Nothing 5G ദീപാവലി ധമാക്ക ഓഫർ! 6000 mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ കരുത്തും

Nothing 5G ദീപാവലി ധമാക്ക ഓഫർ! 6000 mAh ബാറ്ററിയും സ്നാപ്ഡ്രാഗൺ കരുത്തും

സ്റ്റൈലും പെർഫോമൻസും മികച്ച ഫോട്ടോഗ്രാഫിയും ഒത്തുചേർന്ന Nothing Phone (4b) വിലക്കുറവിൽ വാങ്ങിക്കാം. ഫ്ലിപ്കാർട്ട് ദീപാവലി ധമാക്ക സെയിലിൽ 40 ശതമാനം ഫ്ലാറ്റ് കിഴിവും 5300 രൂപയുടെ മികച്ച ബാങ്ക് ഓഫറും ഫോണിന് ലഭ്യമാണ്. 6000 mAh-ന്റെ കൂറ്റൻ ബാറ്ററിയും സ്നാപ്ഡ്രാഗൺ പ്രൊസസറിന്റെ കരുത്തുമുള്ള ഫോണാണിത്. ഒരു തവണ ചാർജ് ചെയ്താൽ ദിവസങ്ങളോളം തടസ്സമില്ലാത്ത പെർഫോമൻസ് ഈ സ്മാർട്ട് ഫോണിന് ലഭ്യമാണ്. നതിങ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകളും ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭിക്കുന്ന ഓഫറുകളും വിശദമായി അറിയാം.

Nothing Phone (4b): Offer

49,999 രൂപയ്ക്കാണ് നതിങ് ഫോൺ 4ബി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 40 ശതമാനം കിഴിവുള്ളതിനാൽ പ്രീമിയം സ്മാർട്ട് ഫോൺ 20000 രൂപ വില കുറച്ച് വാങ്ങാം. ഇങ്ങനെ ഫ്ലിപ്കാർട്ട് ഓഫറിലൂടെ 29999 രൂപയ്ക്ക് സ്മാർട്ട് ഫോൺ പർച്ചേസ് ചെയ്യാം.

24250 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഓഫറും നതിങ് ഫോണിന് ലഭ്യമാണ്. ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 5300 രൂപ കിഴിവും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ നതിങ് ഫോൺ 4ബി മോഡലിന്റെ വില എക്സ്ചേഞ്ച് ഓഫറിൽ 20000 രൂപയിലും താഴെയാകും. എക്സ്ചേഞ്ചില്ലാത്തപ്പോൾ 24000 രൂപ റേഞ്ചിലും ഹാൻഡ്സെറ്റ് പർച്ചേസ് ചെയ്യാം. എസ്ബിഐ, ഗൂഗിൾ പേ, ഫോൺപേ വഴി 4000 രൂപ ഇളവും ഫ്ലിപ്കാർട്ട് തരുന്നു. ഇനി 12 മാസത്തേക്കുള്ള നോ കോസ്റ്റ് ഇഎംഐ പരിഗണിച്ചാലും 2167 രൂപയ്ക്ക് സ്മാർട്ട് ഫോൺ നിങ്ങളുടെ കൈയിലെത്തും.

Nothing Phone 4b design

നതിങ് ഫോൺ 4ബിയുടെ പ്രത്യേകതകൾ

6.77 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയിൽ നിർമിച്ചിരിക്കുന്ന സ്മാർട്ട് ഫോണാണിത്. ഇതിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും, 2000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും, ഡിസ്‌പ്ലേയ്ക്കുള്ളിൽ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും കൊടുത്തിരിക്കുന്നു.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് നൽകുന്നത്. ഇതിൽ പവറിനായി 600mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. സ്മാർട്ട് ഫോൺ 33 വാട്ട് വയർഡ് ചാർജിംഗ് പിന്തുണയ്ക്കുകയും ഏകദേശം 80 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് പൂർത്തിയാക്കുകയും ചെയ്യും.

ക്യാമറയിലേക്ക് വന്നാൽ ഫോണിൽ OIS, EIS സപ്പോർട്ടുണ്ട്. 50MP സാംസങ് മെയിൻ സെൻസറും, 8MP അൾട്രാ വൈഡ് ലെൻസും, 16MP സാംസങ് ഫ്രണ്ട് ക്യാമറയും ചേർന്ന സെൻസറുകളാണ് ഫോണിലുള്ളത്. ഇതിലെ ട്രൂലെൻസ് എൻജിൻ 4 ഇമേജ് പ്രോസസ്സിംഗ് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നു. ഗൂഗിളുമായി ചേർന്ന് വികസിപ്പിച്ച അൾട്രാ XDR ഫോട്ടോ ക്യാപ്‌ചർ സപ്പോർട്ട് ചെയ്യുന്നു.

30fps-ൽ 4K വീഡിയോ റെക്കോർഡിംഗും ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ ആൻഡ്രോയിഡ് 16-നെ അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 4.1 സോഫ്റ്റ് വെയറാണ് പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി ച്ചുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile