18+ നായി ഗൂഗിളിന്റെ പുതിയ Dreambeans AI ആപ്പ്; കോമിക് സ്റ്റോറിയൊരുക്കാം ഇനി മലയാളത്തിലും

ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ പരീക്ഷണാത്മക എഐ ആപ്പായ Google Dreambeans ഔദ്യോഗികമായി പുറത്തിറക്കി. 18 വയസ്സിന് മുകളിലുള്ള എല്ലാ ഇന്ത്യൻ ഉപഭോക്താക്കൾക്കും വേണ്ടിയാണ് ആപ്ലിക്കേഷൻ അവതരിപ്പിച്ചത്. സാധാരണ ഉപയോഗിക്കുന്ന ഗൂഗിൾ കലണ്ടർ, ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ് തുടങ്ങിയ ആപ്പുകളിൽ നിന്നുള്ള വിവരങ്ങൾ സ്മാർട്ടായി കോർത്തിണക്കി സ്പെഷ്യൽ ഡെയ്ലി സ്റ്റോറികൾ കോമിക് ബുക്ക് സ്റ്റോറി പോലെ നിർമിച്ച് തരും. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഡ്രീംബീൻസ് ലഭ്യമാകും. മലയാളം ഉൾപ്പെടെ 14 ഇന്ത്യൻ ഭാഷകളെ ഇത് പിന്തുണയ്ക്കുന്നു. പുതിയ ഡ്രീംബീൻസിന്റെ പ്രത്യേകതകളും ഇത് എങ്ങനെ പ്രവർത്തിപ്പിക്കാമെന്നും നോക്കാം.
Google Dreambeans: ഫീച്ചറുകൾ
ഗൂഗിൾ ലാബ്‌സിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വേണ്ടിയുള്ള ആപ്പാണിത്. ഗൂഗിൾ ഉപയോക്താക്കൾക്ക് അവരുടെ പ്രതിദിന കഥകളോ വിവരങ്ങളോ ഒരു കോമിക് സ്റ്റോറി ബുക്കാക്കാനാകും. Calendar, Gemini, Gmail, Photos, Search, YouTube എന്നിവയിൽ നിന്നും നമ്മൾ തെരഞ്ഞെടുക്കുന്ന വിവരങ്ങൾ ഉപയോഗിച്ചാണ് ഈ ആപ്പ് സ്റ്റോറികൾ തയ്യാറാക്കുന്നത്.
പുതിയ സ്ഥലങ്ങൾ, ആർട്സ് & ക്രാഫ്റ്റ്സ്, പ്രാദേശിക പരിപാടികൾ എന്നിവയെല്ലാം പരസ്പരം ബന്ധിപ്പിക്കാമെന്നതാണ് പ്രത്യേകത. മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഉൾപ്പെടെ 14 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു. കന്നഡ, ഇംഗ്ലീഷ്, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, ഉറുദു, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളും ഡ്രീംസ്ബീൻസ് പിന്തുണയ്ക്കുന്നു.
ഡ്രീംബീൻസിലൂടെ എങ്ങനെ കോമിക് സ്റ്റോറിയാക്കാം?-
- Google Play Store അല്ലെങ്കിൽ Apple App സ്റ്റോറിലൂടെ Dreambeans by Google Labs ആപ്പ് ഡൗൺലോഡ് ചെയ്യുക.
- ഇവിടെ വ്യക്തിഗത Google അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- Get started എന്നതിൽ ടാപ്പ് ചെയ്യുക. ശേഷം ഏതൊക്കെ ഗൂഗിൾ ആപ്പുകളാണ് കണക്റ്റ് ചെയ്യേണ്ടതെന്നത് സെലക്റ്റ് ചെയ്യുക. ഇതിന് ശേഷം Connect all എന്ന ഓപ്ഷൻ കൊടുക്കുക.
- Done എന്നതിൽ ടാപ്പ് ചെയ്യുക. ശേഷം കുറച്ച് മണിക്കൂറുകൾ കാത്തിരിക്കുക.
- ഇതിനുശേഷം നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റോറി ഫീഡ് ആപ്പിൽ ലഭ്യമായി തുടങ്ങും.
ഗൂഗിൾ നോട്ട്സ് ഉപയോഗിക്കുന്നവർക്ക്, അവരുടെ ആദ്യത്തെ സ്റ്റോറികളുടെ സെറ്റ് തയ്യാറാകുമ്പോൾ ഒരു നോട്ടിഫിക്കേഷൻ ലഭിക്കും. എഐയിലൂടെ നാനോ ബനാന 2, ഗൂഗിൾ ഫോട്ടോസ് വഴി നിർമിക്കുന്ന ഈ കോമിക് ഫോട്ടോകൾ മനോഹരമാണ്.
