Karbonn Rebel Pro: 6000mAh ബാറ്ററിയും 64MP ക്യാമറയുമായി പ്രോ മോഡൽ, 11499 രൂപയ്ക്ക് വാങ്ങാം!

കാർബണിന്റെ ഏറ്റവും പുതിയ പ്രോ മോഡലായ Karbonn Rebel Pro വിപണിയിലെത്തി. വമ്പൻ 6000mAh ബാറ്ററിയും 64MP മെയിൻ ക്യാമറയുമുള്ള കാർബൺ സ്മാർട്ട് ഫോണാണിത്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പ് ഈ റെബൽ പ്രോ ഫോണിന് ലഭ്യമാണ്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ബാറ്ററി ബാക്കപ്പ് വേണ്ട യാത്രക്കാർക്കും ഡെലിവറി ജീവനക്കാർക്കും അതുപോലെ മുതിർന്നവർക്കും പഠനാവശ്യങ്ങൾക്കായി മൊബൈൽ നോക്കുന്ന വിദ്യാർഥികൾക്കും തെരഞ്ഞെടുക്കാവുന്ന ഫോണാണിത്. കുറഞ്ഞ ചെലവിൽ ഉയർന്ന പെർഫോമൻസും ദീർഘകാല ബാറ്ററി ലൈഫും ഈ ഫോണിനുണ്ട്. കാർബൺ Rebel Pro ഫോണിന്റെ സവിശേഷതകളും ഇന്ത്യയിലെ വിലയും അറിയാം.
Karbonn Rebel Pro: സവിശേഷതകൾ
കാർബൺ റെബലിന്റെ സ്റ്റാൻഡേർഡ് മോഡലിലെ അതേ പ്രൊസസറും സോഫ്റ്റ് വെയറും microSD കാർഡ് സപ്പോർട്ടും ഡ്യൂറബിലിറ്റിയുമാണുള്ളത്. എന്നാൽ ബേസിക് മോഡലിനേക്കാൾ മികച്ച ക്യാമറ, ഡിസ്പ്ലേ പെർഫോമൻസ് ഇതിനുണ്ട്.
- ഡിസ്പ്ലേ: കാർബോൺ റെബൽ പ്രോയിൽ 6.7 ഇഞ്ച് HD+ LCD ടച്ച്സ്ക്രീനാണുള്ളത്. ഇത് 120Hz വരെയുള്ള റിഫ്രഷ് റേറ്റും 720 നിറ്റ്സ് വരെയുള്ള പീക്ക് ബ്രൈറ്റ്നസും സപ്പോർട്ട് ചെയ്യുന്നു.
- ക്യാമറ: ഓട്ടോഫോക്കസ് സപ്പോർട്ട് ചെയ്യുന്ന ഫോണിന്റെ പ്രൈമറി ക്യാമറയ്ക്ക് 64 മെഗാപിക്സൽ റെസല്യൂഷനുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിൽ വരുന്നു.
- ബാറ്ററി: കാർബോൺ റെബൽ പ്രോയിൽ 6,000mAh ബാറ്ററിയാണുള്ളത്. ഇത് 20W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ലഭ്യമാണ്.
- ഒഎസ്: ഡ്യുവൽ SIM സപ്പോർട്ട് ചെയ്യുന്നു. ഇതിലും ബ്ലോട്ട് വെയർ ഇല്ലാത്ത കാർബൺ ആൻഡ്രോയിഡ് 16 ഒഎസ് കൊടുത്തിരിക്കുന്നു.
- പ്രൊസസർ: 2.0GHz വരെയുള്ള ഉയർന്ന ക്ലോക്ക് സ്പീഡ് നൽകുന്ന ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G81 ചിപ്സെറ്റാണ് ഫോണിലുള്ളത്. ഇത് 6GB റാമും 128GB ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു. മൈക്രോ എസ്ഡി കാർഡിലൂടെ 1TB വരെ വർധിപ്പിക്കാം.
- കണക്റ്റിവിറ്റി: കണക്റ്റിവിറ്റിക്കായി 4G LTE, ഡ്യുവൽ-ബാൻഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഓഡിയോ ജാക്ക് ഫോണിനുണ്ട്. ഇതിൽ ഫിംഗർപ്രിന്റ് സ്കാനറും ഒപ്പം ഫേസ് അൺലോക്ക് സൗകര്യവുമുണ്ട്.
കാർബൺ റെബൽ പ്രോയുടെ ഇന്ത്യയിലെ വിലയും വിൽപ്പനയും!
14,999 രൂപയ്ക്കാണ് ഫോൺ പിന്നീട് വിൽപ്പന നടത്തുക. എന്നാൽ സ്മാർട്ട് ഫോൺ ലോഞ്ച് ഓഫറിലൂടെ 12,499 രൂപയ്ക്ക് വാങ്ങിക്കാം. 1000 രൂപ ബാങ്ക് കിഴിവും കാർബൺ റെബൽ പ്രോയ്ക്ക് ലഭ്യമാണ്. ഇങ്ങനെ ഹാൻഡ്സെറ്റ് 11,499 രൂപയ്ക്ക് വാങ്ങിക്കാം.
രണ്ട് സ്മാർട്ട്ഫോണുകളും നവംബർ 4 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ വഴി വാങ്ങിക്കാം. കാർബോൺ റെബൽ പ്രോ ബ്ലൂ, ചെറി റെഡ്, ഗോൾഡ്, ഗ്രേ എന്നീ നിറങ്ങളിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം.
