പതിവായോ, വെക്കേഷൻ ട്രിപ്പിനോ റെയിൽവേ ടിക്കറ്റ് എടുത്തവരും ബുക്കിങ് ചെയ്യാൻ പ്ലാനുള്ള യാത്രക്കാരും ശ്രദ്ധിക്കുക. ടിക്കറ്റ് ബുക്കിംഗിലും ക്യാൻസലേഷൻ നിയമങ്ങളിലും Indian Railway പുതിയ നിയമം കൊണ്ടുവന്നു. ഏപ്രിൽ 1 നും 15 നും ഇടയിൽ ഈ പുതിയ നിയമങ്ങൾ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ടിക്കറ്റ് ക്യാൻസലേഷൻ ചാർജുകളിലും റീഫണ്ട് ഘടനയിലും, ബോർഡിങ് സ്റ്റേഷൻ ഓപ്ഷൻ എന്നിവയിലാണ് IRCTC മാറ്റം വരുത്തുന്നത്.
Surveyയാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും വ്യാജ ബുക്കിംഗുകൾ തടയാനുമാണ് പുതിയ നീക്കം. ടിക്കറ്റ് ക്യാൻസലേഷനിലെ നിരക്കുകളിൽ പുതിയ നിയമം നടപ്പിലാക്കുന്നത് റെയിൽവേയുടെ കടുപ്പിക്കുന്ന നീക്കമാണെങ്കിലും, യാത്രക്കാർക്ക് ആശ്വാസകരമായ മാറ്റങ്ങളുമുണ്ട്. 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നിയമങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.
Indian Railway Ticket Cancel Charge 2026
2026 ഏപ്രിൽ മുതൽ കാൻസൽ ചെയ്യുന്ന ടിക്കറ്റുകളുടെ റീഫണ്ട് ഘടനയിൽ മാറ്റം വരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പാണ് ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ, പരമാവധി റീഫണ്ട് തുക ലഭിക്കുമെന്നതായിരുന്നു ഇതുവരെയുള്ള നിയമം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ റെയിൽവേ ക്യാൻസലേഷൻ ചാർജ് മാത്രം ഈടാക്കുന്നു. ഇനി മുതൽ പരമാവധി റീഫണ്ട് ലഭിക്കണമെങ്കിൽ, ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുൻപ് ടിക്കറ്റ് കാൻസൽ ചെയ്യണം.
- 72 മണിക്കൂർ മുതൽ 24 മണിക്കൂർ വരെയുള്ള സമയമാണ് ടിക്കറ്റ് കാൻസൽ ചെയ്യുന്നതെങ്കിൽ, ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം ഈടാക്കുന്നു.
- 24 മണിക്കൂർ മുതൽ 8 മണിക്കൂർ വരെയുള്ള സമയത്തിലാണ് കാൻസലേഷനെങ്കിൽ, 50 ശതമാനം തുക ഈടാക്കും.
- ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുന്നവർക്ക്, റീഫണ്ട് ലഭിക്കില്ല.
എന്നുവച്ചാൽ ഇതുവരെ 4 മണിക്കൂറിന് മുമ്പ് ബുക്കിങ് ടിക്കറ്റ് റദ്ദാക്കിയാൽ പകുതി തുക ലഭിച്ചിരുന്നു. ഏപ്രിൽ 1 മുതൽ ഇത് 8 മണിക്കൂറിന് മുമ്പ് എന്ന നിബന്ധനയിലാണ്. ഇവയെല്ലാം കൺഫേം ടിക്കറ്റുകൾക്ക് ബാധകമായ നിയമമാണ്.
- സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് എടുത്തവർക്ക് അനുകൂലമായ മറ്റൊരു നിബന്ധന കൂടി വന്നിട്ടുണ്ട്. ടിക്കറ്റ് കാൻസൽ ചെയ്യുമ്പോൾ, ബുക്ക് ചെയ്ത സ്റ്റേഷനിൽ നിന്ന് തന്നെ റദ്ദാക്കണമെന്ന പ്രശ്നം ഇനിയില്ല.

Also Read: ആമസോണിൽ 8000 രൂപ കൂടുതൽ ലാഭിക്കാം, പ്രീമിയം കോംപാക്റ്റ് Samsung Galaxy 5G ഓഫർ നിങ്ങളറിഞ്ഞോ!
ബോർഡിങ് സ്റ്റേഷൻ മാറ്റത്തിൽ ആശ്വാസം!
ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ഇനി യാത്രക്കാർക്ക് ബോർഡിങ് സ്റ്റേഷൻ മാറ്റാവുന്നതാണ്. മുമ്പ് ചാർട്ട് തയ്യാറാകുന്നതിന് മുമ്പ് വരെയായിരുന്നു ബോർഡിങ് സ്റ്റേഷൻ മാറ്റാനുള്ള സൌകര്യമുണ്ടായിരുന്നുള്ളൂ. ഒന്നിലധികം സ്റ്റേഷനുകളുള്ള നഗരങ്ങളിലെ യാത്രക്കാർക്കും, പെട്ടെന്ന് യാത്രയിൽ മാറ്റം വരുത്തുന്നവർക്കും ഇത് ആശ്വാസകരമായ വാർത്തയാണ്.
കൺഫേംഡ് ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്യുന്നതെങ്ങനെയെന്ന് അറിയാൻ താഴെ വായിക്കുക.
Train Ticket ഓൺലൈനിൽ കാൻസൽ ചെയ്യുന്നതെങ്ങനെ?
IRCTC Rail Connect ആപ്ലിക്കേഷനിലൂടെയും ഐആർടിസിയുടെ വെബ്സൈറ്റിലൂടെയും മൊബൈൽ ഫോണിൽ തന്നെ ടിക്കറ്റ് കാൻസൽ ചെയ്യാം. നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അക്കൌണ്ട് തന്നെ ഇതിനായി ഉപയോഗിക്കണം.
- നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
- ആപ്ലിക്കേഷനിൽ ട്രെയിൻ എന്ന വിഭാഗം ക്സിക്ക് ചെയ്യുക.
- ഇവിടെ കാൻസൽ ടിക്കറ്റ് എന്ന ഓപ്ഷൻ കാണാം.
- ഏത് ടിക്കറ്റ് ക്യാൻസൽ ചെയ്യണോ അത് തെരഞ്ഞെടുത്ത് കാൻസൽ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ഇവിടെ സബ്മിറ്റ് ബട്ടൺ ക്ലിക്ക് കൊടുത്ത്, ഓകെ നൽകുക.
- ടിക്കറ്റ് കാൻസൽ പ്രക്രിയ പൂർത്തിയായാൽ 3 മുതൽ 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക റീഫണ്ട് ആകുന്നു.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile