വെക്കേഷൻ തിമർക്കാം, സാംസങ് ഇലക്ട്രോണിക്സിന്റെ 400W 5.1.2ch Dolby സൗണ്ട്ബാർ ബമ്പർ ഓഫറിൽ വിൽപ്പനയ്ക്ക്!
വേനലവധി ആഘോഷമാക്കാൻ ഒത്തിണങ്ങിയ ഒരു സൗണ്ട്ബാർ ഇപ്പോൾ വാങ്ങാം. പ്രീമിയം തിയേറ്റർ അനുഭവം വീടിനുള്ളിൽ എത്തിക്കുന്ന Samsung 400W 5.1.2ch Dolby Soundbar ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ ലഭ്യം. ആമസോൺ ഇന്ത്യയിലാണ് ഓഫർ. അതിഗംഭീരമായ കിഴിവും, 1500 രൂപയുടെ ബാങ്ക് കിഴിവും ആമസോണിൽ ലഭ്യമാണ്.
Surveyഅത്യാധുനികമായ ഡോൾബി അറ്റ്‌മോസ് ടെക്നോളജി ഉപയോഗിക്കുന്ന ഓഡിയോ സിസ്റ്റമാണിത്. സ്മാർട്ട് ടിവിയ്ക്കൊപ്പം ഹോം തിയേറ്റർ അനുഭവം ചേർക്കണമെങ്കിൽ ആമസോണിലെ പരിമിതകാല ഓഫർ വിനിയോഗിക്കാം. സാംസങ് സൗണ്ട്ബാറിന്റെ സവിശേഷതകളും വിലയും വിശദമായി അറിയാം.
Samsung 400W 5.1.2ch Dolby Soundbar
5.1.2ch Dolby Atmos സപ്പോർട്ടുള്ള ഓഡിയോ സിസ്റ്റത്തിന് ഇപ്പോൾ അതിശയകരമായ കിഴിവാണ് ലഭിക്കുന്നത്. 59,900 രൂപയ്ക്കാണ് സാംസങ് 400 W True 5.1.2ch ഓഡിയോ സിസ്റ്റം ഇന്ത്യയിൽ എത്തിച്ചത്. ആമസോൺ ഇതിന് 36 ശതമാനം ഇളവ് തരുന്നു. വെറും 38,490 രൂപയ്ക്ക് സൗണ്ട്ബാർ ആമസോൺ ഇന്ത്യയിൽ വാങ്ങിക്കാം. 20000 രൂപയോളം ഇളവാണ് സാംസങ് ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭിക്കുന്നത്.
ആക്സിസ് ബാങ്ക് കാർഡുകൾക്ക് 1500 രൂപയുടെ ഇളവ് ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. ഇതുകൂടി ചേർത്താൽ Samsung 400W സൗണ്ട്ബാർ 37000 രൂപയ്ക്ക് വാങ്ങിക്കാം. 1,353 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഇത് 5.1.2ch Dolby ഓഡിയോ സിസ്റ്റത്തിന്റെ പരിമിതകാല ഓഫറാണ്.

Also Read: വീണ്ടും പവറിലാണ് ഫോക്കസ്! 6500mAh ബാറ്ററിയുമായി OPPO A6s 5G ഇന്ത്യയിലെത്തി
Samsung 400W Soundbar
സാംസങ് Q800F മോഡലിൽ വരുന്ന സൗണ്ട്ബാർ ആണിത്. സിനിമ കാണുന്നതിന് വളരെ മികച്ച പെർഫോമൻസ് ഇതിലുണ്ട്. ഈ ഓഡിയോ സിസ്റ്റത്തിൽ ഒരു സബ്‌വൂഫറുണ്ട്. തീവ്രമായ സാഹചര്യത്തിലും ഓഡിയോ നിലവാരം നിലനിർത്തുന്ന ഓഡിയോ സിസ്റ്റമാണിത്. ഇതിൽ സാംസങ് സൗണ്ട്‌സ്റ്റേജും സറൗണ്ട് പ്രകടനവും കൊടുത്തിരിക്കുന്നു. അപ്പ്-ഫയറിംഗ് ഡ്രൈവറുകളുള്ളതിനാൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ലഭിക്കുന്നു.
സാംസങ് Q800F ഓഡിയോ സിസ്റ്റത്തിൽ ശക്തമായ 5.1.2 ചാനൽ സറൗണ്ട് സൗണ്ട് ഉപയോഗിച്ചിരിക്കുന്നു. ക്യു-സിംഫണി സാംസങ് ടിവികൾക്ക് ഇത് അനുയോജ്യമാകുന്നു. സൗണ്ട്ബാർ എവിടെ സ്ഥാപിച്ചാലും ഓരോ രംഗവും സന്തുലിതമാക്കാനുള്ള കഴിവും ഇതിനുണ്ട്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile