Free നെറ്റ്ഫ്ലിക്സും 84 ദിവസത്തെ വാലിഡിറ്റിയും! Jio യുടെ 1299 പ്ലാനിനെ കുറിച്ച് അറിയേണ്ടതെല്ലാം!

Free നെറ്റ്ഫ്ലിക്സും 84 ദിവസത്തെ വാലിഡിറ്റിയും! Jio യുടെ 1299 പ്ലാനിനെ കുറിച്ച് അറിയേണ്ടതെല്ലാം!

2016 ൽ ഫ്രീ വോയിസ് കോളുകളും കുറഞ്ഞ നിരക്കിൽ ഫാസ്റ്റ് ഡാറ്റയും ഓഫർ ചെയ്തുകൊണ്ടാണ് ടെലികോം വിപണിയിലേക്ക് അംബാനിയുടെ Reliance Jio കാലെടുത്തുവയക്കുന്നത്. സാധാരണക്കാർക്ക് പോലും വൈ-ഫൈ ഇല്ലാതെ അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്നതും, പരിധിയില്ലാതെ വോയിസ് കോളുകൾ ചെയ്യുന്നതും ഒരു ശീലമാക്കി മാറ്റിയത് ശരിക്കും ജിയോ തന്നെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിലും സാമ്പത്തിക വളർച്ചയിലും ജിയോ വഹിച്ച പങ്ക് നിർണായകമെന്ന് പറയാം.

Digit.in Survey
✅ Thank you for completing the survey!

വർഷങ്ങൾക്കിപ്പുറം ഇന്ത്യയിൽ യൂട്യൂബ് ചാനലുകൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ അടങ്ങുന്ന ക്രിയേറ്റർ ഇക്കോണമിയിലേക്കും ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളിലേക്കും ഇ-കൊമേഴ്സ്, എഡ് ടെക് പോലുള്ള പുതിയ സ്റ്റാർട്ടപ്പുകൾക്കും ജിയോയുടെ വിപ്ലവകരമായ ഓഫറുകൾ ശക്തി നൽകി.

Also Read: വില 3 ലക്ഷം! എന്നിട്ടും വമ്പൻ ഡിമാൻഡിൽ iPhone Duo; കടുത്ത നിബന്ധനകളോടെ ആദ്യ വിൽപ്പന

ഇന്ന് ഇന്ത്യയുടെ ടെലികോം വിപണിയിൽ മുൻനിരയിൽ സ്ഥാനം പിടിച്ച ജിയോയുടെ മിക്ക പ്ലാനുകളും അൽപം ചെലവേറിയതാണ്. എങ്കിലും ഫാസ്റ്റ് കണക്റ്റിവിറ്റിയ്ക്ക് പലരും ഇപ്പോഴും ആശ്രയിക്കുന്നത് ജിയോയെ തന്നെയാണ്. എങ്കിലും സ്വകാര്യ ടെലികോമിന്റെ ചില പ്ലാനുകളിൽ ദീർഘകാല വാലിഡിറ്റിയും ഒപ്പം മികച്ച ഒടിടി ആനുകൂല്യങ്ങളും ആസ്വദിക്കാം.

ഇത്തരത്തിൽ അൺലിമിറ്റഡ് ഓഫറുകൾക്കൊപ്പം നീണ്ട വാലിഡിറ്റി ലഭിക്കുന്ന ഒരു ജിയോ പ്ലാൻ പരിശോധിക്കാം. 84 ദിവസത്തെ ദീർഘകാല വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്ലാനിൽ ലഭ്യമാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ വാലിഡിറ്റിയും പ്രീമിയം ടെലികോം ഓഫറുകളും തിരയുന്നവർക്ക് ജിയോയുടെ ഈ 84 ദിവസ പ്ലാൻ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം.

Jio Plan: 84 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളുകളും

അൺലിമിറ്റഡ് വോയിസ് കോളിങ്ങും എസ്എംഎസ്, ഡാറ്റ ഓഫറുകളും ഒപ്പം ഫ്രീ നെറ്റ്ഫ്ലിക്സും ലഭിക്കുന്ന പാക്കേജാണിത്. 1299 രൂപയാണ് റീചാർജ് പ്ലാനിന്റെ വില. ഇതിൽ ഏകദേശം രണ്ടര മാസം വാലിഡിറ്റിയിൽ വോയിസ് കോളിങ് അൺലിമിറ്റഡായി ആസ്വദിക്കാം.

ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയ്‌സ് കോളുകൾ സൗജന്യമായി വിളിക്കാമെന്നതാണ് ഓഫർ.

Jio 1299 Plan: പ്രീമിയം ടെലികോം ഓഫറുകൾ

ഡാറ്റാ ഓഫറുകൾ: ദിവസേന 2ജിബി സ്പീഡിൽ 4ജി ഡാറ്റ ലഭിക്കും. ഇങ്ങനെ മൊത്തം വാലിഡിറ്റിയിൽ ആകെ 168 ജിബി ഡാറ്റയാണ് ലഭിക്കുക. ഈ ഡാറ്റ പരിധിക്ക് പുറമെ അൺലിമിറ്റഡ് 5G സപ്പോർട്ടുള്ള ഫോണുകളിൽ ഹൈ-സ്പീഡ് അൺലിമിറ്റഡ് 5G ഡാറ്റയും ജിയോ തരുന്നു. ദിവസേനയുള്ള 4G ഡാറ്റാ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 Kbps ൽ ഇന്റർനെറ്റ് സേവനം ഉപയോഗിക്കാം.

എസ്എംഎസ്: പ്രതിദിനം 100 സൗജന്യ എസ്എംഎസുകൾ വീതം മുഴുവൻ വാലിഡിറ്റിയിലും ആസ്വദിക്കാം.

OTT പ്രേമികൾക്കായി എന്തൊക്കെ?

1299 രൂപയുടെ ദീർഘകാല പ്ലാനിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് സൗജന്യ നെറ്റ്ഫ്ലിക്സ് ആണ്.

  • നെറ്റ്ഫ്ലിക്സ്: മൊബൈലിൽ ആസ്വദിക്കാൻ സാധിക്കുന്ന സൗജന്യ Netflix സബ്‌സ്‌ക്രിപ്ഷൻ പ്ലാനിനൊപ്പം തികച്ചും സൌജന്യമായി ലഭിക്കും.
  • ജിയോ ആപ്പുകൾ: ഈ പ്ലാനിൽ മറ്റൊരു വമ്പൻ ഒടിടി ഓഫർ കൂടി കോംപ്ലിമെന്ററിയായി ലഭിക്കുന്നു. അതായത് 1299 രൂപ പ്ലാനിലൂടെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാം. ഒപ്പം ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും ലഭ്യമാകുന്നു.

1299 രൂപ പ്ലാനിൽ മറ്റ് ചില ഓഫറുകൾ കൂടിയുണ്ട്. അതായത് ഈ പ്ലാനിലൂടെ നിങ്ങൾക്ക് കാൻവ പ്രോ ആക്സസും ഗൂഗിൾ ജെമിനി പ്രോ ആക്സസും തികച്ചും ഫ്രീയായി ആസ്വദിക്കാം.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile