സാംസങ് ദീപാവലി ഓഫർ! 20000 രൂപ ഫ്ലിപ്കാർട്ട് ഡിസ്‌കൗണ്ടിൽ Galaxy S24 FE വാങ്ങാം

സാംസങ് ദീപാവലി ഓഫർ! 20000 രൂപ ഫ്ലിപ്കാർട്ട് ഡിസ്‌കൗണ്ടിൽ Galaxy S24 FE വാങ്ങാം

പ്രീമിയം സ്മാർട്ട്‌ഫോൺ പ്രേമികൾക്കായി ഫ്ലിപ്കാർട്ടിൽ ഇതാ വമ്പൻ ഓഫർ. ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണായ Samsung Galaxy S24 FE ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. പ്രീമിയം ലുക്കും അത്യാധുനിക ഗാലക്സി എഐ സപ്പോർട്ടും ട്രിപ്പിൾ ക്യാമറയുമുള്ള സാംസങ് ഫോണാണിത്. സാംസങ്ങിന്റെ ഒരു ഹൈ-എൻഡ് 5G ഫോൺ വലിയ ലാഭത്തിൽ സ്വന്തമാക്കാൻ ഇതിലും മികച്ച ഓഫർ വേറെയില്ല. ദൈർഘ്യമേറിയ ബാറ്ററി ലൈഫും പ്രീമിയം അമോലെഡ് ഡിസ്‌പ്ലേയുമാണ് ഫോണിന്റെ ഹൈലൈറ്റ്.

വമ്പൻ ഫ്ലിപ്കാർട്ട് ഡിസ്‌കൗണ്ടിനൊപ്പം ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ഓഫറുകളും ഫോണിന് ലഭ്യമാണ്. സാംസങ് ഗാലക്സി സ്മാർട്ട് ഫോണിന്റെ സവിശേഷതകളും ഓഫർ വിവരങ്ങളും അറിയാം.

Samsung Galaxy S24 FE: Offer

8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള സാംസങ് സ്മാർട്ട് പോണാണിത്. 59,999 രൂപയാണ് ലോഞ്ച് വിലയെങ്കിലും ഫ്ലിപ്കാർട്ട് ഓഫറിലൂടെ വെറും 39,999 രൂപയ്ക്ക് പ്രീമിയം 5ജി ഫോൺ സ്വന്തമാക്കാം. ശരിക്കും 20000 രൂപയുടെ നേരിട്ടുള്ള കിഴിവ് ഫോണിന് ലഭിക്കുമെന്ന് പറയാം.

ദീപാവലി പ്രമാണിച്ചുള്ള ഈ പരിമിതകാല ഓഫർ ഇവിടെ അവസാനിക്കുന്നില്ല. എസ്ബിഐ ബാങ്ക് കാർഡിലൂടെ 3000 രൂപയുടെ കിഴിവ് ലഭിക്കും. ഇതിലൂടെ ഗാലക്സി എസ്24 എഫ്ഇ 36999 രൂപയ്ക്ക് വാങ്ങിക്കാം. ആക്സിസ്, എസ്ബിഐ കാർഡുകൾക്ക് 2000 രൂപ കിഴിവ് നേടാം. 30450 രൂപയുടെ അത്യാകർഷകമായ എക്സ്ചേഞ്ച് ഓഫറും സാംസങ് എസ്24 ഫോണിന് ലഭ്യമാണ്. ഇഎംഐയിൽ പർച്ചേസ് ചെയ്യുകയാണെങ്കിൽ മൂന്ന് മാസത്തേക്ക് 12604 രൂപയുടെ ഇഎംഐയിലും പ്രീമിയം ഹാൻഡ്സെറ്റ് ലഭ്യമാകും.

Samsung S24 FE 5G: പ്രത്യേകതകൾ

അമോലെഡ് ഡിസ്പ്ലേ, ട്രിപ്പിൾ ക്യാമറ, മികച്ച ബാറ്ററിയും സ്റ്റൈലിഷ് ഡിസൈനുമുള്ള സ്മാർട്ട് ഫോണാണിത്. ഈ സാംസങ് ഗാലക്സി പ്രീമിയം ഫോണിന്റെ സവിശേഷതകൾ അറിയാം.

Samsung Galaxy S24 FE 5G big price drops on Flipkart Diwali sale
Samsung Galaxy S24 FE 5G big price drops on Flipkart Diwali sale
  1. ഡിസ്പ്ലേ: 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയിൽ നിർമിച്ച ഹാൻഡ്സെറ്റാണ് സാംസങ് ഗാലക്സി എസ്24 എഫ്ഇ.
  2. ബാറ്ററി: ഫ്രീ ഗെയിമിങ് എക്സ്പീരിയൻസ് ലഭിക്കുന്ന ഫോണിൽ 4,700mAh ന്റെ കരുത്തുറ്റ ബാറ്ററിയുണ്ട്. ഫോണിൽ ഗെയിമിങ് എക്സ്പീരിയൻസ് നൽകുന്നത് എക്സിനോസ് 2400 സീരീസ് ചിപ്‌സെറ്റ് ആണ്. സ്മാർട്ട് ഫോണിലെ മറ്റൊരു പ്രീമിയം എക്സ്പീരിയൻസ് ഗാലക്‌സി AI സപ്പോർട്ടാണ്. സാംസങ് നോക്‌സ് ​​സുരക്ഷാ സംവിധാനത്തിന്റെ ശക്തമായ പ്രൊട്ടക്ഷനും ഫോണിന് ലഭ്യമാണ്.
  3. ക്യാമറ: 12MP അൾട്രാ-വൈഡ് ക്യാമറയും 50MP വൈഡ് ക്യാമറയും 8MP ടെലിഫോട്ടോ ക്യാമറയും ചേർന്നതാണ് ഫോണിലെ ഫോട്ടോഗ്രാഫി സിസ്റ്റം. ഇതിലെ ടെലിഫോട്ടോ ക്യാമറ 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടും, OIS പിന്തുണയും നൽകുന്നു. ഫോണിന് മുൻവശത്ത് 10MP ഫ്രണ്ട് ക്യാമറയുമുണ്ട്. സാംസങ്ങിന്റെ ഡൈനാമിക് പ്രോവിഷ്വൽ എൻജിൻ ഒരു എഐ അധിഷ്ഠിതമായ ക്യാമറ എഞ്ചിനാണ്. ഇത് മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഉറപ്പാക്കുന്നു.
  4. ഡ്യൂറബിലിറ്റി: സ്മാർട്ട് ഫോൺ മികച്ച പ്രതിരോധ കപ്പാസിറ്റിയും നൽകുന്നു. ഇതിന് IP68 റേറ്റിങ്ങുണ്ട്. 1.5 മീറ്റർ വരെ ആഴത്തിൽ ശുദ്ധജലത്തിൽ 30 മിനിറ്റ് വരെ വെള്ളം കയറാത്ത രീതിയിലും, പൊടി, അഴുക്ക്, മണൽ സംരക്ഷണവും ഫോൺ നൽകുന്നു.
Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile