Digit.in

200MP ടെലിഫോട്ടോ ക്യാമറയിൽ Motorola Signature 27 പുറത്തിറക്കി; പക്ഷേ ഇന്ത്യൻ ആരാധകർക്ക് തൽക്കാലം നിരാശ

200MP ടെലിഫോട്ടോ ക്യാമറയിൽ Motorola Signature 27 പുറത്തിറക്കി; പക്ഷേ ഇന്ത്യൻ ആരാധകർക്ക് തൽക്കാലം നിരാശ

മോട്ടോറോളയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ Motorola Signature 27 ആഗോള വിപണിയിൽ പുറത്തിറക്കി. കരുത്തുറ്റ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം പ്രൊസസ്സർ, 7,000 mAh വമ്പൻ ബാറ്ററിയുമുള്ള മോട്ടറോള സ്മാർട്ട് ഫോണാണിത്. എന്നാൽ ഈ ലോഞ്ച് ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകർക്കുള്ളതല്ല. കാരണം പ്രീമിയം മോട്ടോ ഫോൺ ഇന്ത്യയിൽ ഇതുവരെയും പുറത്തിറക്കിയില്ല. നവംബർ മാസത്തിൽ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. എങ്കിലും ആഗോള മോഡലിലെ പല അത്യാധുനിക ഫീച്ചറുകളും ഇന്ത്യൻ പതിപ്പിൽ നൽകുമോ എന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്.

കാൻഡിബാർ ശൈലിയിലുള്ള മോട്ടറോള സിഗ്നേച്ചർ 27 ജനുവരിയിൽ ഇന്ത്യയിൽ പുറത്തിറക്കിയ മോട്ടറോള സിഗ്നേച്ചർ ഫോണിന്റെ പിൻഗാമിയായാണ്. ഓപ്പോ ഫൈൻഡ് എക്സ്10, വൺപ്ലസ് 16 പോലുള്ള വമ്പൻ ആൻഡ്രോയിഡ് ഫോണുകൾക്ക് എതിരാളിയാകും സിഗ്നേച്ചർ 27. പുതുപുത്തൻ ഹാൻഡ്സെറ്റിന്റെ വിലയും സവിശേഷതകളും എന്തൊക്കെയെന്ന് വിശദമായി പരിശോധിക്കാം.

Motorola Signature 27: Specifications

മോട്ടോറോള സിഗ്നേച്ചർ 27-ൽ 6.8 ഇഞ്ച് എക്‌സ്ട്രീം അമോലെഡ് ഡ്യുവോ എൽടിപിഒ ടാൻഡം ഒഎൽഇഡി ഡിസ്‌പ്ലേയാണുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റും 12,000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഡിസ്പ്ലേയ്ക്കുണ്ട്. ബാങ് ആൻഡ് ഒലുഫ്‌സെൻ ക്രമീകരിച്ച സ്റ്റീരിയോ സ്പീക്കർ സംവിധാനവും ഇതിനുണ്ട്.

മോട്ടോറോള സിഗ്നേച്ചർ 27 മോഡലിന് ഡ്യുവൽ സിം സപ്പോർട്ടുണ്ട്. ഗ്രാഫീൻ ഒഎസ് ആൻഡ്രോയിഡ് 17 ഒഎസ്സിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് ഏഴ് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും ഏഴ് വർഷത്തെ സെക്യുരിറ്റി അപ്‌ഡേറ്റുകളും ലഭിക്കുന്നുണ്ട്.

മോട്ടോറോള സിഗ്നേച്ചർ 27-ന് കരുത്തേകുന്നത് ക്വാൽകോമിന്റെ ഫ്ലാഗ്ഷിപ്പ് ഒക്ടാ-കോർ ചിപ്‌സെറ്റായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 ആണ്. ഇത് 2nm പ്രോസസിലാണ് നിർമിച്ചിരിക്കുന്നത്.

മോട്ടോറോള സിഗ്നേച്ചർ 27-ൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്. 50 മെഗാപിക്സൽ സോണി LYT-910 സെൻസറും 100x വരെ ഡിജിറ്റൽ സൂം സപ്പോർട്ടുള്ള 200 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഫോണിനുണ്ട്. ഫോണിലൊരു പ്രത്യേക ആക്ഷൻ സെൻസറും നൽകിയിരിക്കുന്നു. വിവോയുടെ സീസ് ലെൻസ് ഈ മോട്ടറോള സ്മാർട്ട് ഫോണിലുമുണ്ട്.

മോട്ടോറോള സിഗ്നേച്ചർ 27-ൽ 7,000mAh ബാറ്ററിയാണുള്ളത്. ഇത് 90W വയർഡ് ചാർജിംഗിനെയും 50W വയർലെസ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു.

പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധം നൽകുന്ന IP68, IP69 റേറ്റിംഗും ഫോണിനുണ്ട്. ഡിസ്‌പ്ലേയ്ക്ക് കോർണിംഗ് ഗോറില്ല ഗ്ലാസ് സെറാമിക് 3 പ്രൊട്ടക്ഷനുണ്ട്. ഇതിന് MIL-STD-810H സർട്ടിഫിക്കേഷനും ലഭ്യമാണ്.

മോട്ടറോള സിഗ്നേച്ചർ 27 വില എത്ര?

1,599 യൂറോയിലാണ് മോട്ടറോള സിഗ്നേച്ചർ 27 അവതരിപ്പിച്ചത്. ഇന്ത്യയിൽ ഇതിന് ഏകദേശം 1,70,000 രൂപയായി. മോട്ടറോള ഓൺലൈൻ സ്റ്റോർ വഴി ഇന്ത്യയൊഴികെയുള്ള മറ്റ് ആഗോള വിപണികളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. പാന്റോൺ കാപുലെറ്റ് ഒലൈവ്, പാന്റോൺ കോൾ സ്മോക്ക് എന്നീ നിറങ്ങളിൽ സിഗ്നേച്ചർ ഫോൺ അവതരിപ്പിച്ചിട്ടുണ്ട്.

സിഗ്നേച്ചർ 27 മോഡലിന്റെ ഇന്ത്യയിലെ ലോഞ്ചിനെ കുറിച്ച് ഔദ്യോഗികമായ വിവരമില്ല. എന്നാലും സ്മാർട്ട് ഫോൺ നവംബർ അവസാനിക്കുന്നതിന് മുന്നേ ഇന്ത്യയിൽ പുറത്തിറങ്ങിയേക്കും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile