ദീപാവലി കളർഫുള്ളാക്കാം! 25,000 രൂപയ്ക്ക് താഴെ വാങ്ങാം Smart TV കൾ വാങ്ങാം

ദീപാവലി കളർഫുള്ളാക്കാം! 25,000 രൂപയ്ക്ക് താഴെ വാങ്ങാം Smart TV കൾ വാങ്ങാം

ദീപാവലി ആഘോഷങ്ങൾക്കൊപ്പം പുത്തൻ സ്മാർട്ട് ടിവിയും നിങ്ങളുടെ ലിവിങ് റൂമിലെത്തിക്കാം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളായ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും മികച്ച Smart TV കൾ ഓഫറുകളിൽ ലഭ്യമാണ്. വലിയ തുക മുടക്കാതെ തന്നെ പ്രീമിയം ഫീച്ചറുകളുള്ള ഒരു മികച്ച ടിവി സ്വന്തമാക്കാം. 25,000 രൂപയ്ക്ക് താഴെ വിലയിൽ ടെലിവിഷനുകൾ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നേടാം.

ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ തുടങ്ങിയ ഒടിടി ആപ്പുകൾ പിന്തുണയ്ക്കുന്ന സ്മാർട്ട് ടിവികളാണിത്. സാംസങ്, ഷവോമി, ടിസിഎൽ, ഫിലിപ്സ് ബ്രാൻഡുകളുടെ ടെലിവിഷനുകൾക്ക് ഓഫറുണ്ട്. വീട്ടിലിരുന്ന് ഓർഡർ ചെയ്ത് ഫ്രീ ഡെലിവറിയായി വീട്ടിലെത്തിക്കാവുന്ന സ്മാർട്ട് ടിവികളുടെ ഓഫറും സവിശേഷതകളും പരിശോധിക്കാം.

TCL Smart TV Offer Amazon

20,490 രൂപയ്ക്കാണ് ടിസിഎൽ സ്മാർട്ട് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ 18,890 രൂപയ്ക്ക് ആമസോണിൽ ടിസിഎൽ HD Ready Smart QLED Google TV ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് 3000 രൂപയുടെ കൂപ്പൺ ഇളവും ലഭ്യമാണ്. ഓഫറിലൂടെ ടിസിഎൽ സ്മാർട്ട് ടിവി ഇങ്ങനെ 15000 രൂപ റേഞ്ചിൽ പർച്ചേസ് ചെയ്യാം. ഇഎംഐയിൽ വാങ്ങിക്കാനാണെങ്കിൽ 664 രൂപയ്ക്കും ക്യുഎൽഇഡി ടെലിവിഷൻ സ്വന്തമാക്കാം.

TCL Smart TV

HDR10, HLG സാങ്കേതികവിദ്യയും 16W മുതൽ 24W വരെയുള്ള സ്പീക്കർ ഔട്ട്പുട്ടും ലഭിക്കുന്ന ടിവിയാണിത്. ഇത് ഡോൾബി ഓഡിയോ സാങ്കേതികവിദ്യ പിന്തുണയ്ക്കുന്നു.

Xiaomi 43 inch FX Pro 4K QLED Smart TV Amazon Offer

44,999 രൂപയ്ക്കാണ് ഷവോമി 43 ഇഞ്ച് ടെലിവിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 42 ശതമാനം കിഴിവിൽ 25,999 രൂപയ്ക്ക് ടിവി ആമസോണിൽ ലഭ്യമാണ്. 1750 രൂപയുടെ ബാങ്ക് ഓഫറും 875 രൂപയുടെ ബാങ്ക് ഓഫറും ഇതിനുണ്ട്. ഇതിന് പുറമെ ഷവോമി 43 ഇഞ്ച് ടെലിവിഷൻ 914 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാം. HDR10+ ഡിസ്പ്ലേയും 30 വാട്ട് ബോക്സ് സ്പീക്കറുമടങ്ങുന്ന ടിവിയാണിത്. 3840 x 2160 പിക്സൽ ക്ലാരിറ്റിയുള്ള സ്ക്രീനാണ് ഷവോമി ഫോണിലുള്ളത്. 3D സറൗണ്ട് സൗണ്ട് ഫീൽ, Dolby Audio, DTS:X, DTS Virtual:X സപ്പോർട്ടും ഷവോമി ടിവിയ്ക്ക് ലഭ്യമാണ്.

