ഡിസ്‌കൗണ്ട് പ്രതീക്ഷിച്ചവർക്ക് ആപ്പിളിന്റെ 18-ന്റെ പണി! iPhone 17 വില കുത്തനെ കൂട്ടി, രക്ഷകരായി ആമസോണും ഫ്ലിപ്കാർട്ടും

ഡിസ്‌കൗണ്ട് പ്രതീക്ഷിച്ചവർക്ക് ആപ്പിളിന്റെ 18-ന്റെ പണി! iPhone 17 വില കുത്തനെ കൂട്ടി, രക്ഷകരായി ആമസോണും ഫ്ലിപ്കാർട്ടും

Apple iPhone 18 Pro മോഡലുകൾ എത്തിയ ആവേശം ആഘോഷിക്കാൻ വരട്ടെ. പുതിയ ഐഫോണെത്തിയാൽ പഴയ 17 സീരീസ് വാങ്ങിക്കാമെന്ന് കരുതിയവർക്ക് പണി കിട്ടി. ആപ്പിൾ തങ്ങളുടെ iPhone 17 സീരീസുകളുടെ വില ഉയർത്തി. പഴയ മോഡലുകൾക്ക് വില കുറയുന്ന പതിവിന് വിപരീതമായുള്ള ട്വിസ്റ്റാണ് ഇത്തവണ ജോൺ ടർണസും കൂട്ടരും നടപ്പിലാക്കിയത്. അതും ലോഞ്ച് വിലയിൽ നിന്ന് ഏകദേശം 17,000 രൂപ വരെ വില കൂട്ടിയിട്ടുണ്ട്. ആപ്പിൾ ഒഫീഷ്യൽ സ്റ്റോറുകളിൽ വില കൂട്ടിയെങ്കിലും ഇപ്പോഴും ലോഞ്ച് വിലയിൽ ഫോൺ വാങ്ങാൻ അവസരമുണ്ട്.

Digit.in Survey
✅ Thank you for completing the survey!

പതിവ് പോലെ ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോണും ഫ്ലിപ്കാർട്ടും ലോഞ്ച് വിലയിൽ ഫോൺ വിൽക്കുന്നു. എന്നാൽ ഇവരും വരും ദിവസങ്ങളിൽ ഐഫോൺ 17 സീരീസിന്റെ പുതുക്കിയ വിലയിൽ ഫോൺ വിറ്റഴിക്കുമോ എന്നറിയില്ല.അതിനാൽ തന്നെ ഡിസ്‌കൗണ്ടിൽ ഐഫോൺ 17 സീരീസ് വാങ്ങാനുള്ളവർ ഇനിയും വൈകിക്കണ്ട. ഐഫോൺ 17 മോഡലുകളുടെ മാറിയ പുതിയ വിലവിവരങ്ങളും ആമസോൺ, ഫ്ലിപ്കാർട്ട് പ്ലാറ്റ്‌ഫോമുകളിലെ വിലയും അറിയാം.

iPhone 17 Price Hike

സ്റ്റാൻഡേർഡ് ഐഫോൺ 17 മോഡലിന്റെ വില 20.51 ശതമാനം വർധിച്ചു. ഇങ്ങനെ 256GB ഫോണിന്റെ ലോഞ്ച് വിലയായ 82,900 രൂപയിൽ നിന്ന് ഇപ്പോൾ 99,900 രൂപയിലേക്കാണ് പുതിയ വില എത്തിയത്. 512GB മോഡലിന് ഇപ്പോൾ 21.38% വർധനയിലൂടെ 1,24,900 രൂപയാണ് വില.

Also Read: കുറഞ്ഞ വിലയിൽ iPhone വാങ്ങാൻ പറ്റിയ സമയം ഏതാണ്? എന്തുകൊണ്ട്?

3.11% മുതൽ 23.56% വരെ വിലക്കയറ്റമാണ് ഐഫോൺ 17e നേരിടുന്നത്. 84,900 രൂപയുടെ ഫോണിന്റെ പുതിയ വില 1,04,900 ആണ്.

  • 256ജിബി ഐഫോൺ 17: പഴയ വില: Rs 82900, പുതിയ വില: Rs 99900
  • 256ജിബി ഐഫോൺ 17e: പഴയ വില: Rs 64900, പുതിയ വില: Rs 79900
  • 512ജിബി ഐഫോൺ 17: പഴയ വില: Rs 102900, പുതിയ വില: Rs 124900
  • 512ജിബി ഐഫോൺ 17e: പഴയ വില:Rs 84900, പുതിയ വില: Rs 104900

ആശ്വാസമായി Amazon, Flipkart

അതേ സമയം ആമസോണും ഫ്ലിപ്കാർട്ടും പഴയ വിലയിൽ സ്മാർട്ട് ഫോണുകൾ വിൽക്കുന്നു. അതായത് ഐഫോൺ 17 ബേസിക് മോഡലിന്റെ ആമസോണിലെ വില 82900 രൂപയാണ്. ഇതിന് 2000 രൂപയുടെ അധിക ഇളവ് ബാങ്ക് കാർഡുകളിലൂടെ പർച്ചേസ് സമയത്ത് സ്വന്തമാക്കാം. 64900 രൂപയ്ക്ക് ഐഫോൺ 17ഇ ആമസോൺ ഇന്ത്യയിലും ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോമിലും നിലവിൽ ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile