Flipkart Big Billion Days Sale 2026 എന്ന സെയിൽ മാമാങ്കത്തിന് ഒക്ടോബറിൽ കൊടിയേറും. ഒക്ടോബറിൽ ഫ്ലിപ്കാർട്ടിൽ ഓഫർ ഉത്സവം ആരംഭിക്കും. ഫ്ലിപ്കാർട്ട് പ്ലസ്, ബ്ലാക്ക് മെമ്പർമാർക്ക് മുന്നേ ഓഫറുകൾ ലഭിക്കാനുള്ള അവസരവുമുണ്ട്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ തീയതി പുറത്തുവിട്ടു.
Surveyഐഫോൺ 18 പ്രോയ്ക്ക് ശേഷം ആപ്പിൾ iPhone പഴയ മോഡലുകൾക്ക് വരെ വില ഉയർത്തിയിരുന്നു. എന്നാൽ ഐഫോൺ സ്വപ്നമുള്ളവർക്ക് വീണ്ടും പഴയ വിലയിൽ ബാങ്ക് ഓഫറുകൾ ചേർത്ത് വാങ്ങാനും അവസരമുണ്ടായേക്കും. ബജറ്റ് ഫോണുകൾ മുതൽ ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾക്ക് വരെ ഓഫർ ലഭ്യമാണ്.
സ്മാർട്ട്‌ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, സ്മാർട്ട് ടിവികൾ, ഫാഷൻ ഉൽപ്പന്നങ്ങൾക്കും കിഴിവ് ലഭിക്കും. കുറഞ്ഞ വിലയിൽ ഷോപ്പിങ് പ്ലാൻ ചെയ്യുന്നവർക്ക് ഫ്ലിപ്കാർട്ടിന്റെ സെയിൽ എന്ന് ആരംഭിക്കുമെന്നും സെയിലിന്റെ വിശദാംശങ്ങളും അറിയാം.
Flipkart Big Billion Days Sale 2026
ഒക്ടോബർ 9 മുതൽ പൊതുജനങ്ങൾക്കായി ഫ്ലിപ്കാർട്ട് ഓഫറുകൾ ആരംഭിക്കും. Flipkart Plus, Black മെമ്പർമാർക്ക് ഒക്ടോബർ 8 മുതൽ ഏർലി ആക്സസ് സ്വന്തമാക്കാം. ആകർഷകമായ ബാങ്ക് ഓഫറുകളാണ് ഫ്ലിപ്കാർട്ട് സെയിലിൽ കാത്തിരിക്കുന്നത്.
Axis Bank, ICICI Bank കാർഡുകൾ ഉപയോഗിക്കുമ്പോൾ 10% ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. ഫ്ലിപ്കാർട്ട് Axis Bank Credit കാർഡിലൂടെ 5% അൺലിമിറ്റഡ് ക്യാഷ്ബാക്ക് ഓഫറും ലഭിക്കും.

പ്രമുഖ ബാങ്കുകളുടെ കാർഡുകളിലൂടെ Bajaj Finserv വഴി നോ കോസ്റ്റ് ഇഎംഐ ഓഫറും ലഭ്യമാകും.
എന്തെല്ലാം ഓഫറുകൾ പ്രതീക്ഷിക്കാം?
ഫ്ലിപ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും വലിയ വിൽപ്പന മേളയാണിത്. ബിഗ് ബില്യൺ ഡേയ്‌സിൽ ഐഫോൺ, സാംസങ്, നതിങ്, റിയൽമി, റെഡ്മി പോലുള്ള ഫോണുകൾക്കെല്ലാം ഓഫറുകൾ ലഭിക്കുന്നതാണ്. പ്രീമിയം ലാപ്ടോപ്പുകളും കിടിലൻ ടെലിവിഷനുകളും ഗാർഹികോപകരണങ്ങളും മറ്റ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും വിലക്കിഴിവിൽ ലഭിക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
