‌സി എ57 5ജിയിലുള്ള ചിപ്പ് എക്‌സിനോസ് 1680 ആണ്.
  7. കളർ വേരിയന്റുകൾ: ഓസം നേവി, ഓസം ഐസിബ്ലൂ, ഓസം ലിലാക് എന്നീ നിറങ്ങളിൽ സ്മാർട്ട് ഫോൺ ലഭ്യമാകും.

Also Read: വെറും 11,499 രൂപയ്ക്ക് 7000mAh ബാറ്ററിയും 144Hz ഡിസ്‌പ്ലേയും; Realme P4 Lite 5G ഫസ്റ്റ് സെയിൽ

സാംസങ് ഗാലക്സി A37 5ജി ഫീച്ചറുകൾ

ഗാലക്സി എ57 5ജിയേക്കാൾ കുറച്ചുകൂടി ഭാരമുള്ള ഫോണാണിത്. ഈ സാംസങ് ഫോണിന് 196 ഗ്രാം ഭാരമാണുള്ളത്. ഇതിലും സാംസങ് ഇലക്ട്രോണിക്സ് കരുത്തുറ്റ 5000 mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന്റെ ഡിസ്പ്ലേ, പ്രോസസർ, ബാറ്ററി, ക്യാമറ എന്നീ ഫീച്ചറുകൾ ഇവിടെ വിശദമാക്കുന്നു.

  1. ഡിസ്പ്ലേ: സാംസങ് ഗാലക്‌സി A37 5ജിയ്ക്ക് 6.7 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റും വിഷൻ ബൂസ്റ്റർ സപ്പോർട്ടുമുണ്ട്.
  2. ക്യാമറ: ട്രിപ്പിൾ ക്യാമറ തന്നെയാണ് ഈ സാംസങ് ഫോണിലുമുള്ളത്. 50MP പ്രൈമറി ക്യാമറയും, 8MP ആൾട്രാ-വൈഡ് ക്യാമറയും, 5MP മാക്രോ ക്യാമറയും നൽകിയിരിക്കുന്നു. ഫോണിന് മുൻവശത്ത് 12MP ക്യാമറയാണ് സജ്ജീകരിച്ചിട്ടുള്ളത്.
  3. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8.5 ഒഎസ്സാണ് എ സീരീസിലെ സാംസങ് ഫോണിലുമുള്ളത്.
  4. ബാറ്ററി: സാംസങ് ഗാലക്സി A37 5ജിയിൽ ഭീമാകാരമായ 5000mAh ബാറ്ററി കൊടുത്തിരിക്കുന്നു.
  5. ഡ്യൂറബിലിറ്റി: IP68 റേറ്റിംഗാണ് സാംസങ് എ37 5ജിയുടെ കരുത്ത്.
  6. പ്രോസസർ: സാംസങ് ഗാലക്‌സി എ37 മോഡലിൽ എക്‌സിനോസ് 1480 ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു.
  7. കളർ വേരിയന്റുകൾ: ഓസം ലാവെൻഡർ, ഓസം ചാർക്കോൾ, ഓസം ഗ്രേഗ്രീൻ നിറങ്ങളിൽ സ്മാർട്ട് ഫോൺ ലഭിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo