5 വർഷം ലാസ്റ്റ് ചെയ്യുന്ന 6500mAh ബാറ്ററിയുമായി vivo Y21 5G, Y11 5G! കരുത്തൻ ബജറ്റ് ഫോണുകൾ

5 വർഷം ലാസ്റ്റ് ചെയ്യുന്ന 6500mAh ബാറ്ററിയുമായി vivo Y21 5G, Y11 5G! കരുത്തൻ ബജറ്റ് ഫോണുകൾ

സ്മാർട്ട്‌ഫോൺ വിപണിയിൽ ബാറ്ററി കരുത്തിൽ ശോഭിക്കാൻ പുതിയ രണ്ട് വിവോ ഫോണുകൾ എത്തിയിരിക്കുന്നു. Vivo Y21 5G, Vivo Y11 5G എന്നീ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. കരുത്തുറ്റ 6500mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണാണിത്. സാധാരണ ഫോണുകളിൽ നിന്ന് വ്യത്യസ്തമായി, 5 വർഷം വരെ ആയുസ്സുള്ള ബാറ്ററിയാണ് ഇവയിലുള്ളത്. ചുരുങ്ങിയ വിലയിൽ വർഷങ്ങളോളം ഉപയോഗിക്കാൻ കഴിയുന്ന ഫോൺ അന്വേഷിക്കുന്നവർക്ക് ഈ മോഡലുകൾ മികച്ചതാകുന്നു. വിവോ വൈ21 5ജി, വിവോ വൈ11 5ജി ഫോണുകളുടെ വിലയും മറ്റ് പ്രധാന സവിശേഷതകളും വിശദമായി പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

ആകർഷകമായ ഫോണുകൾ! Vivo Y21 5G സവിശേഷതകളും വിലയും ഇങ്ങനെ…

6.74-ഇഞ്ച് HD+ ഡിസ്പ്ലേയുള്ള ഫോണാണിത്. ഈ വിവോ സ്മാർട്ട്ഫോണിന്റെ സ്ക്രീൻ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. 6500mAh ബാറ്ററിയാണ് വിവോ വൈ21 5ജിയിലുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്സെറ്റാണ് വിവോ വൈ21 5ജിയിൽ നൽകിയിരിക്കുന്നത്.

ഇതിൽ 50MP മെയിൻ ക്യാമറയും, ഒരു സെക്കൻഡറി ലെൻസുമുണ്ട്. 5MP ഫ്രണ്ട് ക്യാമറയാണ് ഈ വിവോ ഫോണിന് മുൻവശത്തുള്ളത്. OriginOS 6, ആൻഡ്രോയിഡ് 16 വേർഷനണ് വിവോ വൈ21 5ജിയിൽ കൊടുത്തിരിക്കുന്നത്.

44W ഫാസ്റ്റ് ചാർജിങ് വിവോ വൈ21 5ജി പിന്തുണയ്ക്കുന്നു. ഷാംപെയ്ൻ ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. IP65 റേറ്റിങ്ങും SGS-സർട്ടിഫൈഡ് മിലിട്ടറി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസുമുള്ള സ്മാർട്ട്ഫോണാണിത്. ഇത് 5G ഡ്യുവൽ സിം ഡ്യുവൽ സ്റ്റാൻഡ്‌ബൈ, യുഎസ്ബി ടൈപ്പ്-സി, ബ്ലൂടൂത്ത് 5.4 പിന്തുണയ്ക്കുന്നു.

Vivo Y21 5G Vivo Y11 5G

ഇന്ത്യയിലെ വില:

  • 4 ജിബി + 128 ജിബി: 18,999 രൂപ
  • 6 ജിബി + 128 ജിബി: 20,999 രൂപ
  • 8 ജിബി + 128 ജിബി: 22,999 രൂപ

1,500 രൂപയുടെ ക്യാഷ്ബാക്ക് ബാങ്ക് ഓഫർ വിവോ വൈ21 5ജിയ്ക്ക് ലോഞ്ച് ഓഫറായി ലഭ്യമാണ്.

Vivo Y11 5G സവിശേഷതകൾ

120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 6.74-ഇഞ്ച് HD+ ഡിസ്പ്ലേ തന്നെയാണ് ഈ വിവോ ഫോണിലുമുള്ളത്. മീഡിയാടെക് ഡൈമൻസിറ്റി 6300 ചിപ്സെറ്റിൽ ഫോൺ പ്രവർത്തിക്കുന്നു. ഈ വിവോ ഫോണിൽ 13MP മെയിൻ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയുമുണ്ട്.

15W ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6500mAh ബാറ്ററിയാണ് വിവോ വൈ11 5ജിയിലുള്ളത്. സൺറൈസ് ഗോൾഡ്, മിഡ്‌നൈറ്റ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ സ്മാർട്ട് ഫോൺ പുറത്തിറക്കി. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 സോഫ്റ്റ് വെയറാണ് ഫോണിലുള്ളത്.

ഈ ഫോണിലും വിവോ IP65 റേറ്റിങ്ങും SGS-സർട്ടിഫൈഡ് മിലിട്ടറി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസുമുള്ള ബിൽഡാണ് കൊടുത്തിരിക്കുന്നത്. 5G ഡ്യുവൽ സിം ഡ്യുവൽ സ്റ്റാൻഡ്‌ബൈ, യുഎസ്ബി ടൈപ്പ്-സി, ബ്ലൂടൂത്ത് 5.4 എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകൾ സ്മാർട്ട് ഫോണിൽ ലഭ്യമാണ്.

Also Read: ഫ്ലിപ്കാർട്ടിൽ സ്റ്റോക്കില്ല, ആമസോണിൽ 50MP Zeiss ട്രിപ്പിൾ ക്യാമറ Vivo 5G മികച്ച ഓഫറിൽ!

ഇന്ത്യയിലെ വില:

  • 4 ജിബി + 64 ജിബി: 14,999 രൂപ
  • 4 ജിബി + 128 ജിബി: 16,999 രൂപ

ബാങ്ക് കാർഡ് വഴി 1000 രൂപയുടെ ക്യാഷ്ബാക്ക് വിവോ വൈ11 5ജിയ്ക്ക് ലഭിക്കുന്നു.

Vivo Y21 5G vs Vivo Y11 5G

Y21 5G, Y11 5G എന്നിവയിൽ ഒരേ ബാറ്ററി, ഡിസ്പ്ലേ, ഫ്രണ്ട് ക്യാമറ, പ്രോസസർ, സോഫ്റ്റ് വെയർ, കണക്റ്റിവിറ്റി ഓപ്ഷനുകളാണ് കൊടുത്തിട്ടുള്ളത്. 48.4 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് പിന്തുണയ്ക്കുന്ന സ്മാർട്ട് ഫോണുകളാണിവ. ക്യാമറയിലും ചാർജിങ് സ്പീഡിലുമാണ് ഫോണുകൾക്ക് വ്യത്യാസമുള്ളത്. രണ്ട് ഫോണുകളും 5 വർഷത്തെ ബാറ്ററി ആയുസ്സ് ഓഫർ ചെയ്യുന്നു.

സമാനതകൾ

ഡിസ്പ്ലേ6.74-ഇഞ്ച് HD+, 120Hz റിഫ്രഷ് റേറ്റ്
പ്രോസസർമീഡിയാടെക് ഡൈമൻസിറ്റി 6300
ഫ്രണ്ട് ക്യാമറ5MP മുൻ ക്യാമറ
ബാറ്ററി6500mAh
സോഫ്റ്റ് വെയർOriginOS 6
ഡ്യൂറബിലിറ്റിIP65 റേറ്റിങ്

വിവോ Y21 5G, വിവോ Y11 5G ഫോണുകൾ വിവോ ഇന്ത്യ ഇ-സ്റ്റോർ, ഫ്ലിപ്കാർട്ട്, റീട്ടെയിൽ സ്റ്റോറുകളിലൂടെ പർച്ചേസിന് ലഭ്യമാകും. ഫോണിന്റെ ലോഞ്ചിന് പിന്നാലെ വിൽപ്പനയും ആരംഭിച്ചു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo