ജിയോയുടെ പുതിയ ഹോം ടിവി സർവീസുകൾ

ജിയോയുടെ പുതിയ ഹോം ടിവി സർവീസുകൾ
HIGHLIGHTS

ജിയോയെ വെല്ലാൻ ഇനി ജിയോ മാത്രം ;നിങ്ങൾ കാത്തിരുന്ന സർവീസുകൾ എത്തുന്നു

കഴിഞ്ഞ കുറെകാലങ്ങളായി കാത്തിരിക്കുന്ന ഒരു ജിയോയുടെ സർവീസ് ആണ് DTH സർവീസുകൾ .എന്നാൽ ഇത് എന്ന് പുറത്തിറങ്ങും എന്ന കാര്യത്തിൽ ഇപ്പോളും വ്യക്തമായ ഒരു സൂചനകൾ ലഭിച്ചട്ടില്ല .എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജിയോ പുറത്തിറക്കുന്നത് പുതിയ ജിയോ ഹോം ടിവി സർവീസുകളാണ് .മുകേഷ് അംബാനിയുടെ തന്നെയാണ് ഈ സർവീസുകളും .DTH കൂടാതെ കേബിൾ സർവീസുകളെക്കാൾ കൂടുതൽ മികച്ച ടെക്നോളജിയിലും കൂടാതെ ക്ലാരിറ്റിയിലും ആണ് ഇത് പുറത്തിറങ്ങുന്നത് .ഈ ജിയോ ഹോം ടിവികൾ നിലവിലത്തെ കേബിൾ DTH കമ്പനികൾക്ക് ഒരു വെല്ലുവിളിതനെയാകും .

ജിയോയുടെ തന്നെ ബ്രോഡ് ബാൻഡ് കണക്ഷനുകൾ എടുക്കുന്നവർക്ക് ഈ ജിയോ ടിവി സൗജന്യമായി ലഭിക്കുന്നതാണ് .കൂടാതെ ജിഗാ ഫൈബർ കണക്ഷനുകൾ എടുക്കുന്നവർക്കും ജിയോ ഹോം ടിവി ലഭ്യമാകുന്നതാണു് .ജിയോ ഹോം ടിവി വഴി ഏകദേശം 600 ചാനലുകളാണ് കാണുവാൻ സാധിക്കുന്നത് .എന്നാൽ ഒരു മാസം ജിയോ ഹോം ടെലിവിഷനുകൾ ഉപയോഗിക്കുവാൻ ഏകദേശം 100 ജിബിയുടെ ഡാറ്റ വേണമെന്നാണ് കരുതപ്പെടുന്നത് .കുറഞ്ഞ ചിലവിൽ കൂടുതൽ ചാനലുകൾ ആസ്വദിക്കുന്ന പുതിയൊരു ടെക്നോളോജിയാണ് ഇപ്പോൾ ജിയോ ഹോം ടിവിയിലൂടെ ഉദ്ദേശിക്കുന്നത് .

അടുത്തതായി ജിയോയുടെ എക്കോ സിസ്റ്റം ഇന്ത്യയിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .കൂടാതെ ജിയോ സ്മാർട്ട് ടിവി ,DTH സർവീസുകൾ ,ഇന്റർനെറ്റ് ഓഫ് തിങ്ക്സ് ,കൂടാതെ ജിയോ ഫൈബർ സർവീസുകളും ഉടൻ തന്നെ ജിയോയിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ് .ജിയോ ഹോം ടിവിയുടെ സഹായത്തോടെ ഉപഭോതാക്കൾക്ക് വോയിസ് കൂടാതെ വീഡിയോ കോളുകളും ചെയ്യുവാൻ സാധിക്കുന്നതാണ് .ഐപി ടിവി സർവീസ് രൂപത്തിലാണ് ഉപഭോതാക്കൾക്ക് ജിയോയുടെ ഹോം ടിവി ലഭ്യമാകുന്നത് .ഇന്റർനെറ്റ് ഉണ്ടെങ്കിൽ മാത്രമേ ഹോം ടെലിവിഷനുകൾ ആസ്വദിക്കുവാൻ സാധിക്കുകയുള്ളു .

Anoop Verma
Digit.in
Logo
Digit.in
Logo