Hurry! 15000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ 256 GB Samsung Flagship Phone വിറ്റഴിക്കുന്നു, S23 മോഡലിന് അവിശ്വസനീയമായ ഓഫർ

Hurry! 15000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടിൽ 256 GB Samsung Flagship Phone വിറ്റഴിക്കുന്നു, S23 മോഡലിന് അവിശ്വസനീയമായ ഓഫർ
HIGHLIGHTS

Samsung Galaxy S23 FE ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഫോണാണ്

15000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലാണ് S23 ഫാൻ എഡിഷൻ വിൽക്കുന്നത്

128ജിബി S23 FE-യ്ക്കും, 256ജിബി S23 FE-യ്ക്കും ഓഫർ ലഭ്യമാണ്

അവിശ്വസനീയമായ വിലക്കിഴിവിൽ Samsung Galaxy S23 FE വിൽക്കുന്നു. 15000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടിലാണ് ഫോൺ ഓഫറിൽ എത്തിയത്. ഇതുകൂടാതെ, ബാങ്ക് ഓഫറുകളും ഇഎംഐ ഓഫറുകളും ലഭ്യമാണ്. ഈ വർഷം ഇത് രണ്ടാം തവണയാണ് ഗാലക്സി S23 FE വിലക്കുറവിൽ വിൽക്കുന്നത്.

Samsung Galaxy S23 FE

Samsung Galaxy S23 ഫാൻ എഡിഷൻ ഇന്ത്യൻ വിപണിയിലെ ജനപ്രിയ ഫോണാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഫോണിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു. 2 മാസങ്ങൾക്ക് ശേഷം വീണ്ടും ഓഫർ സെയിൽ നടക്കുന്നു. 128ജിബി S23 FE-യ്ക്കും, 256ജിബി S23 FE-യ്ക്കും ഓഫർ ലഭ്യമാണ്. ഓഫറിന് മുമ്പ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

Samsung Galaxy S23 FE 5G
Samsung Galaxy S23 FE 5G

Samsung Galaxy S23 FE സ്പെസിഫിക്കേഷൻ

6.4 ഇഞ്ച് ഡൈനാമിക് AMOLED 2എക്‌സ് ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണിത്. അഡാപ്റ്റീവ് 120Hz റീഫ്രെഷ് റേറ്റ് ഈ സ്മാർട്ഫോണിനുണ്ട്. വിഷൻ ബൂസ്റ്റർ ടെക്നോളജിയും ഫോണിന്റെ ഡിസ്പ്ലേയിൽ ഉപയോഗിച്ചിരിക്കുന്നു.

50 മെഗാപിക്സലിന്റെ പ്രൈമറി സെൻസറാണ് സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 12MP അൾട്രാ വൈഡ് സെൻസറുമുണ്ട്. 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും സാംസങ് പ്രീമിയം ഫോണിൽ ചേർത്തിരിക്കുന്നു. നൈറ്റ്ഗ്രാഫി ടെക്നോളജി ഗാലക്സി എസ്23 ഫാൻ എഡിഷന്റെ മറ്റൊരു പ്രത്യേകതയമാണ്.

എക്‌സിനോസ് 2200 ചിപ്പ് ആണ് ഫോണിൽ പെർഫോമൻസ് നൽകുന്നത്. 8 ജിബി റാമും 256 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളും ഇതിലുണ്ട്. 4nm പ്രോസസ്സിൽ നിർമിച്ച ഒക്ടാ കോർ ചിപ്പ് ഉപയോഗിച്ചിരിക്കുന്നു.

25W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റി ഈ സ്മാർട്ഫോണിലുണ്ട്. ഇതിൽ 4500mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണാണിത്.

ഇപ്പോഴത്തെ വമ്പൻ ഓഫർ

രണ്ട് വേരിയന്റുകളിൽ ഗാലക്സി S23 FE വരുന്നു. ഇവയിൽ ഒന്നാമത്തേത് 8GB+128GB സ്റ്റോറേജാണ്. 59,999 രൂപയ്ക്കാണ് ഫോൺ വിപണിയിൽ പുറത്തിറക്കിയിരുന്നത്. മറ്റൊന്ന് 8GB+256GB സ്റ്റോറേജ് ഫോണാണ്.

69,999 രൂപയ്ക്കായിരുന്നു ലോഞ്ച്. ഇപ്പോൾ 256GBയുള്ള ഉയർന്ന വേരിയന്റിന് 15000 രൂപ വിലകുറച്ച് വിൽക്കുന്നു. 128ജിബിയ്ക്ക് 10000 രൂപ വിലക്കുറവും ലഭിക്കുന്നുണ്ട്. ബാങ്ക് ഓഫറുകൾ ഉൾപ്പെടാതെയുള്ള വിലയാണിത്.

54,999 രൂപയാണ് 256ജിബി ഗാലക്സി എസ്23 എഫ്ഇയ്ക്ക് ഇപ്പോഴത്തെ വില. 49,999 രൂപയാണ് 128ജിബി ഫോണിനാകുന്നത്. ഫ്ലിപ്കാർട്ടിലാണ് ഇത്രയും വമ്പൻ ഓഫറിൽ ഫോൺ വിൽക്കുന്നത്. ബാങ്ക് ഓഫറുകളിലൂടെ 10,000 രൂപയുടെ വിലക്കിഴിവുണ്ട്. HDFC കാർഡ് വഴിയുള്ള Non EMI ട്രാൻസാക്ഷനാണ് ഓഫർ. ഇങ്ങനെ 256ജിബി 44,999 രൂപയ്ക്കും 128ജിബി 39,999 രൂപയ്ക്കും സ്വന്തമാക്കാം.

READ MORE: ആവേശകരമായ OnePlus Offer! വൺപ്ലസ് 11 Premium ഫോൺ വാങ്ങാൻ ഏറ്റവും നല്ല സമയം ഇത് തന്നെ

. ഫ്ലിപ്കാർട്ട് യുപിഐ പേയ്മെന്റുകൾക്ക് 25 രൂപ ഡിസ്കൌണ്ട് ലഭിക്കും. ഒരു ഫ്ലാഗ്ഷിപ്പ് ഫോൺ 39,000 രൂപ റേഞ്ചിൽ വാങ്ങാമെന്നത് അപൂർവ അവസരമാണ്. ഇതൊരു പരിമിത കാല ഓഫറായതിനാൽ സമയം പാഴാക്കാതെ വാങ്ങാൻ ശ്രദ്ധിക്കണം. മിന്റ്, ഗ്രാഫൈറ്റ്, പർപ്പിൾ, ഇൻഡിഗോ, ടാംഗറിൻ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, Click Here.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo