Happy Diwali 2026 Wishes: WhatsApp, Insta മെസേജുകൾക്കും സ്റ്റാറ്റസുകൾക്കായി 40+ ദീപാവലി ആശംസകൾ

Happy Diwali 2026 Wishes Malayalam: തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. രാജ്യം മുഴുവൻ ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവിൽ, ജനങ്ങൾ ദീപങ്ങൾ കത്തിച്ച് ആഘോഷിച്ച സുദിനമാണ് ദീപാവലിയായി ആചരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മറ്റൊരു വിശ്വാസവും നിലനിൽക്കുന്നുണ്ട്. ശ്രീകൃഷ്ണനും സത്യഭാമയും ചേർന്ന് ക്രൂരനായ നരകാസുരനെ വധിച്ച് ജനങ്ങൾക്ക് മുക്തി നൽകിയ ദിനമായും ദീപാവലി കണക്കാക്കപ്പെടുന്നു. ഐശ്വര്യത്തിന്റെ ദേവിയായ ലക്ഷ്മി ദേവി അവതരിച്ച ദിവസമാണെന്ന രീതിയിലും ഈ പുണ്യദിനത്തെ സ്മരിക്കുന്നു. മഹാവീരൻ നിർവാണം പ്രാപിച്ച ദിവസമായാണ് ജൈനമത വിശ്വാസികൾ ദീപാവലി ആഘോഷിക്കുന്നത്. അതിനാൽ ഹിന്ദുമത വിശ്വാസികൾക്ക് മാത്രമല്ല, ജൈന, സിഖ് മതവിശ്വാസികൾക്കും ഈ ദിനം ഏറെ ചരിത്രപ്രാധാന്യമുള്ള ഒന്നാണ്.
ദീപങ്ങളുടെ ഉത്സവമെന്ന് അറിയപ്പെടുന്ന ദീപാവലി ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഊഷ്മളമായ ആശംസകൾ അറിയിക്കാം. WhatsApp സ്റ്റാറ്റസുകളായും, Instagram ക്യാപ്ഷനുകളായും Facebook പോസ്റ്റുകളായും പോസ്റ്റ് ചെയ്യാനുള്ള ആശംസാ സന്ദേശങ്ങളും ചിത്രങ്ങളും ഇവിടെ നൽകുന്നു. ഇവിടെ കൊടുത്തിട്ടുള്ള മനോഹരമായ ദീപാവലി ആശംസകൾ ഇപ്പോൾ തന്നെ കോപ്പി ചെയ്ത് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയക്കാം. ചിത്രങ്ങളിൽ ഡബിൾ ടാപ്പ് ചെയ്ത് ഡൌൺലോഡ് ചെയ്യാനുമാകും.
Happy Diwali 2026 Wishes for Family
- പുതിയ തുടക്കം, മധുരമേറിയ ആഘോഷങ്ങൾ. എല്ലാർക്കും ദീപാവലി ആശംസകൾ!
- നിങ്ങളുടെ സ്വപ്നങ്ങൾ ശോഭയാർന്ന ദീപങ്ങൾ പോലെ ശോഭിക്കട്ടെ, ദീപാവലി ആശംസകൾ!
- ദീപാവലിയുടെ ദിവ്യതയും ഐശ്വര്യവും നിങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാകട്ടെ, നിങ്ങൾക്കും കുടുംബത്തിനും സ്നേഹത്തോടെ ദീപാവലി ആശംസകൾ
- Happy Diwali! ഓരോ ദീപവും പ്രതീക്ഷയുടെ അടയാളമാണ്. ഈ ദിനത്തിൽ നിങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു…
- നിങ്ങൾക്കും കുടുംബത്തിനും സ്നേഹത്തിന്റെയും വെളിച്ചത്തിന്റെയും ദീപാവലി ആശംസകൾ.
- ദീപാവലി ആശംസകൾ! നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യത്തിന്റെ ദീപം തെളിയട്ടെ…
- ആരോഗ്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ശുഭ ദീപാവലി ആശംസിക്കുന്നു!✨
- സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും ഹൃദ്യമായ ദീപാവലി ആശംസകൾ നേരുന്നു!
- നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും നിറയട്ടെ, നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെ. Happy Diwali!🎉✨
- വിളക്കുകളുടെ ഉത്സവം വർഷം മുഴുവൻ നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കട്ടെ. ഹാപ്പി ദീപാവലി
- തിന്മയുടെ മേൽ നന്മ നേടിയ വിജയം പോലെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദോഷങ്ങളും തുടച്ചുനീക്കാൻ ഈ ദീപാവലിയുടെ അനുഗ്രഹം നിങ്ങളിൽ നിറയട്ടെ, ദീപാവലി ആശംസകൾ!
- 🪔ദീപാവലി ആശംസകൾ! മനസ്സിലെ തിന്മയെ അതിജീവിച്ച്, നന്മയെ വരവേൽക്കാം. ദീപശോഭയാർന്ന ദീപാവലി ആശംസകൾ നേരുന്നു…🎉
- നിങ്ങളുടെ ജീവിതത്തിൽ സ്നേഹവും സന്തോഷവും തഴച്ചുവളരട്ടെ. സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ!
- ആരോഗ്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ദീപാവലി ആശംസകൾ!🪔🎉
- Happy Diwali! ഈ ദീപാവലി നിങ്ങളുടെ കുടുംബത്തിൽ കൂടുതൽ സ്നേഹവും ഐക്യവും സന്തോഷവും നിറയ്ക്കട്ടെ.
- നന്മയുടെയും സമൃദ്ധിയുടെയും തിരിനാളം നമ്മുടെ കുടുംബത്തിൽ എപ്പോഴും തെളിഞ്ഞുനിൽക്കട്ടെ. Happy Diwali!
- മധുരവും പ്രകാശവും നിറഞ്ഞ ദീപാവലി ആശംസകൾ നേരുന്നു🪔🎉
- എന്റെ ജീവിതത്തിന് പ്രകാശം പകരുന്ന എന്റെ പ്രിയപ്പെട്ടവർക്ക് ദീപാവലി ആശംസകൾ നേരുന്നു. Happy Diwali!
Happy Diwali 2026 Wishes for Friends
- നമ്മുടെ സൗഹൃദത്തിലും ഈ ദീപാവലി വിളക്കുകൾ പോലെ എപ്പോഴും തിളങ്ങിനിൽക്കട്ടെ.
- തിന്മയുടെ ഇരുളിനെ അകറ്റി നന്മയുടെ വെളിച്ചം പരത്തുന്ന ദീപാവലി പോലെ നമ്മുടെ സൗഹൃദവും നിറയട്ടെ. Happy Diwali!✨
- സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ! ഇന്ന് നിങ്ങൾ തെളിക്കുന്ന ഓരോ ദീപവും നാളെ ഇരട്ടി സന്തോഷമാകട്ടെ, ദീപാവലി ആശംസകൾ!
- പ്രതീക്ഷയ്ക്ക് എന്നും ഒരു വഴിയുണ്ടെന്ന് ദീപാവലി നമ്മെ ഓർമിപ്പിക്കുന്നു, നിങ്ങളുടെ ജീവിതത്തിൽ ഹൃദയം നിറയെ സമാധാനവും സന്തോഷവും ലഭിക്കട്ടെ!
- Happy Diwali! ജീവിതത്തിൽ വിജയവും സന്തോഷവും സമ്പത്തും നിറയട്ടെ… 🪔🎉✨
- എന്റെ ജീവിതത്തിന് പ്രകാശം പകരുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തിന് സ്നേഹാശംസകൾ നേരുന്നു, ദീപാവലി ആശംസകൾ!
- സ്വപ്നങ്ങൾ കൂടുതൽ തിളങ്ങട്ടെ, വിഷമങ്ങൾ അണഞ്ഞുതീരട്ട, നിങ്ങളുടെ ജീവിതം പ്രകാശം പോലെ എന്നും തിളങ്ങിനിൽക്കട്ടെ! ദീപാവലി ആശംസകൾ…
- ആയിരം ദീപങ്ങളേക്കാൾ തിളക്കമുള്ള സന്തോഷം നിങ്ങളുടെ ജീവിതത്തിന് ശോഭ നൽകട്ടെ, സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ! ❤️
- Happy Diwali! നിങ്ങളുടെ വീടും മനസ്സും സന്തോഷത്താൽ പ്രകാശിക്കട്ടെ!
- ദീപാവലി ആശംസകൾ! ആരോഗ്യവും സമാധാനവും ശുഭപ്രതീക്ഷകളും നിറഞ്ഞ ദീപാവലി ആശംസിക്കുന്നു.
WhatsApp Status ക്യാപ്ഷനായി ദീപാവലി ആശംസകൾ!
- ഇരുളകറ്റുന്ന വെളിച്ചം പോലെ, ജീവിതം നിറയെ പ്രകാശം നിറയട്ടെ. ദീപാവലി ആശംസകൾ!
- മധുരം പങ്കുവെക്കാം, സന്തോഷം ഇരട്ടിയാക്കാം! Happy Diwali🎆 ❤️
- ഓരോ ദീപവും പ്രതീക്ഷയാകട്ടെ, ഓരോ നിമിഷവും സന്തോഷമാകട്ടെ. ദീപാവലി ആശംസകൾ! ❤️
- മനസ്സുകളിൽ നന്മ നിറയട്ടെ… ജീവിതത്തിൽ സന്തോഷം വിരിയട്ടെ… 🪔✨ ദീപാവലി ആശംസകൾ
- എല്ലാവർക്കും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ! ❤️🙏
- ✨വെളിച്ചം വീടുകളിൽ മാത്രമല്ല, മനസ്സുകളിലും നിറയട്ടെ!❤️
- തെളിയട്ടെ ദീപങ്ങൾ… വിരിയട്ടെ സന്തോഷം. സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ!🪔✨
- ഇരുളകറ്റുന്ന വെളിച്ചം പോലെ, നമ്മുടെ സൗഹൃദവും തിളങ്ങട്ടെ. ഹാപ്പി ദീപാവലി! 🪔🎉
- മധുരവും പ്രകാശവും നിറഞ്ഞ ദീപാവലി ആശംസകൾ!✨
- നന്മയുടെ വെളിച്ചം മനസ്സിൽ പ്രകാശം നിറയ്ക്കട്ടെ. Happy Diwali!
- ആയിരം ദീപങ്ങൾ തെളിയുമ്പോൾ ആയിരം സന്തോഷവും നിറയട്ടെ, ഹാപ്പി ദീപാവലി ✨🎆 ❤️
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.
View full profile
