തിയേറ്റർ അനുഭവം വീട്ടിലെത്തിക്കാം; 9.1.5 Bluetooth Soundbar പകുതി വിലയ്ക്ക് ഫ്ലിപ്കാർട്ടിൽ സ്വന്തമാക്കാം!

യഥാർത്ഥ സിനിമാ തിയേറ്ററുകളെ വെല്ലുന്ന ഓഡിയോ എക്സ്പീരിയൻസിനായി 9.1.5 ചാനൽ Bluetooth Soundbar പകുതി വിലയ്ക്ക് വിൽപ്പനയ്ക്ക്. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ ഹോം തിയേറ്റർ സിസ്റ്റത്തിന് വിലക്കിഴിവ് പ്രഖ്യാപിച്ചു. LG S95TR , Dolby Atmos ഹോം തിയേറ്റർ സിസ്റ്റത്തിനാണ് ഓഫർ. അപ്-ഫയറിംഗ് സ്പീക്കറുകളും പവർഫുൾ സബ്വൂഫറും ഉൾപ്പെടുന്ന സ്പീക്കർ സിസ്റ്റമാണിത്. മുറിയുടെ എല്ലാ കോണുകളിലേക്കും ത്രിമാന ശബ്ദം എത്തിക്കുന്ന ഓഡിയോ സിസ്റ്റമാണിത്. 9.1.5 ചാനൽ എൽജി സൌണ്ട്ബാറിന്റെ ബാങ്ക് ഓഫറുകളും ആകർഷകമായ ഇഎംഐ ഓഫറുകളും അറിയാം.
LG S95TR Bluetooth Soundbar: ഓഫർ
9.1.5 ചാനൽ സപ്പോർട്ടുള്ള എൽജി S95TR ഹോം തിയേറ്ററിന് 99,990 രൂപയാണ് ഇന്ത്യയിലെ വില. എന്നാൽ 42000 രൂപയുടെ വിലക്കുറവ് സൗണ്ട്ബാറിന് ലഭിക്കുന്നത്. ഫ്ലിപ്കാർട്ടിലെ വിലക്കിഴിവിലൂടെ 57990 രൂപയ്ക്ക് എൽജി ബ്ലൂടൂത്ത് ഹോം തിയേറ്റർ വാങ്ങിക്കാം.
ഫ്ലിപ്കാർട്ടിലെ ഓഫറിലൂടെ ആക്സിസ് ബാങ്ക് കാർഡിന് 4800 രൂപയുടെ ഇളവ് ലഭ്യമാണ്. ഇങ്ങനെ LG S95TR സൗണ്ട്ബാർ 53,190 രൂപയ്ക്ക് വാങ്ങിക്കാം. നിങ്ങൾക്ക് വേണമെങ്കിൽ എസ്ബിഐ കാർഡിലൂടെ 4250 രൂപയുടെ ഇളവും പ്രയോജനപ്പെടുത്താം. ഈ എൽജി ഹോം തിയേറ്റർ സിസ്റ്റത്തിന് 9 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐ ഓഫറും അനുവദിച്ചിരിക്കുന്നു. 6027 രൂപയുടെ ഇഎംഐ കിഴിവാണ് ഫ്ലിപ്കാർട്ട് നൽകുന്നത്.
9.1.5 Channel എൽജി സൗണ്ട്ബാർ പ്രത്യേകതകൾ
എൽജിയുടെ 810W മൊത്തം പവർ ഔട്ട്പുട്ടാണ് ഇതിനുള്ളത്. ഉച്ചത്തിലുള്ള ഓഡിയോ എക്സ്പീരിയൻസ് 9.1.5 Channel ഹോം തിയേറ്റർ സിസ്റ്റത്തിന് ലഭ്യമാണ്.
HDMI പോർട്ട് വഴി 4K സിഗ്നലുകൾ പാസ്-ത്രൂ ചെയ്യാൻ സാധിക്കും. എൽജിയിൽ Wow Orchestra സിസ്റ്റമാണുള്ളത്. ഈ ഓഡിയോ സിസ്റ്റം കണക്റ്റ് ചെയ്യാൻ ഒരു LG ടിവിയാണ് ഉപയോഗിക്കുന്നതെങ്കിൽ, അധിക സ്പീക്കറുകൾ കൂടി ഉപയോഗിച്ച് കൂടുതൽ വിപുലമായ ശബ്ദാനുഭവം ആസ്വദിക്കാം.
സിനിമാറ്റിക് ഓഡിയോ അനുഭവം നൽകുന്ന S95TR സൗണ്ട്ബാറിൽ വയർലെസ് ഡോൾബി അറ്റ്മോസ്, DTS:X 2 തുടങ്ങിയ സവിശേഷതകളുണ്ട്. WOW ഇന്റർഫേസ് വഴി ടിവിയുടെ സൗണ്ട് ക്രമീകരണങ്ങൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ എളുപ്പമാകുന്നു.
