Sony HT-S20R സൗണ്ട്ബാറിന് ഫ്ലിപ്കാർട്ടിൽ 42% കിഴിവ്; തിയേറ്റർ ഫീൽ വീട്ടിലിരുന്ന് ആസ്വദിക്കാം!

Sony HT-S20R സൗണ്ട്ബാറിന് ഫ്ലിപ്കാർട്ടിൽ 42% കിഴിവ്; തിയേറ്റർ ഫീൽ വീട്ടിലിരുന്ന് ആസ്വദിക്കാം!

ടെലിവിഷൻ കാഴ്ചകൾക്ക് തിയേറ്റർ നിലവാരത്തിലുള്ള ഓഡിയോ എക്സ്പീരിയൻസ് കൂടി ലഭിക്കാൻ വീട്ടിൽ ഒരു ഹോം തിയേറ്റർ സിസ്റ്റം ഉൾപ്പെടുത്തുന്നത് മികച്ചതാണ്. എന്നാൽ ഇതിനായി വലിയ പണം ചെലവാക്കാൻ താൽപ്പര്യമില്ലാത്തവർക്ക് Amazon ഗംഭീര ഓഫറുകൾ തരുന്നു. പ്രമുഖ ബ്രാൻഡായ സോണിയുടെ ജനപ്രിയ മോഡലായ Sony HT-S20R 5.1 ചാനൽ സൗണ്ട്ബാർ ഇപ്പോൾ ഏറ്റവും വിലക്കുറവിൽ വാങ്ങാം. ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ലിമിറ്റഡ് പീരിയഡ് ഓഫറിന്റെ ഭാഗമായി 42 ശതമാനം വമ്പൻ കിഴിവിലാണ് സോണി സൗണ്ട്ബാർ വിൽക്കുന്നത്. ഈ ഓഡിയോ സിസ്റ്റത്തിന് 10000 രൂപയുടെ നേരിട്ടുള്ള കിഴിവും ആകർഷകമായ ഇഎംഐ ഓഫറുകളും ലഭ്യമാണ്. 400W പവർ ഔട്ട്പുട്ട്, വ്യക്തമായ സറൗണ്ട് സൗണ്ട് നൽകുന്ന ഡോൾബി ഡിജിറ്റൽ സാങ്കേതികവിദ്യ, ബാസ്സ് ഇഫക്റ്റുകളുമുള്ള ഹോം തിയേറ്റർ സിസ്റ്റമാണിത്. ആമസോണിലെ ഓഫറിനെ കുറിച്ചും സൗണ്ട്ബാർ സവിശേഷതകളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Sony HT-S20R 5.1 Soundbar: ഓഫർ

23,990 രൂപയ്ക്കാണ് സോണി എച്ച്ടി- എസ്20ആർ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 400W ഓഡിയോ ഔട്ട്പുട്ട് ഈ ഹോം തിയേറ്റർ സിസ്റ്റത്തിനുണ്ട്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ ഹോം തിയേറ്റർ സിസ്റ്റം 13,989 രൂപയ്ക്ക് വാങ്ങിക്കാമെന്നതാണ് ഓഫർ.

5.1ch ഹോം തിയേറ്റർ സിസ്റ്റത്തിന് 492 രൂപയുടെ അത്യാകർഷകമായ ഇഎംഐ ഓഫറും ലഭ്യമാണ്. ടിവിയിൽ ബജറ്റ് വിലയിൽ ഒരു ഹോം തിയേറ്റർ സിസ്റ്റം ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു ഓഫറാണ്. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.

സോണി Dolby സൗണ്ട്ബാർ: സവിശേഷതകൾ

സോണി HT-S20R ഹോം തിയേറ്ററിന് 5.1 ചാനൽ കോൺഫിഗറേഷനാണുള്ളത്. വയർ വഴി ബന്ധിപ്പിക്കുന്ന ഒരു സബ്‌വൂഫറും രണ്ട് റിയർ സ്പീക്കറുകളും ഇതിൽ ഉൾപ്പെടുന്നു. 400W ഔട്ട്‌പുട്ട് നൽകുന്ന സോണി സിസ്റ്റത്തിൽ സാധാരണ ടു-ചാനൽ സൗണ്ട് ബാറുകളെ അപേക്ഷിച്ച് കൂടുതൽ ഉച്ചത്തിലുള്ളതും മികച്ച അനുഭവം നൽകുന്നതുമായ ഓഡിയോ എക്സ്പീരിയൻസ് തന്നെ ലഭിക്കുന്നു. മുറിയിലുടനീളം സൌണ്ട് എത്തിക്കാൻ ഈ ഓഡിയോ യൂണിറ്റിന് സാധിക്കും.

sony ht s20r price drop
സോണി ഹോം തിയേറ്റർ സിസ്റ്റം ആമസോൺ ഓഫർ

Also Read: പോക്കറ്റ് ചോരാതെ റീചാർജ്! 600 രൂപയിൽ താഴെ 84 ദിവസത്തേക്ക് 2 കിടിലൻ Airtel പ്ലാനുകൾ

ഡോൾബി ഡിജിറ്റൽ, ബ്ലൂടൂത്ത്, യുഎസ്ബി പ്ലേബാക്ക് സപ്പോർട്ടുള്ള സോണി സൌണ്ട് സിസ്റ്റമാണിത്. HDMI ARC, ഒപ്റ്റിക്കൽ, അനലോഗ് ഇൻപുട്ടുകൾ വഴി ടിവിയുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാനും സാധിക്കും. ഇതിൽ ഓരോ പരിപാടികൾക്കും അനുസൃതമായി മോഡുകൾ നൽകിയിരിക്കുന്നു. സിനിമ, മ്യൂസിക്, സ്റ്റാൻഡേർഡ്, ഓട്ടോ സൗണ്ട് മോഡുകളാണ് സോണി 5.1 ചാനൽ സിസ്റ്റത്തിലുള്ളത്.

എന്നാൽ ഹോം തിയേറ്ററിന്റെ പിന്നിലെ സ്പീക്കറുകൾക്ക് വയേർഡ് കണക്ഷനുകളാണ് ആവശ്യമുള്ളത് എന്നൊരു പോരായ്മയാണ്. അതുപോലെ സോണി HT-S20R ഹോം തിയേറ്ററിലെ സബ്‌വൂഫറും വയർ വഴിയാണ് ബന്ധിപ്പിക്കേണ്ടത്. എങ്കിലും സറൌണ്ട് എക്സ്പീരിയൻസും 400W ഔട്ട്പുട്ടും വേണമെന്നുള്ളവർക്ക് സോണി സിസ്റ്റം തീർച്ചയായും വാങ്ങിക്കാം.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile