മനിതൻ ഉണർന്തു കൊള്ള…. Manjummel Boys ott റിലീസ് തീയതി പുറത്തുവിട്ട് Hotstar
കാത്തിരുന്ന മലയാളചിത്രം Manjummel Boys ott റിലീസ് പ്രഖ്യാപിച്ചു
Disney plus hotstar-ൽ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു
മെയ് 3-നല്ല ഒടിടിയിൽ വരുന്നത്, ഔദ്യോഗിത തീയതി അറിയാം...
കാത്തിരുന്ന ആ വാർത്തയെത്തി, Manjummel Boys ott റിലീസ് പ്രഖ്യാപിച്ചു. 200 കോടി കടന്ന് ബോക്സ് ഓഫീസിൽ കുതിച്ച മലയാള ചിത്രമാണിത്. സിനിമ Disney plus hotstar-ൽ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിത മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടു.
SurveyManjummel Boys ott അപ്ഡേറ്റ്
മെയ് 3-നായിരിക്കും ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ചെയ്യുക എന്നായിരുന്നു മുമ്പത്തെ വാർത്ത. എന്നാൽ പ്രതീക്ഷിച്ച തീയതിയിലൊന്നുമല്ല സിനിമ റിലീസ് ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തന്നെയാണ് ഒടിടി റിലീസ് തീയതി പുറത്തുവിട്ടത്.

Manjummel Boys ott തീയതി
മലയാളത്തിന് പുറത്തും ഗംഭീര പ്രതികരണം നേടിയ ചിത്രമാണ് Manjummel Boys. സിനിമ തിയേറ്ററിൽ കണ്ടവർ വീണ്ടും ഒടിടിയിൽ കാണാനുള്ള കാത്തിരിപ്പിലാണ്. മെയ് 5-ന് മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ സ്ട്രീം ചെയ്യും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ഇക്കാര്യം അറിയിച്ചു.
ഇനി ഒടിടി തൂക്കാനും മഞ്ഞുമ്മൽ ബോയ്സ്!
മെയ് 5ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള ട്രെയിലറും ഹോട്ട്സ്റ്റാർ പുറത്തുവിട്ടു. മഞ്ഞുമ്മൽ ബോയ്സിന്റെ ഒടിടി റിലീസ് സിനിമാ പ്രേമികൾക്ക് ആവേശകരമായ വാർത്തയാണ്.
സിനിമയെ കുറിച്ച്….
ഫെബ്രുവരി 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. ഇതിലെ ഗുണ കേവ് പശ്ചാത്തലവും കൺമണി ഗാനവും സിനിമയെ കൂടുതൽ പ്രശസ്തമാക്കി. തമിഴ്നാട്ടിൽ വൻ സ്വീകാര്യതയാണ് മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചത്.
ചിദംബരം എസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തി. ഗണപതി, വിഷ്ണു രഘു, ചന്തു സലീംകുമാർ എന്നിവരും നിർണായ കഥാപാത്രങ്ങളായി. അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ,അരുൺ കുര്യൻ എന്നിവരാണ് മറ്റ് താരങ്ങൾ. സംവിധായകരായ ലാൽ ജൂനിയർ, ഖാലിദ് റഹ്‌മാൻ എന്നിവരും അഭിനയ നിരയിൽ ചേർന്നു.
കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന സുഹൃത്തുക്കളുടെ കഥയാണ് ചിത്രം. ശരിക്കും ഇത് 11 സുഹൃത്തുക്കളുടെ ജീവിതത്തിൽ നടന്ന സംഭവമാണ്.
പറവ ഫിലിംസിന്റെയും ശ്രീ ഗോകുലം മൂവിസിന്റെയും ബാനറിലാണ് ചിത്രം നിർമിച്ചത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമാതാക്കൾ. വിവേക് ഹർഷൻ എഡിറ്റിങ്ങും സുഷിൻ ശ്യാം സംഗീതവും നിർവഹിച്ചിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile