50 ശതമാനം കിഴിവിൽ 100W LG Soundbar ആമസോൺ ദീപാവലി സെയിലിൽ വാങ്ങാം!

ദീപാവലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വമ്പിച്ച ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ. ലിവിംഗ് റൂമുകളിൽ തിയേറ്റർ അനുഭവം ഒരുക്കാൻ ഇതാ ബ്രാൻഡഡ് ടിവികൾക്ക് കിഴിവ് പ്രഖ്യാപിച്ചു. LG SPT8-S മോഡലിലുള്ള 100W Soundbar ഇപ്പോൾ പകുതി വിലയ്ക്ക് വാങ്ങിക്കാം. ക്രിസ്റ്റൽ ക്ലിയർ ശബ്ദവും പവർഫുൾ ബാസും ലഭിക്കുന്ന ഓഡിയോ സിസ്റ്റമാണിത്. കുറഞ്ഞ ചിലവിൽ വീടുകളിലെ ടിവി ശബ്ദം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഈ ദീപാവലിയ്ക്ക് ഓഫറിൽ വാങ്ങാം. ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് അധിക ഡിസ്കൗണ്ടുകളും നോ-കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ തരുന്നു. ഫറിന്റെ കൂടുതൽ വിശദാംശങ്ങളും സവിശേഷതകളും പരിശോധിക്കാം.
LG SPT8-S, 100W, 2.0 Channel Soundbar: സവിശേഷതകൾ
2.1 ചാനൽ ഓഡിയോ സിസ്റ്റമാണിത്. മനോഹരമായ വുഡ് ടോൺ സൈഡ് പാനലുകളിലാണ് ഈ ഹോം തിയേറ്റർ നിർമിച്ചിരിക്കുന്നത്. ഇത് പ്രീമിയം ലുക്ക് നൽകുന്നു. ടേബിളിൽ വെക്കാൻ അനുയോജ്യമായ രീതിയിലാണ് സൗണ്ട്ബാർ ഡിസൈൻ ചെയ്തിട്ടുള്ളത്.
സബ്വൂഫറും ഡ്യുവൽ പാസീവ് റേഡിയേറ്ററുകളും ആഴമേറിയ ബാസും ഈ 100W സൗണ്ട്ബാറിനുണ്ട്. ചെറിയ ബെഡ്റൂമുകൾക്കും ലിവിംഗ് റൂമുകൾക്കും ഇത് അനുയോജ്യമാണ്. എന്നാൽ വലിയ ഹോളുകൾക്കായി സൗണ്ട് ബാർ നോക്കുന്നവർ ഇത് വാങ്ങരുത്.
സിനിമ, വാർത്ത, കായികം അനുയോജ്യമായ രീതിയിൽ ശബ്ദം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സെറ്റ് ചെയ്യാൻ AI സൗണ്ട് പ്രോ സപ്പോർട്ടും ഇതിനുണ്ട്. HDMI ARC, ഒപ്റ്റിക്കൽ കേബിൾ, ബ്ലൂടൂത്ത്, USB എന്നിവ വഴി ടിവിയുമായും ഫോണുമായും ഹോം തിയേറ്റർ ബന്ധിപ്പിക്കാനാകും.
സൗണ്ട്ബാറിൽ വോളിയം ലെവലോ കണക്റ്റിവിറ്റി മോഡോ കാണിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേ സ്ക്രീനും LG SPT8 ഹോം തിയേറ്റർ സിസ്റ്റത്തിന് ഇല്ല.
എക്സ്റ്റേണൽ സബ് വൂഫറിന് പകരം ഇതിൽ ബിൽറ്റ് ഇൻ സബ് വൂഫറാണുള്ളത്. ഇത് കനത്ത ബാസ് ഫീൽ തരുന്നില്ല എന്നതും ശ്രദ്ധിക്കുക. ഡോൾബി അറ്റ്മോസ്, DTS:X പോലുള്ള അത്യാധുനിക സറൗണ്ട് സൗണ്ട് സാങ്കേതികവിദ്യകളും ഇതിലില്ല. എന്നാലും ഒരു ചെറിയ കുടുംബത്തിന് വേണ്ടിയുള്ള ഹോം തിയേറ്റർ സിസ്റ്റമായി ഇത് പരിഗണിക്കാം.
എൽജി SPT8-S ആമസോൺ ദീപാവലി ഓഫർ
12,990 രൂപയ്ക്കാണ് എൽജി ഹോം തിയേറ്റർ സിസ്റ്റം ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 50 ശതമാനം കിഴിവിൽ എൽജി സൌണ്ട് ബാർ 6,490 രൂപയ്ക്ക് വാങ്ങിക്കാം. HDFC ബാങ്ക് കാർഡുകളിലൂടെ 1250 രൂപയുടെ ഇളവും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലൂടെ നേടാം. ഇങ്ങനെ നിങ്ങൾക്ക് എൽജി 100W സൗണ്ട്ബാർ 5000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം.
S70TY, SQ70TY, SG10TY, S77TY, S90TY എന്നീ മോഡലുകൾക്ക് അനുയോജ്യമായ എൽജി ഹോം തിയേറ്റർ സിസ്റ്റമാണിത്. ഇതിന് വെറും 228 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ആമസോൺ അനുവദിച്ചിരിക്കുന്നു.
Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

