ഈ ദീപാവലിയ്ക്ക് പുതുപുത്തൻ ഐഫോൺ! ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ iPhone 17 ആമസോണിൽ വാങ്ങാം

ആപ്പിൾ പ്രേമികൾക്കും പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഈ ദീപാവലിയ്ക്ക് ഒരു വമ്പൻ സമ്മാനം. പ്രമുഖ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ iPhone 17 ഗംഭീര കിഴിവിൽ വാങ്ങിക്കാം. ആകർഷകമായ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ഓഫറും പ്രീമിയം ഐഫോണിന് ലഭ്യമാണ്. പ്രൊമോഷൻ ഡിസ്‌പ്ലേയും 48 മെഗാപിക്സലിന്റെ ടെലിഫോട്ടോ ക്യാമറയും അതിവേഗ പെർഫോമൻസിനായി ആപ്പിളിന്റെ ഏറ്റവും പുതിയ A19 ചിപ്സെറ്റുമുള്ള ഐഫോണാണിത്. പോറലുകൾ വീഴാത്ത പുതിയ ആന്റി-റിഫ്ലക്റ്റീവ് കോട്ടിംഗ് സ്ക്രീനും ഈ പ്രീമിയം ഐഫോണിന്റെ പ്രത്യേകതയാണ്. ദീപാവലി ആഘോഷങ്ങൾ മനോഹരമായി പകർത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ആമസോണിലെ ഓഫർ വിട്ടുകളയരുത്. ആമസോണിൽ ലഭ്യമായ ഈ ഐഫോൺ ഓഫറിനെ കുറിച്ചും സ്മാർട്ട് ഫോണിന്റെ സവിശേഷതകളും അറിയാം.
iPhone 17: Amazon Offer
99,900 രൂപയ്ക്കാണ് 256 ജിബി ഐഫോൺ 17 ഇന്ത്യയിൽ സാധാരണ വിൽക്കുന്നത്. ഐഫോൺ 18 സീരീസിന്റെ ലോഞ്ചിന് പിന്നാലെ അപ്രതീക്ഷിതമായി ഐഫോൺ 17 ഉൾപ്പെടുന്ന ഫോണുകൾക്ക് വില കുറച്ചിരുന്നു.
ഫ്ലിപ്കാർട്ടിൽ ഇതിന് വില 97,300 രൂപയാണ്. എന്നാൽ 7016 രൂപയുടെ ബാങ്ക് ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. അതേ സമയം ആമസോണിൽ സ്മാർട്ട് ഫോൺ ബാങ്ക് ഓഫർ ചേർക്കാതെ തന്നെ വൻ ഡിസ്കൌണ്ടിൽ പർച്ചേസ് ചെയ്യാം.
ആപ്പിൾ ഐഫോൺ 17 മോഡൽ 92,900 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാം. ഒരു ചെറിയ ബാങ്ക് കാർഡ് ഓഫർ ഫോണിന് ലഭ്യമാണ്. എച്ച്ഡിഎഫ്സി കാർഡിലൂടെ 1250 രൂപ കിഴിവ് ലഭ്യമാണ്. ഇത് ചേർത്താൽ ഐഫോൺ 17 ആമസോണിൽ നിന്ന് 91000 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് അത്യാകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫെസ്റ്റിവൽ സെയിലിലൂടെ സ്വന്തമാക്കാം. അതായത് 37000 രൂപയുടെ എക്സ്ചേഞ്ച് കിഴിവാണ് ആമസോൺ തരുന്നത്. 3,266 രൂപയുടെ മികച്ച ഇഎംഐ ഓഫറും 2,718 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്. ശ്രദ്ധിക്കേണ്ടത് ഇത്രയും വലിയ ഓഫർ ആമസോൺ പരിമിത കാലത്തേക്ക് മാത്രമാണ് തരുന്നത്.
ഐഫോൺ 17 പ്രത്യേകതകൾ
ആപ്പിൾ ഐഫോൺ 17 ഫോണിന് 6.3 ഇഞ്ച് OLED പാനലാണുള്ളത്. ഇതിന് സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷനുണ്ട്. ഫോണിന് ഏകദേശം 177 ഗ്രാം ഭാരമുണ്ട്. ഈ ഐഫോൺ 17 ഹാൻഡ്സെറ്റ് അലുമിനിയം ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 റേറ്റിങ്ങുമുണ്ട്.
ആപ്പിളിന്റെ A19 ചിപ്‌സെറ്റാണ് ഐഫോൺ 17 മോഡലിലുള്ളത്. 3nm സാങ്കേതികവിദ്യയിൽ നിർമിച്ച ചിപ്സെറ്റാണിത്. ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന ഐഫോൺ 17 ഏകദേശം 30 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സപ്പോർട്ട് ചെയ്യുന്നു.
ക്യാമറയിലേക്ക് വന്നാൽ ഫോണിന് പിൻഭാഗത്ത് ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ f/1.6 അപ്പേർച്ചറുള്ള 48MP മെയിൻ ക്യാമറയും, f/2.2 അപ്പേർച്ചറുള്ള 48MP അൾട്രാ വൈഡ് സെൻസറുമുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 18MP ലെൻസുമുണ്ട്.
എന്തുകൊണ്ട് iPhone 17 വാങ്ങണം?
120Hz പ്രൊമോഷൻ ഡിസ്പ്ലേയും 24MP ഫ്രണ്ട് ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. 12എംപിയുടെ ഐഫോൺ 16 നേക്കാൾ ഇത് മികച്ച ഓപ്ഷനാണ്. ഏറ്റവും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ അൾട്രാ സ്ലിം ഡിസൈനാണ് ഐഫോൺ 17 നുള്ളത്.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

