കുറഞ്ഞ വിലയിൽ 84 ദിവസത്തെ വാലിഡിറ്റി; Airtel-ന്റെ തകർപ്പൻ ബജറ്റ് പ്ലാൻ

കുറഞ്ഞ ചെലവിൽ കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന Bharti Airtel റീചാർജ് പ്ലാൻ നോക്കിയാലോ! പ്രതിമാസ റീചാർജ് ബാധ്യതകളിൽ നിന്ന് ആശ്വാസം നൽകുന്ന പ്ലാനുകൾ എയർടെൽ ഓഫർ ചെയ്യുന്നു. 84 ദിവസത്തെ ദീർഘകാല വാലിഡിറ്റിയും, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി വോയ്സ് കോളുകളും ലഭിക്കുന്ന പ്ലാനാണിത്. പണലാഭത്തോടൊപ്പം മികച്ച നെറ്റ്വർക്ക് കണക്റ്റിവിറ്റിയും എയർടെലിലൂടെ ലഭിക്കും. കുറഞ്ഞ ചെലവിൽ കോളിംഗ് ആനുകൂല്യങ്ങളോടെ സിം ദീർഘകാലത്തേക്ക് ഉപയോഗിക്കാൻ ഈ റീചാർജ് തെരഞ്ഞെടുക്കാം. മൂന്ന് മാസത്തോളം റീചാർജ് കാലാവധിയുള്ള പ്ലാനിന്റെ ആനുകൂല്യങ്ങൾ വിശദമായി അറിയാം.
Airtel 469 Plan
469 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ വോയ്സ് കോളുകളും എസ്എംഎസ്സും സൗജന്യ ഹലോട്യൂൺസുകളും ഈ പ്ലാനിൽ ലഭ്യമാണ്. എന്നാൽ ഈ പ്ലാനിൽ മൊബൈൽ ഡാറ്റ ലഭ്യമല്ല എന്നത് ശ്രദ്ധിക്കുക. അതിനാൽ തന്നെ റീചാർജ് ചെയ്ത ശേഷം ഇന്റർനെറ്റ് ഉപയോഗിക്കണമെന്നുണ്ടെങ്കിൽ വേറെ ഡാറ്റാ ബൂസ്റ്റർ പ്ലാനുകൾ വാങ്ങാം.
എയർടെൽ 469 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ
- വാലിഡിറ്റി: ഒരൊറ്റ റീചാർജിലൂടെ 84 ദിവസത്തെ ദീർഘകാല വാലിഡിറ്റി ലഭിക്കും
- വോയ്സ് കോളുകൾ: ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭ്യമാണ്. പരിധികളില്ലാതെ ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളുമുണ്ട്. റോമിങ് സേവനങ്ങളോടെ കോളിങ് സേവനങ്ങൾ പ്രയോജനപ്പെടുത്താം.
- എസ്എംഎസ്: 84 ദിവസത്തേക്ക് മൊത്തം 900 സൗജന്യ എസ്എംഎസുകളും ലഭിക്കും.
- 4ജി, 5ജി ഡാറ്റ: 469 രൂപ പ്ലാനിൽ 4ജി ഡാറ്റയോ 5ജി ഡാറ്റയോ ലഭ്യമല്ല.
- അധിക ഓഫറുകൾ: Wynk Music വഴി സൗജന്യമായി കോളർ ട്യൂൺ സെറ്റ് ചെയ്യാം.
- അപ്പോളോ 24/7 സർക്കിൾ: ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷനുകൾക്കും ഫാർമസി പർച്ചേസുകൾക്കുമായി അപ്പോളോ സേവനവും ലഭ്യമാണ്. 3 മാസത്തേക്ക് സൗജന്യ അപ്പോളോ 24/7 സർക്കിൾ സബ്സ്ക്രിപ്ഷനുമുണ്ട്.
- സ്പാം നെറ്റ്വർക്ക്: എയർടെല്ലിന്റെ സ്പാം നെറ്റ് വർക്കുള്ളതിനാൽ വ്യാജ കോളുകളിൽ നിന്നും മെസേജുകളിൽ നിന്നും പ്രൊട്ടക്ഷൻ ലഭിക്കും.
ഓരോ മാസവും റീചാർജ് ചെയ്യുന്നതിന് മടിയുള്ളവർക്കും, അധികം ഡാറ്റ ഉപയോഗിക്കാത്തവർക്കും, സെക്കൻഡറി സിമ്മായി എയർടെൽ ഉപയോഗിക്കുന്നവർക്കും ഇത് മികച്ച പ്ലാനാണ്. ജിയോ, വിഐ തുടങ്ങിയ എതിരാളികളുടെ സമാന പ്ലാനുകളേക്കാൾ എയർടെലിന്റെ ഈ വോയിസ്-എസ്എംഎസ് റീചാർജ് വളരെ ബജറ്റ് ഫ്രണ്ട്ലിയുമാണ്. മൂന്ന് മാസത്തോളമാണ് 500 രൂപയിലും താഴെ വിലയ്ക്ക് വാലിഡിറ്റിയും ലഭിക്കുന്നത്. വീട്ടിൽ വൈ-ഫൈ കണക്ഷനുള്ളവർക്കും പ്ലാൻ തെരഞ്ഞെടുക്കാം.

