Jio വരിക്കാർക്ക് സന്തോഷവാർത്ത! അടിക്കടിയുള്ള റീചാർജ് ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ജിയോയുടെ ഈ 90 ദിവസ പ്ലാൻ തെരഞ്ഞെടുക്കാം. അംബാനിയുടെ ടെലികോം കമ്പനിയായ ജിയോയിൽ നിന്നുള്ള ലാഭകരമായ പ്രീ പെയ്ഡ് പ്ലാനാണിത്. മാസം വെറും 299 രൂപ നിരക്കിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും അതിവേഗ ട്രൂ 5ജി ഡാറ്റയും ആസ്വദിക്കാം. ദീർഘകാല വാലിഡിറ്റി പ്ലാനുകൾ തിരയുന്നവർക്ക് എല്ലാ ടെലികോം സേവനങ്ങളും ഉൾപ്പെടുത്തി വരുന്ന പാക്കേജാണിത്. പ്ലാനിന്റെ വിശദാംശങ്ങളെ കുറിച്ച് കൂടുതലറിയാം.
SurveyJio 90 Days Plan
90 ദിവസത്തേക്കുള്ള ഈ ജിയോ പ്ലാനിന് 899 രൂപയാണ് വില. എന്നാൽ മാസം ഇതിന് ചെലവാകുന്നത് 299 രൂപ മാത്രമാണ്. സാധാരണ റിലയൻസ് ജിയോയിൽ 300 രൂപയിൽ താഴെയുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി, കോളിങ് സേവനങ്ങൾ ഒരുമിച്ച് വരാറില്ല. അങ്ങനെയുള്ള പ്ലാനുകളിൽ വാലിഡിറ്റിയും കുറവായിരിക്കും. എന്നാൽ 899 രൂപ പാക്കേജിൽ കൃത്യം 3 മാസത്തെ കാലാവധിയിൽ ടെലികോം സേവനങ്ങൾ ലഭ്യമാകും. പ്ലാനിലെ ആനുകൂല്യങ്ങൾ അറിയാൻ തുടർന്ന് വായിക്കാം.
Jio Rs 899 Plan Benefits
ഈ പ്രീ പെയ്ഡ് റീചാർജിൽ സ്വകാര്യ ടെലികോം അൺലിമിറ്റഡ് വോയിസ് കോളിങ് സേവനം നൽകുന്നു. റോമിങ് സേവനങ്ങളും ഫ്രീയായി ജിയോ തരുന്നു. ഇതിൽ വരിക്കാർക്ക് ഇൻകമിങ്, ഔട്ട്ഗോയിങ് കോളിങ് സേവനങ്ങളാണ് അനുവദിച്ചിട്ടുള്ളത്.
Also Read: BSNL 90 Days Plan: കട്ടായ സിം ആക്ടീവേറ്റ് ചെയ്യാം, 5GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോമിൽ നിന്ന് തെരഞ്ഞെടുക്കാവുന്ന മികച്ച 5ജി പ്ലാൻ കൂടിയാണിത്. 4ജി ഫോൺ ഉപയോഗിക്കുന്നവർക്ക് 2GB ഡാറ്റ ദിവസവും ജിയോ തരുന്നു. 20GB അധിക ഡാറ്റയും പ്ലാനിലുണ്ട്. പ്രതിദിനം 100 SMS സേവനങ്ങളും 899 രൂപ പാക്കേജിൽ ലഭ്യമാണ്. വാലിഡിറ്റിയിലുടനീളം ഇന്ർനെറ്റിന്റെയോ കോളിങ്ങിന്റെയോ മെസേജിങ്ങിനോ തടസ്സമില്ലെന്നത് ഇതിൽ നിന്ന് മനസിലാക്കാം.

899 രൂപ പ്ലാൻ ലാഭകരമാണോ?
- മാസം 299 വെച്ച് നോക്കുമ്പോൾ ഇത് ലാഭകരമായ ഓഫർ തന്നെയാണ്. ഈ ബൾക്ക് ആനുകൂല്യങ്ങളെല്ലാം ലഭിക്കുന്ന പ്ലാനിന്റെ ദിവസച്ചെലവ് 9 രൂപയാണ്. ഓരോ മാസവും റീചാർജ് ചെയ്യുന്നതിനേക്കാൾ വലിയൊരു തുക ലാഭിക്കാമെന്നതാണ് പ്ലാനിന്റെ നേട്ടമാണ്.
- 5ജി കവറേജ് ലഭിക്കുന്ന പ്രദേശത്ത്, 5ജി സ്മാർട്ട് ഫോണുകളിൽ പരിധിയില്ലാതെ ഫാസ്റ്റ് ഡാറ്റ ആസ്വദിക്കാം. ദിവസേനയുള്ള ഡാറ്റ ലിമിറ്റ് കഴിഞ്ഞാലും 5ജി സേവനം ലഭിക്കുന്നതാണ്.
- JioTV, ജിയോഹോട്ട്സ്റ്റാർ, ഗൂഗിൾ ജെമിനി പ്രോ, JioCloud തുടങ്ങിയ കോംപ്ലിമെന്ററി ഓഫറുകളും പ്ലാനിൽ നൽകിയിരിക്കുന്നു.
- ഓരോ 28 ദിവസവും റീചാർജ് തീരുമ്പോൾ, ഇടയ്ക്കിടെ റീചാർജ് ചെയ്യേണ്ട ആവശ്യമില്ല.
- വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും മറ്റും വീട്ടിൽ വൈ-ഫൈ ഇല്ലെങ്കിലും ഫാസ്റ്റ് കണക്റ്റിവിറ്റിയ്ക്ക് 899 രൂപ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile