Digit.in

48MP ക്യാമറ ഓറഞ്ച് iPhone 17 Pro വാങ്ങാൻ വൻ ഓഫർ, ആമസോണിലോ ഫ്ലിപ്കാർട്ടിലോ അല്ല!

48MP ക്യാമറ ഓറഞ്ച് iPhone 17 Pro വാങ്ങാൻ വൻ ഓഫർ, ആമസോണിലോ ഫ്ലിപ്കാർട്ടിലോ അല്ല!

ആപ്പിൾ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന iPhone 17 Pro വിലക്കുറവിൽ വാങ്ങാം. 48MP ക്യാമറയുള്ള ആപ്പിൾ ഐഫോൺ ഓൺലൈനിലൂടെ വിലക്കുറവിൽ സ്വന്തമാക്കാം. ക്യാമറ കരുത്തിലും പെർഫോമൻസിലും മുൻപന്തിയിൽ നിൽക്കുന്ന പ്രീമിയം സ്മാർട്ട് ഫോണാണിത്. ആമസോണിലോ ഫ്ലിപ്കാർട്ടിലോ ഇല്ലാത്ത വിലക്കിഴിവാണ് ക്രോമയ്ക്ക് ലഭിക്കുന്നത്. വൻ തുക ലാഭിക്കാൻ സഹായിക്കുന്ന ബാങ്ക് കിഴിവും എക്സ്ചേഞ്ച് ഡീലും ഐഫോൺ 17 പ്രോയ്ക്ക് അനുവദിച്ചിട്ടുണ്ട്. 256ജിബി മോഡലിന് ക്രോമയിൽ എത്ര രൂപയാണ് വിലക്കുറവ് ലഭിക്കുന്നതെന്നും, സ്മാർട്ട് ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.

iPhone 17 Pro: Offer

1,34,900 രൂപയ്ക്കാണ് ഐഫോൺ 17 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 1,27,900 രൂപയ്ക്ക് ഫോൺ ആമസോണിലും ഫ്ലിപ്കാർട്ടിലും വിൽക്കുന്നു. എന്നാൽ ടാറ്റയുടെ സ്വന്തം പ്ലാറ്റ്ഫോമായ ക്രോമയിൽ ഐഫോൺ പ്രീമിയം ഹാൻഡ്സെറ്റ് 124,990 രൂപയ്ക്ക് വാങ്ങിക്കാം.

നേരിട്ടുള്ള ഇളവ് മാത്രമല്ല, ഐഫോൺ 17 പ്രോ വിവിധ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ചേർത്ത് കൂടുതൽ വിലക്കിഴിവിൽ വാങ്ങിക്കാം. എയു സ്മാൾഫിനാൻസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡിലൂടെ 4000 രൂപ ഇളവും അനുവദിച്ചിട്ടുണ്ട്.

നിങ്ങളുടെ പഴയ സ്മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ കൂടുതൽ വിലക്കിഴിവിൽ വാങ്ങിക്കാം. 5884 രൂപയുടെ അത്യാകർഷകമായ ഇഎംഐ ഓഫറും സ്മാർട്ട് ഫോണിന് ലഭ്യമാണ്.

ആപ്പിൾ ഐഫോൺ 17 പ്രോയുടെ പ്രത്യേകത

അലുമിനിയം ബോഡിയും മുൻവശത്ത് സെറാമിക് ഷീൽഡ് 2 പ്രൊട്ടക്ഷനിലും ഐഫോൺ 17 പ്രോ നിർമിച്ചിരിക്കുന്നു. 120Hz റിഫ്രഷ് റേറ്റ്, ഡോൾബി വിഷൻ, HDR10 സർട്ടിഫിക്കേഷൻ ഇതിനുണ്ട്. 6.3 ഇഞ്ച് LTPO സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയുമുള്ള ഹാൻഡ്സെറ്റാണിത്.

ട്രിപ്പിൾ ക്യാമറ സെൻസറാണ് ഐഫോൺ 17 പ്രോയിലുള്ളത്. f/1.8 അപ്പേർച്ചറുള്ള 48MP മെയിൻ ക്യാമറ, f/2.8 അപ്പേർച്ചറുള്ള 48MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, f/2.2 അപ്പേർച്ചറുള്ള 48MP അൾട്രാ-വൈഡ് ക്യാമറയും ചേർന്ന് മികവുറ്റ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഫോണിൽ ലഭിക്കും. സ്മാർട്ട് ഫോണിന് മുൻവശത്ത് f/1.9 അപ്പേർച്ചർ ലെൻസുള്ള 18MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.

3nm സാങ്കേതികവിദ്യയിലുള്ള ഏറ്റവും പുതിയ A19 Pro ചിപ്‌സെറ്റാണ് പ്രീമിയം ഐഫോണിലുള്ളത്. 3998mAh ശേഷിയുള്ള വലിയ ബാറ്ററിയും ഇതിനുണ്ട്. 25W MagSafe വയർലെസ് ചാർജിങ് സപ്പോർട്ടും ഐഫോൺ 17 പ്രോയ്ക്കുണ്ട്.

iPhone 17 Pro vs iPhone 16 Pro

48MP പ്രൈമറി, 48MP അൾട്രാ-വൈഡ് ക്യാമറ, 12MP ടെലിഫോട്ടോ ക്യാമറയും ചേർന്നതാണ് 16 പ്രോയിലെ ക്യാമറ യൂണിറ്റ്. ഇതിലെ സെൽഫി ക്യാമറ 12MP ആണ്. 48 മെഗാപിക്സലിന്റെ മൂന്ന് ക്യാമറകളാണ് ഐഫോൺ 17 പ്രോയിലുള്ളത്. 24MP ആണ് ഈ മുന്തിയ ഹാൻഡ്സെറ്റിലെ സെൽഫി ക്യാമറ.

ആപ്പിളിന്റെ ഏറ്റവും പുതിയ A19 Pro ചിപ്പാണ് ഐഫോൺ 17 പ്രോയിലുള്ളത്. ശക്തമായ A18 Pro ചിപ്പാണ് ഐഫോൺ 16 പ്രോയിൽ കൊടുത്തിരിക്കുന്നത്. ക്യാമറ നോക്കി വാങ്ങുന്നവർക്ക് ഐഫോൺ 17 പ്രോ ഉത്തമമാണ്. ഇപ്പോഴുള്ള ക്രോമയിലെ ഓഫറും ഭേദപ്പെട്ട വിലക്കിഴിവ് തരുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

View full profile