ഓരോ മാസവും റീചാർജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ Jio അവതരിപ്പിച്ച വാർഷിക പ്ലാൻ നോക്കിയാലോ? 3,599 രൂപ പ്ലാനിൽ ഒരു വർഷത്തെ വാലിഡിറ്റി ലഭിക്കുന്നു. അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഡാറ്റയും എസ്എംഎസ്സും ലഭിക്കുന്ന റീചാർജ് പ്ലാനാണിത്. 365 ദിവസം വാലിഡിറ്റിയുടെ ഈ പ്ലാനിൽ മുകേഷ് അംബാനി അടുത്തിടെ 120ജിബി എക്സ്ട്രാ ഓഫറും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ടെലികോം 10 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് വാർഷിക പ്ലാനിൽ അധിക ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നത്. അർഹരായ വരിക്കാർക്ക് അൺലിമിറ്റഡ് 5G ഡാറ്റയും ലഭ്യമാണ്. ജിയോയുടെ ഒരു വർഷ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങളും പ്രത്യേകതകളും അറിയാം.
SurveyJio 3599 Plan Benefits
3,599 രൂപയുടെ പ്ലാനിൽ പ്രതിദിനം 2.5GB അതിവേഗ ഡാറ്റയാണ് സാധാരണ ലഭിച്ചിരുന്നത്. ഇങ്ങനെ 365 ദിവസത്തെ കാലാവധിയിൽ മൊത്തം 912.5 GB ഡാറ്റ അനുവദിച്ചിട്ടുണ്ട്. ഇതിൽ 120 ജിബി ഡാറ്റ അധികമായി ലഭ്യമാണ്. എന്നുവച്ചാൽ ജിയോ ആനിവേഴ്സറി ഓഫറിലൂടെ 10 GB ഓരോ മാസവും അധികമായി ലഭിക്കും. അൺലിമിറ്റഡ് 5G ഡാറ്റയും ഇതിലുണ്ട്.
Also Read: പ്രോ മാക്സിനോട് മുട്ടാൻ ബേസിക് മോഡലും! 9,000mAh ബാറ്ററിയുമായി Redmi Note 17 Pro 5G വിപണിയിൽ
ദിവസേന 100 എസ്.എം.എസുകളും പ്ലാനിൽ ആസ്വദിക്കാം. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലും പരിധിയില്ലാത്ത വോയിസ് കോളിങ് സേവനം ലഭ്യമാണ്. 3599 രൂപ വലിയ തുകയാകുന്നെങ്കിലും പ്രതിമാസ നിരക്കിലേക്ക് മാറ്റിയാൽ വെറും 299.9 രൂപ മാത്രമാണ് ചെലവാകുന്നത്. 1000 ത്തിലധികം TV ചാനലുകളിലേക്ക് ആക്സസ് കൂടി 3599 രൂപ പ്ലാനിൽ ആസ്വദിക്കാം. ഇതിനായി ജിയോടിവി പ്രോ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്ലാനിലൂടെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ആസ്വദിക്കാം. 18 മാസത്തേക്ക് Google AI Pro സബ്‌സ്‌ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. 5TB ക്ലൗഡ് സ്റ്റോറേജും ഇതിലുണ്ട്. 50 GB JioAICloud സ്റ്റോറേജും ജിയോ 3599 രൂപ പാക്കേജിലുണ്ട്.
ജിയോ 3599 രൂപ പ്ലാനിലെ ആനുകൂല്യങ്ങൾ ചുരുക്കത്തിൽ
- വാലിഡിറ്റി: 365 ദിവസം
- കോളിങ്: അൺലിമിറ്റഡ് വോയിസ് കോളിങ്
- ഡാറ്റ: ദിവസേന 2.5ജിബി (912.5 GB)+ 120ജിബി
- 5ജി: അൺലിമിറ്റഡ് 5ജി
- എസ്എംഎസ്: പ്രതിദിനം 100 എസ്എംഎസ്
- ഒടിടി: ജിയോഹോട്ട്സ്റ്റാർ
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
