ജിയോയ്ക്കൊപ്പം ഇന്ത്യയുടെ ടെലികോം വിപണിയിൽ സ്ഥാനം പിടിച്ച കമ്പനിയാണ് Bharti Airtel. സുനിൽ ഭാരതി മിത്തലിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ടെലികോം കമ്പനിയ്ക്ക് ഇന്ത്യയിൽ മാത്രം 49 കോടിയിലധികം മൊബൈൽ വരിക്കാരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
Surveyജിയോയ്ക്ക് സമാനമായി എയർടെലിലും 84 ദിവസത്തേക്ക് റീചാർജ് പ്ലാനുകളുണ്ട്. അതും സാധാരണക്കാർക്ക് അനുയോജ്യമായ ബജറ്റ് റീചാർജ് പ്ലാനുകൾ വരെ എയർടെൽ നീണ്ട കാലാവധിയിൽ അനുവദിച്ചിരിക്കുന്നു. ഭാരതി എയർടെൽ വരിക്കാർക്ക് 84 ദിവസത്തേക്ക് ടെലികോം പ്രധാനമായും 8 പ്ലാനുകളാണ് ഓഫർ ചെയ്യുന്നത്. ഇതിൽ രണ്ട് പ്രീ പെയ്ഡ് പ്ലാനുകൾ 600 രൂപയിലും താഴെ മാത്രം വിലയാകുന്ന ബജറ്റ് പ്ലാനുകളാണ്.
84 ദിവസത്തെ വാലിഡിറ്റി തരുന്ന ഈ രണ്ട് പ്ലാനുകളുടെയും പ്രത്യേകത കുറഞ്ഞ നിരക്കിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുമെന്നതാണ്. ഇതിൽ കോളിങ്, ഡാറ്റ പോലുള്ള ഓഫറുകളും ലഭ്യമാണ്. ഈ രണ്ട് പ്രീ പെയ്ഡ് പ്ലാനുകളുടെയും ആനുകൂല്യങ്ങളും ഓഫർ വിശദാംശങ്ങളും അറിയാം.
Airtel 84 Days Plans
84 ദിവസത്തേക്ക് അൺലിമിറ്റഡ് 5ജിയും കോളിങ്ങും ലഭിക്കുന്ന നിരവധി പ്ലാനുകൾ എയർടെലിലുണ്ടെങ്കിലും, ബജറ്റ് നോക്കി റീചാർജ് ചെയ്യുന്നവർക്കായി പ്രധാനമായും രണ്ട് റീചാർജ് ഓപ്ഷനുകളാണുള്ളത്. 469 രൂപയുടെയും 548 രൂപയുടെയും റീചാർജ് പ്ലാനുകളാണിവ. ഇതിൽ നീണ്ട കാല വാലിഡിറ്റിയ്ക്കൊപ്പം അൺലിമിറ്റഡ് കോളിങ് സേവനവും ലഭ്യം. പ്ലാനുകൾ ഓരോന്നും വിശദമായി അറിയാം.
Airtel 469 Plan Details
84 ദിവസത്തെ എയർടെൽ പ്ലാനാണ് 84 ദിവസം വാലിഡിറ്റി വരുന്ന ഏറ്റവും ചെറിയ റീചാർജ് പ്ലാൻ. 469 രൂപ പ്ലാനിൽ എസ്ടിഡി, റോമിങ് അൺലിമിറ്റഡ് വോയിസ് കോളിങ് സേവനങ്ങൾ ലഭിക്കുന്നു. ഇതിൽ 900 എസ്എംഎസ് ഓഫറുകൾ 84 ദിവസത്തേക്ക് ലഭ്യമാണ്. ഇന്ത്യയിലെ ഏത് നെറ്റ് വർക്കിലേക്കും എവിടെ നിന്നും പരിധിയില്ലാത്തെ ഇൻകമിങ്, ഔട്ട്ഗോയിങ് കോളിങ് ചെയ്യാനാകും. അതുപോലെ റോമിങ് ഉൾപ്പെടെയുള്ള കോളിങ് സേവനമാണ് എയർടെൽ നൽകുന്നത്. എങ്കിലും 469 രൂപ പാക്കേജിൽ ഡാറ്റ ഓഫറുകളൊന്നും ലഭ്യമല്ല എന്നത് ശ്രദ്ധിക്കുക. ഇതിനാൽ തന്നെ കോളിങ്ങിനായോ, സിം ആക്ടീവാക്കി വയ്ക്കാനോ റീചാർജ് നോക്കുന്നവർക്ക് ഈ പ്ലാൻ അനുയോജ്യമാകും.
469 രൂപ റീചാർജിൽ ചില അധിക ഓഫറുകൾ കൂടിയുണ്ട്. അഡോബ് എക്സ്പ്രസ് പ്രീമിയം ആക്സസും, ഫ്രീ ഹലോ ട്യൂൺസ് ഓഫറുകളും പ്ലാനിൽ നിന്ന് നേടാം.
- ആനുകൂല്യങ്ങൾ ചുരുക്കത്തിൽ
- വാലിഡിറ്റി: 84 ദിവസം
- ഡാറ്റ: 4ജി/5ജി ഡാറ്റ ഇല്ല
- എസ്എംഎസ്: 900 എസ്എംഎസ്
- കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ് (ലോക്കൽ, STD, നാഷണൽ റോമിങ് സേവനങ്ങൾ)
- 5ജി: അൺലിമിറ്റഡ് 5ജി ഇല്ല.
Also Read: ആദായ വിൽപ്പന! Snapdragon കരുത്തും 50MP ക്യാമറകളുമുള്ള Xiaomi 17 Ultra ഫ്ലിപ്കാർട്ടിൽ ഡിസ്കൗണ്ടിൽ
548 രൂപയുടെ എയർടെൽ പ്ലാൻ
548 രൂപയുടെ പ്രീ പെയ്ഡ് പ്ലാനാണ് മറ്റൊരു ബജറ്റ് ഫ്രണ്ട്ലി പ്ലാൻ. ഈ പാക്കേജിലും ഭാരതി എയർടെൽ അൺലിമിറ്റഡ് കോളിങ് അനുവദിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാതെ സൗജന്യ വോയിസ് കോളിങ് സേവനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കോളിങ്ങിന് പുറമെ 900 എസ്എംഎസ് ഓഫറുകളും എയർടെൽ തരുന്നു. ഇത് ദിവസ പരിധിയില്ലാതെ വാലിഡിറ്റിയിലുടനീളം ഉപയോഗിക്കാം. ഇത് തീരെ ഇന്റർനെറ്റ് ഡാറ്റ ഉൾപ്പെടുത്താത്ത റീചാർജ് പ്ലാനല്ല. പകരം 84 ദിവസത്തേക്ക് 7 ജിബി എയർടെൽ അനുവദിച്ചിട്ടുണ്ട്. ദിവസപരിധിയില്ലാതെ അത്യാവശ്യ സമയങ്ങളിൽ ഈ ഡാറ്റ വിനിയോഗിക്കാം. മറ്റൊന്ന് 548 രൂപ പ്ലാനിൽ അൺലിമിറ്റഡ് 5ജി ലഭിക്കുന്നില്ല എന്നതും ശ്രദ്ധിക്കുക.

എങ്കിലും ചില ബോണസ് ഓഫറുകൾ കൂടി ജിയോയുടെ 548 രൂപ പാക്കേജിലൂടെ ആസ്വദിക്കാം. 30 ദിവസത്തേക്ക് ഫ്രീ ഹലോട്യൂൺസ്, 12 മാസത്തേക്കുള്ള അഡോബ് എക്സ്പ്രസ് പ്രോ കൂടാതെ എയർടെൽ എക്സ്ട്രീം പ്ലേ ഒടിടി ഓഫറും പ്ലാനിലൂടെ ആസ്വദിക്കാം.
- ആനുകൂല്യങ്ങൾ ചുരുക്കത്തിൽ
- വാലിഡിറ്റി: 84 ദിവസം
- ഡാറ്റ: ആകെ 7 GB ഡാറ്റ
- എസ്എംഎസ്: 900 എസ്എംഎസ്
- കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ് (ലോക്കൽ, STD, നാഷണൽ റോമിങ് സേവനങ്ങൾ)
- 5ജി: അൺലിമിറ്റഡ് 5ജി ഇല്ല.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
