Redmi Note 15 SE: 5800mAh പവറിൽ റെഡ്മിയുടെ പടക്കുതിര, സ്പെഷ്യൽ എഡിഷൻ ഫോണിന്റെ വില അറിയണ്ടേ!

Redmi Note 15 SE: 5800mAh പവറിൽ റെഡ്മിയുടെ പടക്കുതിര, സ്പെഷ്യൽ എഡിഷൻ ഫോണിന്റെ വില അറിയണ്ടേ!

ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ബജറ്റ് വിലയിൽ Redmi Note 15 SE അവതരിപ്പിച്ചു. പവറിലും പ്രകടനത്തിലും സ്റ്റൈലിലും മികവുറ്റ മിഡ് റേഞ്ച് ബജറ്റ് ഫോണാണ് ഷവോമി പുറത്തിറക്കിയത്. സ്റ്റാൻഡേർഡ് മോഡലിൽ നൽകിയ ബാറ്ററിയേക്കാൾ കരുത്തൻ സെല്ലാണ് സ്പെഷ്യൽ എഡിഷനിൽ റെഡ്മി ഉൾപ്പെടുത്തിയിരിക്കുന്നത്. ദീർഘനേരം ഗെയിമിംഗിനും വീഡിയോ സ്ട്രീമിംഗിനും പവർഫുൾ ബാറ്ററി അനുയോജ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

കുറഞ്ഞ വിലയിൽ 5G കരുത്തും ഉയർന്ന ബാറ്ററിയും ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് റെഡ്മി സ്പെഷ്യൽ എഡിഷൻ ലോഞ്ച് ചെയ്തിരിക്കുന്നത്. റെഡ്മി നോട്ട് 15 എസ്ഇയുടെ ഇന്ത്യയിലെ പ്രാരംഭ വില, മറ്റ് പ്രധാന സവിശേഷതകൾ, പ്രൊസസർ കരുത്ത് തുടങ്ങിയവ വിശദമായി അറിയാം.

Redmi Note 15 SE Price India

ക്രിംസൺ റിസർവ്, കാർബൺ ബ്ലാക്ക്, ഫ്രോസ്റ്റഡ് വൈറ്റ് നിറങ്ങളിൽ ഫോൺ ലഭ്യമാകുന്നു. ക്രിംസൺ റിസർവ് കളറിന് ചുവന്ന ഫോക്സ്-ലെതർ ബാക്ക് ഫിനിഷാണുള്ളത്.

രണ്ട് വ്യത്യസ്ത റാം വേരിയന്റുകളിലുള്ള 3 മോഡലുകളാണ് റെഡ്മി പുതിയ ഫോണുകളിലുള്ളത്.

Redmi Note 15 SE
  • 6GB + 128GB: 19,999 രൂപയാണ് വില
  • 8GB + 128GB: 21,999 രൂപ
  • 8GB + 256GB: 23,999 രൂപ

സ്പെഷ്യൽ എഡിഷൻ സ്മാർട്ട് ഫോണുകളുടെ വിൽപ്പന ഏപ്രിൽ 2 ന് ആരംഭിക്കുന്നു. കമ്പനിയുടെ ഓൺലൈൻ വെബ്സൈറ്റിലും ഫ്ലിപ്കാർട്ടിലും വിൽപ്പനയുണ്ടാകും. ICICI ബാങ്ക് കാർഡിലൂടെ 2000 രൂപ ഇളവ് ലഭിക്കുന്നു. പലിശ രഹിത ഇഎംഐ വിൽപ്പനയും ഏപ്രിൽ 2 ന് സംഘടിപ്പിച്ചിട്ടുണ്ട്. ഇനി സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ മനസിലാക്കാം.

Also Read: സ്റ്റൈലസ് ഫോൺ 20000 രൂപയിൽ താഴെ! Motorola Stylus ആമസോണിൽ പരിമിതകാല ഓഫറിൽ

റെഡ്മി നോട്ട് 15 SE സവിശേഷതകൾ

ലുക്കിലും പവറിലും സ്പെഷ്യൽ എഡിഷൻ വേറിട്ടുനിൽക്കുന്നു. ഈ റെഡ്മി സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 6.77 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാണിത്. ഈ റെഡ്മി ഫോണിന് 120Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള സ്ക്രീനാണുള്ളത്. ഇത് 3,200 nits പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ചെയ്യുന്നു.
  2. ക്യാമറ: റെഡ്മി നോട്ട് 15 SE 5ജിയിൽ 50MP പ്രൈമറി ക്യാമറയുണ്ട്. ഇതിൽ 2MP ഡെപ്ത് സെൻസറും നൽകിയിരിക്കുന്നു. സ്മാർട്ട് ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20MP ക്യാമറയുണ്ട്. എഐ Erase, AI Sky, AI Bokeh, AI Beautify, AI Reflection Removal തുടങ്ങിയ പ്രീമിയം എഐ ഫീച്ചറുകളുള്ള ഫോണാണിത്. ഇതിന് ഗൂഗിൾ ജെമിനി, സർക്കിൾ ടു സെർച്ച് തുടങ്ങിയ സവിശേഷതകളുമുണ്ട്.
  3. പ്രോസസർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രൊസസറാണ് റെഡ്മി നോട്ട് 15 എസ്ഇ ഫോണിലുള്ളത്. ഇത് 8 ജിബി വരെ റാമും 256 ജിബി വരെ ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്ന ചിപ്പാണ്. മെമ്മറി കാർഡിലൂടെ 1 ടിബി വരെ വികസിപ്പിക്കാനുള്ള സൌകര്യവും ഇതിലുണ്ട്.
  4. ബാറ്ററി: 5,800mAh ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്. 45W വയർഡ് ചാർജിംഗ് സപ്പോർട്ട് ഇതിനുണ്ട്.
  5. സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസിൽ ഫോൺ പ്രവർത്തിക്കുന്നു. നാല് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിനുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
  6. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഇതിൽ IP65, IP66 റേറ്റിംഗുണ്ട്. ഈ റെഡ്മി ഫോണിന് മിലിട്ടറി-ഗ്രേഡ് സർട്ടിഫിക്കേഷനുണ്ട്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo