ആമസോൺ ദീപാവലി ധമാക്ക: 5000 രൂപ ബാങ്ക് ഓഫറോടെ iPhone 16 കുറഞ്ഞ വിലയിൽ!

ആമസോൺ ദീപാവലി ധമാക്ക: 5000 രൂപ ബാങ്ക് ഓഫറോടെ iPhone 16 കുറഞ്ഞ വിലയിൽ!

ദീപാവലി, ക്രിസ്മസ് കളറാക്കാൻ കിടിലൻ ഓഫറുമായി Amazon GIF Sale തകൃതിയായി മുന്നേറുകയാണ്. ആപ്പിൾ പ്രേമികൾക്കായി iPhone 16 മോഡലിന് ആമസോൺ ഗംഭീര വിലക്കിഴിവ് പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് ഔട്ടായ സ്മാർട്ട് ഫോണിന് ആമസോണിൽ ഇപ്പോൾ വമ്പൻ വിലക്കുറവ് ലഭ്യമാണ്. നേരിട്ടുള്ള വിലക്കുറവ് മാത്രമല്ല, പ്രമുഖ ബാങ്ക് കാർഡുകൾക്ക് ആമസോൺ അധികമായി 5,000 രൂപയുടെ ബാങ്ക് ഓഫറും അനുവദിച്ചിരിക്കുന്നു. ദീപാവലി സമ്മാനമായി ഒരു പുതിയ ഐഫോൺ പ്രിയപ്പെട്ടവർക്ക് കൊടുക്കാൻ ആഗ്രഹിക്കുന്നവർക്കും, ഈ ദീപാവലി ആഘോഷങ്ങൾ ഹൈ ക്വാളിറ്റിയിൽ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നവർക്കും പരിമിതകാലത്തേക്കുള്ള ആമസോൺ ഓഫർ പ്രയോജനപ്പെടും. ആമസോണിലെ ഈ സ്പെഷ്യൽ വിൽപ്പനയുടെ വിശദാംശങ്ങളും, ബാങ്ക് ഓഫറുകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

iPhone 16: Offer

89,900 രൂപയ്ക്കാണ് ആപ്പിൾ തങ്ങളുടെ ഐഫോൺ 16 ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ അടുത്തിടെ ഫോണിന് കമ്പനി വീണ്ടും വില കൂട്ടിയിരുന്നു. 128 ജിബിയുടെ ഐഫോൺ 16 ഇപ്പോൾ ആമസോണിൽ 14 ശതമാനം കിഴിവിൽ വാങ്ങാം. സ്മാർട്ട് ഫോണിന് ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ വില 76,999 രൂപ മാത്രമാണ്.

HDFC ബാങ്ക് കാർഡുകളിലൂടെ ഫോൺ 5000 രൂപ കിഴിവിൽ വാങ്ങിക്കാം. ഇതുകൂടി ചേർത്താൽ സ്മാർട്ട് പോൺ 71000 രൂപയ്ക്ക് സ്വന്തമാക്കാം. തൽക്കാലം ഐഫോൺ 16 ന് എക്സ്ചേഞ്ച് ഡീലുകളൊന്നും ലഭ്യമല്ല. എന്നിരുന്നാലും ഫോൺ 2,253 രൂപയുടെ നോ കോസ്റ്റ് ഇഎംഐയിലോ 2707 രൂപയുടെ ഇഎംഐയിലോ പർച്ചേസ് ചെയ്യാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് ഇത് ആമസോൺ പരിമിതകാലത്തേക്ക് മാത്രം അനുവദിച്ചിട്ടുള്ള ഓഫറാണ്.

ഐഫോൺ 16: പ്രത്യേകതകൾ എന്തൊക്കെ?

അൽപ്പം പഴയ മോഡലാണെങ്കിലും പെർഫോമൻസിൽ മികച്ച ഡിവൈസാണിത്. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ തുടങ്ങിയ സവിശേഷതകൾ നോക്കാം.

  1. ഡിസ്പ്ലേ: 6.1 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയിലാണ് ഇത് പുറത്തിറക്കിയത്. 1179 x 2556 പിക്സൽ റെസല്യൂഷൻ ഫോണിനുണ്ട്. 60Hz റിഫ്രെഷ് റേറ്റാണ് ഡിസ്പ്ലേയ്ക്കുള്ളത്.
  2. പ്രൊസസർ: ഫോണിൽ A18 ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. ഇത് മികച്ച ഗെയിമിംഗ് അനുഭവവും ഫാസ്റ്റ് പെർഫോമൻസും ഉറപ്പാക്കുന്നു.
  3. ക്യാമറ: 48 മെഗാപിക്സൽ ക്യാമറയുള്ളതിനാൽ മികച്ചതും വ്യക്തതയുമുള്ള ചിത്രങ്ങൾ പകർത്താൻ പര്യാപ്തമാണ്. ഇതിൽ 12 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയുള്ളതിനാൽ വിശാലമായ ദൃശ്യങ്ങൾ പകർത്താൻ ഇത് മികച്ചതാണ്. സെൽഫികൾക്കും വ്യക്തമായ വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും സ്മാർട്ട് ഫോണിലുണ്ട്. ആപ്പിൾ ഇൻ്റലിജൻസ് സപ്പോർട്ടും ഈ ഫോണിനുണ്ട്.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile