വെറും 11,499 രൂപയ്ക്ക് 7000mAh ബാറ്ററിയും 144Hz ഡിസ്‌പ്ലേയും; Realme P4 Lite 5G ഫസ്റ്റ് സെയിൽ

വെറും 11,499 രൂപയ്ക്ക് 7000mAh ബാറ്ററിയും 144Hz ഡിസ്‌പ്ലേയും; Realme P4 Lite 5G ഫസ്റ്റ് സെയിൽ

കുറഞ്ഞ വിലയിൽ കൂടുതൽ കരുത്തുള്ള സ്മാർട്ട്‌ഫോണുകൾ നോക്കുന്നവർക്ക് Realme P4 Lite 5G ഇന്ന് വാങ്ങാം. 12,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത റിയൽമി 5ജി സ്മാർട്ട് ഫോൺ 1500 രൂപ കിഴിവ് ലോഞ്ച് ഓഫറിലൂടെ ലഭിക്കും. 7000mAh ബാറ്ററിയും 144Hz റിഫ്രഷ് റേറ്റുമുള്ള ഫോണാണിത്. ഓഫറുകൾ സഹിതം വെറും 11,499 രൂപയ്ക്ക് ഇന്ത്യയിലെ ആദ്യ വിൽപ്പനയിൽ നിന്ന് വാങ്ങാം. ഉച്ചയ്ക്ക് 12 മണിയ്ക്ക് ആരംഭിക്കുന്ന ലോഞ്ച് സെയിൽ വെറും 12 മണിക്കൂർ വേണ്ടിയായിരിക്കും. റിയൽമി പി4 ലൈറ്റ് 5ജിയുടെ സവിശേഷതകളും വിലയും ഓഫറുകളും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Realme P4 Lite 5G Price, Offers

12,999 രൂപ മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നത്.
4GB+64GB സ്റ്റോറേജ് ഫോണിന് 12999 രൂപയാകുന്നു. 4GB+128GB വേരിയന്റിന് 13,999 രൂപയും 6GB + 128GB ഫോണിന് 15,999 രൂപയുമാകുന്നു. മൊസൈക് ഗ്രീൻ, മൊസൈക് ബ്ലൂ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും.

ലോഞ്ച് ഓഫറുകളുടെ ഭാഗമായി 1,000 രൂപ ഫ്ലാറ്റ് കിഴിവും 500 രൂപ എക്സ്ചേഞ്ച് ബോണസും ഇന്ന് ലഭ്യമാണ്. ഈ കിഴിവ് ചേർക്കുമ്പോൾ 11499 രൂപയ്ക്ക് റിയൽമി 5ജി വാങ്ങിക്കാം.

ഉച്ചയ്ക്ക് 12 മണി മുതൽ റിയൽമിയുടെ വെബ്‌സൈറ്റിലൂടെയും ഫ്ലിപ്കാർട്ടിലും ചില റീട്ടെയിൽ സ്റ്റോറുകളിലും റിയൽമി പി4 ലൈറ്റ് 5ജി ലഭിക്കും.

Also Read: സ്വപ്ന ഫോൺ Samsung Galaxy S26 Ultra പകുതി വിലയ്ക്ക്! ഒരു വർഷം കഴിഞ്ഞാൽ തിരിച്ചും നൽകാം

റിയൽമി പി4 ലൈറ്റ് 5ജി സവിശേഷതകൾ

6.8 ഇഞ്ച് HD+ IPS LCD ഡിസ്പ്ലേയുള്ള സ്മാർട്ട് ഫോൺ ആണിത്. 1570 × 720 പിക്സൽ റെസല്യൂഷൻ സപ്പോർട്ടും 144Hz റിഫ്രഷ് റേറ്റും ഇതിനുണ്ട്. 900 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് ഈ റിയൽമി ഫോണിലുണ്ട്.

Realme P4 Lite 5g
Realme P4 Lite 5G

6nm പ്രോസസ്സിൽ നിർമ്മിച്ച മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഫോണിലുള്ളത്. മാലി-G57 MC2 GPU മായി ഇത് ജോഡിയാക്കിയിരിക്കുന്നു. ബ്രൗസിംഗ്, വീഡിയോ സ്ട്രീമിംഗ്, ദൈനംദിന ജോലികൾക്ക് ഇത് അനുയോജ്യമാണ്. ഈ ഫോണിൽ 5,300mm² വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും കൊടുത്തിട്ടുണ്ട്.

ഈ സ്മാർട്ട്‌ഫോണിൽ റിയൽമി UI 7 ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് നൽകിയിരിക്കുന്നക്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് സ്മാർട്ട് ഫോണിന് IP64 റേറ്റിംഗുണ്ട്.

മുമ്പ് വന്ന റിയൽമി പി4 ലൈറ്റ് 4ജിയിൽ 6,300mAh ബാറ്ററിയാണ് നൽകിയക്. എന്നാൽ 5ജി മോഡലിൽ കമ്പനി 7,000mAh ബാറ്ററിയാണ് കൊടുത്തിട്ടുള്ളത്. ഇത് 15W ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ 13MP പിൻ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. രണ്ട് ക്യാമറകളും 1080p, 30fps വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. ഇതിൽ AI ലൈവ് ഫോട്ടോയും ഡ്യുവൽ വ്യൂ വീഡിയോ സപ്പോർട്ടും ലഭിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo