ഫ്ലിപ്കാർട്ടിൽ സ്റ്റോക്കില്ല, ആമസോണിൽ 50MP Zeiss ട്രിപ്പിൾ ക്യാമറ Vivo 5G മികച്ച ഓഫറിൽ!

ഫ്ലിപ്കാർട്ടിൽ സ്റ്റോക്കില്ല, ആമസോണിൽ 50MP Zeiss ട്രിപ്പിൾ ക്യാമറ Vivo 5G മികച്ച ഓഫറിൽ!

സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ കാത്തിരുന്ന Vivo V30 Pro ഇപ്പോൾ ആമസോണിൽ അവിശ്വസനീയമായ വിലക്കുറവിൽ വാങ്ങാം. ഫ്ലിപ്കാർട്ടിൽ സ്റ്റോക്ക് ഔട്ടായ വിവോ ഫോണിന് ആമസോണിൽ ഗംഭീര കിഴിവാണ് അനുവദിച്ചിരിക്കുന്നത്. പ്രീമിയം Zeiss ലെൻസ് സപ്പോർട്ടുള്ള, ട്രിപ്പിൾ റിയർ ക്യാമറയിലാണ് ഫോൺ പുറത്തിറക്കിയത്. പ്രീമിയം Zeiss ക്യാമറ 5G വേഗതയും മികച്ച ഡിസൈനുമുള്ള ഒത്തുചേരുന്ന ഫോൺ ഇത്രയും വിലക്കുറവിൽ വേറെ കിട്ടില്ല.

Digit.in Survey
✅ Thank you for completing the survey!

ആമസോൺ ഇന്ത്യ ഫോണിന് 1500 രൂപയുടെ ബാങ്ക് കിഴിവും കൊടുത്തിട്ടുണ്ട്. 1000 രൂപയ്ക്ക് മുകളിൽ ഫോണിന് എക്സ്ചേഞ്ച് ഡീലും ഇഎംഐ ഡീലും ലഭ്യമാണ്. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ഫോണാണിത്. ഫ്ലിപ്കാർട്ടിൽ വിറ്റുതീർന്ന ഫോണിന് ആമസോണിൽ പരിമിതകാലത്തേക്കാണ് ഓഫർ അനുവദിച്ചിട്ടുള്ളത്. ഫോണിന്റെ സ്റ്റോക്ക് തീരുന്നതിന് മുമ്പേ വിവോ വി30 പ്രോ വാങ്ങിക്കാം.

വിവോയുടെ ഈ പ്രീമിയം സ്മാർട്ട്ഫോണിന്റെ സവിശേഷതകളും വിലയും ഓഫറുകളും വിശദമായി അറിയാം.

Vivo V30 Pro Amazon Discount

256 ജിബി സ്റ്റോറേജും 8 ജിബി റാമുമുള്ള ഫോണിന്റെ വില 46,999 രൂപയാണ്. 12000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവ് ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നത്. 34,999 രൂപയ്ക്ക് വിവോ വി30 പ്രോ 5ജി ആമസോണിൽ ഇപ്പോൾ വിൽക്കുന്നു. സ്മാർട്ട് ഫോണിന് 1500 രൂപയുടെ ബാങ്ക് കിഴിവ് ലഭ്യമാണ്. ആക്സിസ് ബാങ്ക് കാർഡ് വഴി ഈ ഓഫർ പ്രയോജനപ്പെടുത്താം. ഇങ്ങനെ വിവോ വി30 പ്രോ 33000 രൂപ റേഞ്ചിൽ സ്വന്തമാക്കാം.

ഈ ഫോൺ 33150 രൂപയുടെ എക്സ്ചേഞ്ചിലും വാങ്ങിക്കാം. ഇതിൽ ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ 32000 രൂപ റേഞ്ചിൽ വിവോ വി30 പ്രോ ലഭ്യമാകും. 1,230 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഇന്ത്യ തരുന്നു.

വിവോ വി30 പ്രോ സവിശേഷതകൾ

50 എംപി ട്രിപ്പിൾ ക്യാമറയും, 50എംപി സെൽഫി ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. ഈ വിവോ ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ താഴെ കൊടുക്കുന്നു.

Also Read: വെക്കേഷൻ തിമർക്കാം, സാംസങ് ഇലക്ട്രോണിക്സിന്റെ 400W 5.1.2ch Dolby സൗണ്ട്ബാർ ബമ്പർ ഓഫറിൽ വിൽപ്പനയ്ക്ക്!

  1. ഡിസ്പ്ലേ: 6.78 ഇഞ്ച് വലിയ AMOLED ഡിസ്‌പ്ലേയുള്ള ഫോണിന് 1.5K റെസല്യൂഷനുണ്ട്. ഇതിന്റെ സ്ക്രീനിന് 120Hz പീക്ക് റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. വിവോ V30 പ്രോയിൽ 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. ഇത് HDR10+ സപ്പോർട്ടുണ്ട്. ഇതിൽ ഷോട്ട് ആൽഫ ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
  2. പ്രോസസർ: വിവോ വി30 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 8200 ചിപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 12 ജിബി വരെ LPDDR5 റാമും 512 ജിബി വരെ UFS 3.1 സ്റ്റോറേജ് പിന്തുണയ്ക്കുന്നു.
  3. ക്യാമറ:ഈ വിവോ 5ജിയിൽ ട്രിപ്പിൾ ക്യാമറ കൊടുത്തിരിക്കുന്നു. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയ്ക്ക് OIS സപ്പോർട്ട് ലഭിക്കുന്നു. ഇതിൽ സോണി IMX920 സെൻസർ ഉപയോഗിച്ചിരിക്കുന്നു. ഈ ഫോണിൽ 50 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും കൊടുത്തിരിക്കുന്നു. ഈ ടെലിഫോട്ടോ ക്യാമറയ്ക്ക് 2X ഒപ്റ്റിക്കൽ സൂം പിന്തുണ ലഭിക്കുന്നു.
  4. ബാറ്ററി: ഈ വിവോ V30 പ്രോയിൽ 5000mAh ബാറ്ററിയുണ്ട്. 80W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഫോൺ 45 മിനിറ്റിനുള്ളിൽ ഫുൾ കപ്പാസിറ്റിയാകുന്നു.
  5. സോഫ്റ്റ് വെയർ: ഈ വിവോ ഫോണിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 വേർഷനാണ് പ്രവർത്തിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo