ക്രിസ്തുമസ് സർപ്രൈസ് ഒരുക്കി ഇതാ വാട്ട്സ് ആപ്പും എത്തിയിരിക്കുന്നു

HIGHLIGHTS

വാട്ട്സ് ആപ്പിലെ പുതിയ Merry Christmas സർപ്രൈസ്

പുതിയ Merry Christmas സ്റ്റിക്കറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

ഇപ്പോൾ തന്നെ അത് നിങ്ങൾക്ക് ആഡ് ചെയ്യുവാനുള്ള സൗകര്യവും ലഭിക്കുന്നതാണ്

ക്രിസ്തുമസ് സർപ്രൈസ് ഒരുക്കി ഇതാ വാട്ട്സ് ആപ്പും എത്തിയിരിക്കുന്നു

വാട്ട്സ് ആപ്പിൽ ഇതാ പുതിയ ക്രിസ്തുമസ് സർപ്രൈസുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .Merry Christmas സ്റ്റിക്കറുകളാണ് ഇപ്പോൾ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ തന്നെ നിങ്ങൾക്ക് വാട്ട്സ് ആപ്പിൽ ഇത്തരത്തിൽ ക്രിസ്തുമസ് സ്റ്റിക്കറുകൾ ആഡ് ചെയ്യുവാനും സാധിക്കുന്നതാണ് .അതിന്നായി നിങ്ങളുടെ വാട്ട്സ് ആപ്പിൽ നിങ്ങൾക്ക് ഏത് സുഹൃത്തിനാണോ ക്രിസ്തുമസ് വിഷ് ചെയ്യേണ്ടത് ആ സുഹൃത്തിന്റെ ചാറ്റ് ഓപ്പൺ ചെയ്ത ശേഷം ഇടതു ഭാഗത്തു കാണുന്ന ഇമോജി സെക്സഷൻ ഓപ്പൺ ചെയ്യുക .

Digit.in Survey
✅ Thank you for completing the survey!

അതിൽ വലതുഭാഗത്തെ ഏറ്റവും അവസാനം കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക .ശേഷം നിങ്ങൾക്ക് ഓൾ സ്റ്റിക്കർ ,മൈ സ്റ്റിക്കർ എന്നി ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അതിൽ നിന്നും നിങ്ങൾക്ക് ഓൾ സ്റ്റിക്കറിൽ Merry Christmas സ്റ്റിക്കറുകൾ സെലെക്റ്റ് ചെയ്ത എടുക്കാവുന്നതാണ് .

 പുതുവർഷത്തിൽ ഈ ഫോണുകളിൽ വാട്ട്സ് ആപ്പ് കിട്ടില്ല

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .മികച്ച് പേയ്മെന്റ് അടക്കമുള്ള അപ്പ്‌ഡേഷനുകളും 2020 ൽ വാട്ട്സ് ആപ്പിൽ നിന്നും ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നു .എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ വർഷത്തിൽ അതായത് 2021 മുതൽ വാട്ട്സ് ആപ്പ് ചില ഫോണുകളിൽ ലഭിക്കില്ല എന്നാണ് വിവരങ്ങൾ .

അതിൽ എടുത്തു പറയേണ്ടത് കെയോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജിയോയുടെ ഫോണുകളെയാണ് .അടുത്ത വർഷം മുതൽ കെയോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ജിയോ ഫോണുകളിൽ വാട്ട്സ് ആപ്പുകൾ ലഭിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡ് 4.0.3 ഓപ്പറേറ്റിംഗ് സിസ്റ്റം മുതൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമാണ് ഇനി വാട്ട്സ് ആപ്പ് ലഭ്യമാകുന്നത് എന്നാണ് റിപ്പോർട്ടുകൾ .

അതുപോലെ തന്നെ ആപ്പിളിന്റെ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഐ ഓ എസ് 9 മുതലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഫോണുകളിൽ മാത്രമാണ് ;ലഭിക്കുക എന്നും വാർത്തകൾ വരുന്നുണ്ട് .എന്നാൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ അപ്പ്‌ഡേഷനുകൾ ചെയ്യാത്തവർ തീർച്ചയായും ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് ചെയ്യേണ്ടതാണ് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo