ടെലികോം പ്ലാനുകളിൽ തുടരെ തുടരെയുള്ള റീചാർജ് വർധനവ് മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഒരു തലവേദനയാണ്. എന്നിരുന്നാലും കൂടുതൽ ഡാറ്റയും വാലിഡിറ്റിയും ആഗ്രഹിക്കുന്നവർക്കായി Reliance Jio മികച്ച റീചാർജ് പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. ദിവസം 14 രൂപ ചെലവ് വരുന്നുണ്ടെങ്കിലും ബൾക്ക് ഡാറ്റയും അൺലിമിറ്റഡ് ഓഫറുകളും നീണ്ട വാലിഡിറ്റിയുമാണ് പ്ലാനിന്റെ നേട്ടങ്ങൾ. ജിയോയുടെ ജനപ്രിയ ആപ്പുകളായ ജിയോ ടിവി, ജിയോഹോട്ട്സ്റ്റാറുകളിലേക്കുള്ള ആക്സസും ഈ പ്ലാനിലൂടെ സ്വന്തമാക്കാം. ജിയോ പ്രൈമറി സിമ്മായി ഉപയോഗിക്കുന്നവർക്കും, വർക്ക് ഫ്രെം ഹോമിന് വൈ-ഫൈ ഉപയോഗിക്കാത്തവർക്കും രണ്ടരമാസത്തേക്ക് തെരഞ്ഞെടുക്കാവുന്ന പ്ലാനാണിത്. ഈ ജിയോ പ്രീ പെയ്ഡ് പ്ലാനിന്റെ മുഴുവൻ വിവരങ്ങളും പ്ലാനിലെ നേട്ടങ്ങളും വിശദമായി അറിയാം.
SurveyJio 3GB Data Plan
ഇത് 3ജിബി ദിവസേന തരുന്ന പ്ലാനാണെങ്കിലും ഡാറ്റ ടോപ്പ് അപ്പ് പ്ലാനല്ല. സാധാരണ റീചാർജ് നോക്കുന്നവർക്ക് കോളിങ്, ഡാറ്റ, എസ്എംഎസ് സേവനങ്ങൾക്കായി ഇത് തെരഞ്ഞെടുക്കാം. പ്ലാനിൽ ജിയോഹോട്ട്സ്റ്റാർ ഉൾപ്പെടെയുള്ള ഫ്രീ സബ്സ്ക്രിപ്ഷനുകളും ഉൾപ്പെടുന്നു. എങ്കിലും പ്ലാനിലെ ഹൈലൈറ്റ് ഇതിലെ 4ജി, 5ജി ഡാറ്റ ആനുകൂല്യങ്ങളാണ്.
Also Read: Sony HT-S20R സൗണ്ട്ബാറിന് ഫ്ലിപ്കാർട്ടിൽ 42% കിഴിവ്; തിയേറ്റർ ഫീൽ വീട്ടിലിരുന്ന് ആസ്വദിക്കാം!
പ്രതിദിനം 3GB ഡാറ്റ 4ജി ഡാറ്റ, 5ജിയില്ലാത്തവർക്ക് ആസ്വദിക്കാം. ദിവസേനയുള്ള ഡാറ്റ ക്വാട്ട തീർന്നാൽ 64 Kbps വേഗതയിലും ജിയോ ഇന്റർനെറ്റ് തരുന്നു. അതേ സമയം 5ജി സപ്പോർട്ട് ചെയ്യുന്ന ഫോണുകളിൽ 5ജി കവറേജുള്ള പ്രദേശത്താണ് നിങ്ങളുള്ളതെങ്കിൽ അൺലിമിറ്റഡ് 5ജിയും ലഭ്യമാണ്. 84 ദിവസവും ഈ ഡാറ്റ ഓഫർ തടസ്സമില്ലാതെ വിനിയോഗിക്കാം. ജിയോയുടെ 1199 രൂപയുടെ പ്രീ പെയ്ഡ് പ്ലാനാണിത്.

Jio 1199 Plan: ആനുകൂല്യങ്ങൾ
പരിധിയില്ലാത്ത അൺലിമിറ്റഡ് കോളിംഗും 1199 രൂപ പാക്കേജിൽ ലഭ്യമാണ്. ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത അൺലിമിറ്റഡ് വോയ്സ് കോളിങ്ങാണ് റിലയൻസ് ജിയോ തരുന്നത്. 1199 രൂപ പാക്കേജിലെ മറ്റൊരു ഓഫർ സൗജന്യ എസ്എംഎസ്സാണ്. ദിവസേന 100 എസ്എംഎസ് സേവനമാണ് 84 ദിവസേത്തക്ക് അനുവദിച്ചിട്ടുണ്ട്. നേരത്തെ പറഞ്ഞ പോലെ ദിവസം 3ജിബി ഡാറ്റ വീതം 252 GB 4ജി ഡാറ്റയും, അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭ്യമാണ്.
1199 രൂപ പ്ലാനിലെ അധിക ഓഫറുകൾ!
ജിയോ ടിവി സബ്സ്ക്രിപ്ഷനും JioAICloud ഓഫറും പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജിയോഹോട്ട്സ്റ്റാർ മൊബൈൽ, ഹോളിവുഡ് സബ്സ്ക്രിപ്ഷനും പ്ലാനിനൊപ്പം തികച്ചും ഫ്രീയായി ആസ്വദിക്കാം. ഇതിന് പുറമെ Google Gemini പ്രോ ആക്സസ് ലഭ്യമാണ്. 35100 രൂപയുടെ ഗൂഗിൾ ജെമിനി 18 മാസത്തേക്ക് ആസ്വദിക്കാം. 1590 രൂപയുടെ Canva Pro Lite സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ ലഭ്യമാണ്. 12 മാസത്തേക്ക് കാൻവ പ്രോ ലഭിക്കുന്നതിനാൽ, നിങ്ങൾക്ക് ഫോട്ടോ, സിവി, വീഡിയോ എഡിറ്റിങ്ങുകൾക്ക് മറ്റൊരു ആപ്ലിക്കേഷന്റെയും സബ്സ്ക്രിപ്ഷൻ ആവശ്യം വരില്ല.
ആനുകൂല്യങ്ങൾ ഒറ്റനോട്ടത്തിൽ
- വാലിഡിറ്റി: 84 ദിവസം
- ഡാറ്റ: 3ജിബി പ്രതിദിനം
- കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്
- എസ്എംഎസ്: 100 എസ്എംഎസ് പ്രതിദിനം
- 5ജി: അൺലിമിറ്റഡ് 5ജി
എഐയും ഫ്രീയായി സിനിമ, സീരീസ് കാണാൻ ജിയോഹോട്ട്സ്റ്റാറും ഫോട്ടോ എഡിറ്റിങ് ടൂളുകളും ലഭിക്കുന്ന ഒരു പെർഫെക്റ്റ് പ്ലാനാണിത്. എന്നാൽ 1199 രൂപയുടെ ദിവസച്ചെലവ് 14.2 രൂപയാണ്. ദീർഘകാലത്തേക്ക് ബണ്ടിൽ ഓഫറുകളുള്ള റീചാർജ് നോക്കുന്നവർക്ക് ഈ പ്ലാൻ മികച്ചതാണെങ്കിലും, സാധാരണക്കാർക്ക് ഡാറ്റ ആവശ്യമില്ലെങ്കിൽ 448 രൂപ, 1748 രൂപ പ്ലാനുകളിലേക്ക് പോകാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