Samsung 43 inch (108cm) FHD Smart LED 2026 TV Offer

30,900 രൂപയ്ക്കാണ് സാംസങ് 43 ഇഞ്ച് എഫ്എച്ച്ഡി സ്മാർട്ട് എൽഇഡി ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 23 ശതമാനം കിഴിവിൽ 23,740 രൂപയ്ക്ക് സാംസങ് സ്മാർട്ട് എൽഇഡി ടെലിവിഷൻ വാങ്ങിക്കാം. UA43F5650FUXXL മോഡലിലുള്ള സാംസങ് ടെലിവിഷന് 1750 രൂപയുടെ ബാങ്ക് ഓഫറും ലഭ്യമാണ്. ഇതിലൂടെ 22000 രൂപ റേഞ്ചിൽ സ്മാർട്ട് എൽഇഡി ടിവി സ്വന്തമാക്കാം. 835 രൂപയുടെ ആകർഷകമായ ഇഎംഐ ഓഫറും ആമസോൺ തരുന്നു.

Flat LED സ്ക്രീനിൽ നിർമിച്ച ടിവിയ്ക്ക് 20W സ്പീക്കർ ഔട്ട്പുട്ടും ക്യു-സിംഫണി സപ്പോർട്ടും ഇതിനുണ്ട്.

XIAOMI A Series 108 cm (43 inch) Full HD LED Smart Google TV Offer

ഷവോമി എ സീരീസ് 43 ഇഞ്ച് എൽഇഡി ടിവിയ്ക്കാണ് ഓഫർ. 30,999 രൂപയ്ക്കാണ് എച്ച്ഡി എൽഇഡി ടെലിവിഷൻ റീട്ടെയിൽ വിപണികളിൽ വിൽക്കുന്നതെങ്കിലും ഫ്ലിപ്കാർട്ട് ഓഫറിലൂടെ 21,999 രൂപയ്ക്ക് സ്മാർട്ട് ടിവി വാങ്ങിക്കാം. 6859 രൂപയ്ക്ക് 3 മാസത്തേക്ക് ആകർഷകമായ ഇഎംഐ ഓഫറും എൽഇഡി സ്മാർട്ട് ഗൂഗിൾ ടിവി സ്വന്തമാക്കാം.

ഷവോമിയുടെ സ്വന്തം വിവിഡ് പിക്ചർ എൻജിൻ സാങ്കേതികവിദ്യയാണ് ഈ ടെലിവിഷനിലുള്ളത്. 20 വാട്സിന്റെ പവർഫുൾ സ്റ്റീരിയോ സ്പീക്കറോടെയാണ് ഷവോമി എ സീരീസ് 43 ഇഞ്ച് ടെലിവിഷൻ ഇന്ത്യയിൽ പുറത്തിറക്കിയത്.

PHILIPS Frameless 108 cm (43 inch) Full HD LED Smart Google TV Offer

ഫിലിപ്സിന്റെ ഫ്രെയിംലെസ് 43 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ടിവി ഫ്ലിപ്കാർട്ട് ദീപാവലി സെയിലിൽ വാങ്ങാം. 31999 രൂപയ്ക്ക് 43 ഇഞ്ച് എൽഇഡി സ്മാർട്ട് ടിവി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 19,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ടെലിവിഷൻ ലഭ്യമാണ്. 3 മാസത്തേക്ക് ടിവി 6583 രൂപയുടെ ഇഎംഐയിലും പർച്ചേസ് ചെയ്യാം.

ഫ്രെയിംലെസ്സ് ബെസൽ-ലെസ്സ് ഡിസൈനിലുള്ള ഫിലിപ്സ് ടെലിവിഷനിൽ ഡോൾബി ഓഡിയോ സറൗണ്ട് സൗണ്ട് ഫീൽ ലഭിക്കും. ഹൈ ഡൈനാമിക് റേഞ്ച് സപ്പോർട്ടും, സാധാരണ എച്ച്ഡി ടിവികളേക്കാൾ ഇരട്ടി ക്ലാരിറ്റി ഈ ടിവിയ്ക്കുണ്ട്.

Disclaimer: ലേഖനത്തിൽ പർച്ചേസിനായി അഫിലിയേറ്റ് ലിങ്കുകൾ കൊടുത്തിരിക്കുന്നു. ഈ ലിങ്കുകൾ വഴി വാങ്ങുമ്പോൾ, നിങ്ങൾക്ക് യാതൊരുവിധ അധിക ചിലവുമില്ല. എന്നാൽ ഈ വെബ്‌സൈറ്റിന് ചെറിയൊരു കമ്മീഷൻ തുക ലഭിച്ചേക്കാം. വിശ്വസനീയവും പ്രയോജനകരവുമായ ഉൽപ്പന്നങ്ങളാണ് കൊടുത്തിട്ടുള്ളത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile