പവർഫുൾ Infinix GT 50 Pro ആദ്യ വിൽപ്പനയ്ക്ക്; ഗെയിമിംഗ് ആക്സസറികളും ഒപ്പം വാങ്ങാം!
ഗെയിമിംഗ് സ്മാർട്ട്ഫോൺ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ അടുത്തിടെ ഇൻഫിനിക്സ് ഇറക്കിയ ഫോണാണ് Infinix GT 50 Pro. വലിയ വിലയില്ലാതെ ഗെയിമിങ് ഫീൽ ഫോണിൽ ആസ്വദിക്കണമെന്നുള്ളവർക്കായാണ് ഹോങ് കോങ് കമ്പനി ഫോൺ അവതരിപ്പിച്ചത്. മികച്ച ഗെയിമിംഗ് പെർഫോമൻസും ആകർഷകമായ ലുക്കുമുള്ള സ്മാർട്ട് ഫോണാണിത്. ഇത്തവണ കിടിലൻ ഗെയിമിംഗ് ആക്സസറീസും ഫോണിനൊപ്പമുണ്ട് എന്നതാണ് ഹൈലൈറ്റ്. ഗെയിമർമാർക്കും ജെൻസികൾക്കും പ്രിയങ്കരനാകാൻ പോകുന്ന സ്മാർട്ട് ഫോണിന്റെ വിൽപ്പന വിവരങ്ങളും സവിശേഷതകളും അറിയാം.
SurveyAlso Read: പോക്കറ്റ് ചോരാതെ റീചാർജ്! 600 രൂപയിൽ താഴെ 84 ദിവസത്തേക്ക് 2 കിടിലൻ Airtel പ്ലാനുകൾ
Infinix GT 50 Pro Specifications
ന്യൂ ജിടി ഇക്കോസിസ്റ്റത്തിൽ അവതരിപ്പിച്ചിരിക്കുന്ന ജിടി 50 പ്രോയുടെ പ്രത്യേകതകൾ നോക്കാം.
- ഡിസ്പ്ലേ: 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയ്ക്ക് 1.5K റെസല്യൂഷൻ, 144Hz വരെയുള്ള റിഫ്രഷ് റേറ്റ്, 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് സപ്പോർട്ടുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.
- പ്രൊസസർ: മീഡിയടെക് ഡൈമെൻസിറ്റി 8400 അൾട്ടിമേറ്റ് പ്രോസസറാണ് ഇതിലുള്ളത്. മാലി-G720 MC7 ജിപിയുവുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.
- ക്യാമറ: ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഫോണിന് പിൻഭാഗത്ത് ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. 50MP മെയിൻ ക്യാമറയും 8MP അൾട്രാ-വൈഡ് ലെൻസും ചേർന്ന ക്യാമറ സിസ്റ്റമാണിത്. ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ക്യാമറയുമുണ്ട്.
- ബാറ്ററി: സ്മാർട്ട് ഫോൺ 45W വയർഡ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. 6,500 mAh ബാറ്ററിയാണ് ഇതിലുള്ളത്. റിവേഴ്സ് ചാർജിംഗ്, വയർലെസ് ചാർജിംഗ്, വയർലെസ് റിവേഴ്സ് ചാർജിംഗ് മുതലായവ ഇൻഫിനിക്സ് ജിടി 50 പ്രോ പിന്തുണയ്ക്കുന്നു.
ഇൻഫിനിക്സ് ജിടി 50 പ്രോയുടെ ഇന്ത്യയിലെ വില
ഒരൊറ്റ സ്റ്റോറേജിലാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. 12GB + 256GB വേരിയന്റിന് 69,999 രൂപയാണ് വില. ഫോണിന്റെ പ്രീ ഓർഡർ ലോഞ്ച് ദിവസം തന്നെ ആരംഭിച്ചിരുന്നു. വിൽപ്പന ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലൂടെ നടക്കും.
SBI Card, ICICI ബാങ്ക്, HDFC ബാങ്ക്, Axis ബാങ്ക്, Yes ബാങ്ക് കാർഡുകൾക്ക് 5000 രൂപയുടെ കിഴിവ് ലോഞ്ച് വിൽപ്പനയുടെ ഭാഗമായി ലഭിക്കുന്നു.
18 മാസത്തേക്കുള്ള No Cost EMI ഓഫറും, സ്നാപ്മിന്റിന്റെ 9 മാസത്തേക്കുള്ള ഇഎംഐ ഓഫറും ലഭ്യമാണ്. GT NX Controller, GT NX Station (Dock), GT MagCharge Cooler 2.0 എന്നിവ ഉൾപ്പെടുന്ന സമ്പൂർണ്ണ ഗെയിമിംഗ് ബണ്ടിൽ 1 രൂപയ്ക്ക് ആദ്യ വിൽപ്പനയിൽ സ്വന്തമാക്കാം.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
