Digit.in

വൻ ഡിസ്കൗണ്ടിൽ Vivo 5G ഫ്ലിപ്കാർട്ടിൽ! Snapdragon കരുത്തും 9020mAh ബാറ്ററിയും

വൻ ഡിസ്കൗണ്ടിൽ Vivo 5G ഫ്ലിപ്കാർട്ടിൽ! Snapdragon കരുത്തും 9020mAh ബാറ്ററിയും

ഫ്ലിപ്കാർട്ടിന്റെ ദീപാവലി ധമാക്ക സെയിലിൽ സ്മാർട്ട്ഫോൺ പ്രേമികൾക്കായി ഒരു വമ്പൻ ഓഫർ കാത്തിരിക്കുന്നു. കരുത്തുറ്റ പെർഫോമൻസും അത്യാധുനിക ഫീച്ചറുകളുമുള്ള vivo T5 Pro 5G മോഡലിനാണ് കിഴിവ്. 9020mAh ന്റെ വമ്പൻ ബാറ്ററിയും പ്രീമിയം പെർഫോമൻസുള്ള Snapdragon 7s Gen 4 ചിപ്പുമാണ് വിവോ ഫോണിലുള്ളത്.

ഫ്ലിപ്കാർട്ട് ദീപാവലി സെയിലിൽ ഇൻസ്റ്റന്റ് കിഴിവും ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ലഭ്യമാണ്. ഇതിനെല്ലാം പുറമെ ആകർഷകമായ കൂപ്പൺ ഡിസ്കൗണ്ടും ഫ്ലിപ്കാർട്ട് തരുന്നു. വിവോ ടി5 പ്രോയുടെ പ്രധാന സവിശേഷതകളും ഫ്ലിപ്കാർട്ടിലെ വിലയും ഓഫർ വിവരങ്ങളും വിശദമായി അറിയാം.

vivo T5 Pro 5G: Flipkart Offer

8GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ ടി5 പ്രോ 5ജിയ്ക്കാണ് ഫ്ലിപ്കാർട്ടിൽ ഓഫർ. 61,999 രൂപയാണ് സ്മാർട്ട് ഫോണിന്റെ റീട്ടെയിൽ വില. എന്നാൽ ഫ്ലിപ്കാർട്ടിൽ ഫോണിന്റെ വില 46,999 രൂപയാണ്. ഇതിന് പുറമെ വിവോ ടി5 പ്രോയ്ക്ക് 2000 രൂപ കൂപ്പൺ കിഴിവ് അനുവദിച്ചിട്ടുണ്ട്. ഇതുകൂടി ചേർത്താൽ വിവോ സ്മാർട്ട് ഫോൺ 44000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം.

നിങ്ങൾക്ക് വേണമെങ്കിൽ എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 6150 രൂപയുടെ അധിക കിഴിവ് സ്വന്തമാക്കാം. ഇതിലൂടെ വിവോ 5ജി 38000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം.

പഴയ ഫോൺ മാറ്റി വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് 31900 രൂപയുടെ അത്യാകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. 6 മാസത്തേക്ക് 6833 രൂപയുടെ മികച്ച ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. ഇത് വിവോയുടെ പരിമിതകാലത്തേക്കുള്ള ഓഫറാണ്.

വിവോ ടി5 പ്രോയുടെ പ്രത്യേകതകൾ എന്തൊക്കെ?

പവർബാങ്ക് പോലെ കരുത്തുറ്റ വിവോ ടി5 പ്രോ സ്മാർട്ട് ഫോണാണിത്. ഇതിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  • ഡിസ്പ്ലേ: 6.83 ഇഞ്ച് വലിപ്പമുള്ള വിവോ ഫോണിൽ 1600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. ഇതിന് 1.5K 144Hz AMOLED സ്ക്രീനാണുള്ളത്.
  • പ്രൊസസർ: വിവോ ഫോണിൽ പുതിയ സ്‌നാപ്ഡ്രാഗൺ 7s Gen 4 SoC പ്രൊസസർ ഉപയോഗിച്ചിരിക്കുന്നു. 7K VC കൂളിംഗ് സിസ്റ്റമുള്ളതിനാൽ വിവോ ടി5 പ്രോ മികച്ച ഗെയിമിംഗ് എക്സ്പീരിയൻസും തരുന്നു.
  • ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ള വിവോ ഫോണിൽ 50MP പിൻ ക്യാമറയും 2MP ഡെപ്ത് സെൻസറുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കും ഇതിൽ 32MP ഫ്രണ്ട് സെൻസറുമുണ്ട്.
  • ബാറ്ററി: 9020mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഈ ഫോണിനുണ്ട്. 37 മിനിറ്റിനുള്ളിൽ 50% വരെ ചാർജിങ് കപ്പാസിറ്റിയുള്ള സ്മാർട്ട് ഫോണാണിത്.
  • ഡ്യൂറബിലിറ്റി: IP68/IP69 റേറ്റിംഗുള്ളതിനാൽ വെള്ളവും പൊടിപടലങ്ങളും ഫലപ്രദമായി തടയാൻ സ്മാർട്ട് ഫോണിന് സാധിക്കും.

റെഡ്മി നോട്ട് 17 പ്രോ, പോക്കോ എക്സ്8 പവർ എന്നീ മോഡലുകളുടെ എതിരാളിയായി ഈ വിവോ ഫോൺ കണക്കാക്കാം. ഏറ്റവും മികച്ച ഡിസ്‌പ്ലേ ബ്രൈറ്റ്‌നസ്സും മികച്ച ഒപ്റ്റിമൈസ് ചെയ്ത ബാറ്ററിയും വേണമെന്നുള്ളവർക്ക് വിവോ ടി5 പ്രോ മികച്ച ചോയിസാകുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile