വീണ്ടും പവറിലാണ് ഫോക്കസ്! 6500mAh ബാറ്ററിയുമായി OPPO A6s 5G ഇന്ത്യയിലെത്തി

വീണ്ടും പവറിലാണ് ഫോക്കസ്! 6500mAh ബാറ്ററിയുമായി OPPO A6s 5G ഇന്ത്യയിലെത്തി

കുറഞ്ഞ വിലയിൽ കൂടുതൽ ബാറ്ററി ബാക്കപ്പ് ആഗ്രഹിക്കുന്നവർക്ക് ഇതാ വീണ്ടുമൊരു ബജറ്റ് ഫോൺ എത്തി. 6500mAh എന്ന വമ്പൻ ബാറ്ററിയുമായാണ് OPPO A6s 5G ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചിരിക്കുന്നത്. കരുത്താർന്ന പ്രോസസ്സറും 120Hz സ്മൂത്ത് ഡിസ്പ്ലേയുമുള്ള സ്മാർട്ട് ഫോണാണിത്. ലോഞ്ചിനൊപ്പം ഒപ്പോ എ6s 5ജിയുടെ വിൽപ്പനയും ആരംഭിച്ചു. സാധാരണക്കാർക്കും ദീർഘനേരം ഫോൺ ഉപയോഗിക്കുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഫോണിന്റെ സവിശേഷതകൾ അറിയാം.

Digit.in Survey
✅ Thank you for completing the survey!

OPPO A6s 5G Specifications India

ColorOS 15 ആൻഡ്രോയിഡ് വേർഷനാണ് ഈ ഫോണിലുള്ളത്. ഈ പുതിയ ഓപ്പോ A6s 5ജിയുടെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ സവിശേഷതകൾ ഇതിനുണ്ട്.

  1. ഡിസ്പ്ലേ: ഓപ്പോ A6s 5ജിയ്ക്ക് 8.61mm കനവും ഏകദേശം 212 ഗ്രാം ഭാരവുമുണ്ട്. യൂണിബോഡി മെറ്റാലിക് ഫ്രെയിം ഉപയോഗിച്ചാണ് സ്മാർട്ട് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. 6.75 ഇഞ്ച് LCD പാനലുള്ള ഫോണാണിത്. 1125 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുന്ന സ്ക്രീനിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് സപ്പോർട്ടുമുണ്ട്.
  2. പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റിലാണ് സ്മാർട്ട് ഫോൺ പ്രവർത്തിക്കുന്നു. 6 ജിബി വരെ റാമും 128 ജിബി സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നു. ഗെയിമിംഗ് മെച്ചപ്പെടുത്തുന്നതിന് AI ഗെയിംബൂസ്റ്റ് സപ്പോർട്ടും, AI ലിങ്ക്ബൂസ്റ്റ് 3.0 ഫീച്ചറും ഇതിനുണ്ട്.
  3. ബാറ്ററി: ഓപ്പോ A6s 5G-യിൽ 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു. 6,500mAh ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ചാർജിൽ 882.1 മണിക്കൂർ സ്റ്റാൻഡ്‌ബൈ ടൈം ലഭിക്കുന്നു. ഇതിൽ 22.4 മണിക്കൂർ വീഡിയോ പ്ലേബാക്ക് സപ്പോർട്ടുമുണ്ട്. ഓപ്പോ ഫോണിന് 44W ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുമുണ്ട്.
  4. ക്യാമറ: ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് ഈ ഓപ്പോ ഫോണിലുള്ളത്. 50-മെഗാപിക്സൽ പ്രൈമറി സെൻസറും 2-മെഗാപിക്സൽ ഷൂട്ടറും കൊടുത്തിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഇതിൽ 5-മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.
  5. കണക്റ്റിവിറ്റി: 5G, ബ്ലൂടൂത്ത്, GPS, Wi-Fi കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഇത് USB ടൈപ്പ്-C പോർട്ട് ചാർജിങ് പിന്തുണയ്ക്കുന്നത്. ഫോണിൽ സ്റ്റീരിയോ സ്പീക്കറുകളും ഓപ്പോ A6s 5G-യിലുണ്ട്.
OPPO A6s 5G
OPPO A6s 5G

Also Read: സൂപ്പർ പവർ Poco X8 Pro Series എത്തി! 9000mAh ബാറ്ററിയും, 100W ഫ്ലാസ്റ്റ് ചാർജിങ്ങും

ഓപ്പോ A6s 5ജി ഇന്ത്യയിലെ വില

ഓപ്പോ A6s 5G രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്. 4GB+128GB ഫോണിന് 18,999 രൂപയും 6GB+128GB മോഡലിന് 20,999 രൂപയുമാകുന്നു.

പുതിയ ഓപ്പോയുടെ വിൽപ്പന ഇന്ന് മുതൽ നടക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, OPPO സ്റ്റോർ, ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇത് ലഭിക്കുന്നു. ഓറോറ ഗോൾഡ്, പ്ലം പർപ്പിൾ നിറങ്ങളിൽ ഫോൺ ലഭ്യമാകും.

1,000 രൂപ തൽക്ഷണ ക്യാഷ്ബാക്കും മൂന്ന് മാസം വരെ നോ-കോസ്റ്റ് ഇഎംഐയും ഇതിന് ലഭിക്കുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo