Karbonn Rebel Pro, Moto G06 Power, Vivo T5e: 12,000 രൂപയിൽ താഴെ മികച്ച സ്മാർട്ട്ഫോൺ ഏതാണ്?

12,000 രൂപ ബഡ്ജറ്റ് പരിധിയിൽ പുതിയ പോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത് Karbonn Rebel Pro. ഈ കാർബൺ സ്മാർട്ട് ഫോണിനൊപ്പം പരിഗണിക്കാവുന്ന മോഡലാണ് കരുത്തുറ്റ ബാറ്ററിയുള്ള Moto G06 Power, സ്റ്റൈലിഷ് ഡിസൈനിലുള്ള Vivo T5e മോഡലുകൾ. എന്നാൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ബജറ്റ് ഫോൺ ഇവയിലേതാണ്? നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കാർബൺ സ്മാർട്ട് ഫോൺ വിപണിയിലേക്ക് തിരിച്ചുവരവ് നടത്തിയത്.
ഇവ മൂന്നും 4ജി സപ്പോർട്ടുളള മോഡലുകളായതിനാൽ മുതിർന്നവർക്കും ഡെലിവറി ബോയികൾക്കും അനുയോജ്യമാണ്. കാശിന് കൃത്യമായ മൂല്യം ഏതാണെന്ന് നോക്കി, സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രൊസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകളും പരിശോധിക്കാം.
Karbonn Rebel Pro vs Vivo T5e vs Motorola G06 Power: Features
- ഡിസ്പ്ലേ: കാർബോൺ റെബൽ പ്രോയിൽ 120Hz റിഫ്രഷ് റേറ്റും 720 നിറ്റ്സ് ബ്രൈറ്റ്നെസ്സുമുള്ള 6.7 ഇഞ്ച് HD+ സ്ക്രീനുമാണുള്ളത്. മോട്ടോയുടെ G06 പവറിൽ 120Hz വരെയുള്ള റിഫ്രഷ് റേറ്റും 600 നിറ്റ്സ് ബ്രൈറ്റ്നെസ് സപ്പോർട്ടുമുള്ള 6.88 ഇഞ്ച് HD+ LCD ഡിസ്പ്ലേയുണ്ട്. വിവോ T5e മോഡലിൽ 90Hz റിഫ്രഷ് റേറ്റും 570 നിറ്റ്സ് തെളിച്ചവുമുള്ള 6.74 ഇഞ്ച് HD+ LCD സ്ക്രീനുമാണുള്ളത്.
- പ്രൊസസർ: റെബൽ പ്രോയിൽ ഒക്ടാ-കോർ മീഡിയടെക് ഹീലിയോ G81 പ്രോസസറുണ്ട്. ഹീലിയോ G81 എക്സ്ട്രീം പ്രോസസറാണ് മോട്ടറോളയിലുള്ളത്. 12nm യൂണിസോക് (Unisoc) T7225 ചിപ്സെറ്റാണ് വിവോ ഹാൻഡ്സെറ്റിലുള്ളത്. മോട്ടറോള ഒഴികെ മറ്റ് രണ്ട് ഫോണുകളിലും ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണുള്ളത്. എന്നാൽ മോട്ടോ G06 പവറിൽ ആൻഡ്രോയിഡ് 15 ആണ് പ്രവർത്തിക്കുന്നത്.
- ബാറ്ററി: കാർബോണിന്റെ ഏറ്റവും പുതിയ മോഡലിൽ 6,000mAh ബാറ്ററിയും 20W വയർഡ് ചാർജിംഗ് സപ്പോർട്ടാണുള്ളത്. മോട്ടോയുടെ G06 പവറിൽ 7,000mAh ബാറ്ററിയും 18W വയർഡ് ചാർജിംഗുമുണ്ട്. T5e മോഡലിൽ 5,500mAh ബാറ്ററിയും 15W വയർഡ് ചാർജിംഗ് സ്പീഡുമാണ് ലഭിക്കുന്നത്. ഇങ്ങനെ നോക്കുമ്പോൾ ബാറ്ററിയിലും ചാർജിംഗിലും മോട്ടോറോളയാണ് മുന്നിൽ നിൽക്കുന്നത്.
- ക്യാമറ: കാർബോൺ റെബൽ പ്രോയിൽ 64MP മെയിൻ ക്യാമറയും 16MP സെൽഫി ക്യാമറയുമുണ്ട്. G06 പവറിൽ 50MP പ്രൈമറി ക്യാമറയും 8MP ഫ്രണ്ട് ക്യാമറയുമാണുള്ളത്. വിവോ T5e-യിൽ 8MP റിയർ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയും വരുന്നു.
കാർബൺ vs മോട്ടറോള vs വിവോ ഇന്ത്യയിലെ വില
- കാർബൺ റെബൽ പ്രോ (6GB + 128GB): Rs 12,499
- മോട്ടറോള G06 പവർ (4GB + 64GB): Rs 11,999
- വിവോ T5e (4GB + 64GB) : Rs 13,999
ബാറ്ററിയിൽ പുലി മോട്ടറോള ജി സീരീസിലെ പവർ ഫോണാണ്. ക്ലീൻ സ്റ്റോക്ക് ആൻഡ്രോയിഡ് എക്സ്പീരിയൻസും മോട്ടോ G06 പവറിനുണ്ട്. പോർട്രെയ്റ്റ് ക്യാമറ സെറ്റപ്പും ആകർഷണീയമായ ഡിസൈനുമാണ് വിവോ ടി5ഇയുടെ പ്രത്യേകത. എന്നാൽ ഇപ്പോഴെത്തിയ കാർബൺ മൊബൈൽ കുറഞ്ഞ വിലയിൽ മികച്ച സ്റ്റോറേജും ലാഗ് ഫ്രീ പെർഫോമൻസും തരുന്നു. മികച്ച ക്യാമറ ഹാർഡ് വെയർ ഫീച്ചറും ഈ കാർബൺ സ്മാർട്ട് ഫോണിനുണ്ട്.
