സ്റ്റൈലസ് ഫോൺ 20000 രൂപയിൽ താഴെ! Motorola Stylus ആമസോണിൽ പരിമിതകാല ഓഫറിൽ
കുറഞ്ഞ ചിലവിൽ പ്രീമിയം ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്ക് മോട്ടറോളയുടെ വക ഒരു കിടിലൻ ഓഫർ. മികച്ച പെർഫോമൻസും സ്റ്റൈലസ് പെന്നിന്റെ സൗകര്യവുമുള്ള Motorola Edge 60 Stylus ഇപ്പോൾ വിലക്കുറവിൽ വാങ്ങാം. ആമസോണിൽ ഈ മിഡ്-റേഞ്ച് മോട്ടോ ഫോണിന് 20000 രൂപയിലും താഴെയാണ് വില. അടുത്തിടെ 22,999 രൂപയ്ക്ക് വിറ്റ ഫോണിന് ആകർഷകമായ ബാങ്ക് ഡിസ്‌കൗണ്ടും, ഫ്ലാറ്റ് കിഴിവും, ഇഎംഐ ഡീലുകളും ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. വലിയ POLED ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്.
Surveyഡിജിറ്റൽ എഴുത്തിനും ക്രിയേറ്റീവ് ടാസ്കുകൾക്കും സ്റ്റൈലസ് സംവിധാനം ഉൾപ്പെടുത്തിയാണ് മോട്ടറോള ഈ മിഡ് റേഞ്ച് ഫോൺ പുറത്തിറക്കിയത്. മോട്ടോ എഡ്ജ് 60 സ്റ്റൈലസിന് ആമസോണിൽ ഇപ്പോൾ ലഭിക്കുന്നത് പരിമിതകാല ഓഫറാണ്. ഈ മികച്ച ഡീലിനെ കുറിച്ചും ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.
Motorola Edge 60 Stylus Price Deal Amazon
8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള ഫോണിനാണ് ഇളവ്. ബിൽറ്റ്-ഇൻ സ്റ്റൈലസുള്ള സ്മാർട്ട് ഫോണിന്റെ ആമസോണിലെ ഇപ്പോഴത്തെ വില വെറും 20,750 രൂപ മാത്രമാണ്. ആമസോൺ ആക്സിസ്, HDFC ബാങ്ക് കാർഡിലൂടെ 1000 രൂപ മുതൽ 2500 രൂപ വരെ കിഴിവ് അനുവദിക്കുന്നു. ഈ ബാങ്ക് ഓഫർ പ്രയോജനെപ്പടുത്തിയാൽ മോട്ടറോള സ്മാർട്ട് ഫോൺ 18000 രൂപ റേഞ്ചിൽ വാങ്ങാം.
1000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും, 730 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ ലഭ്യമാണ്. ശ്രദ്ധിക്കുക, ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.
Also Read: റെഡ്മി നോട്ട് 15 നെ വെല്ലുന്ന Redmi Note 15 SE 5G, കുറഞ്ഞ വിലയിൽ! ലോഞ്ച് ഉടൻ
മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് സവിശേഷതകൾ
ബജറ്റ് വിലയിൽ സ്റ്റൈലസ് പെന്നുമായി വരുന്ന ചുരുക്കം ഫോണുകളിൽ ഒന്നാണിത്. ക്ലീൻ സോഫ്റ്റ്‌വെയർ, ആകർഷകമായ ഡിസൈൻ എന്നിവ സ്മാർട്ട് ഫോണിന്റെ മികച്ച ഫീച്ചറുകളാണ്. മോട്ടറോള എഡ്ജ് 60 സ്റ്റൈലസിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ പോലുള്ള ഫീച്ചറുകളും പരിശോധിക്കാം.
- ഡിസ്പ്ലേ: 6.7 ഇഞ്ച് pOLED ഡിസ്‌പ്ലേയിലാണ് മോട്ടറോള എഡ്ജ് 60 സ്റ്റൈലസ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് ഫുൾ HD+ ഡിസ്‌പ്ലേ റെസല്യൂഷനുള്ള സ്ക്രീനാണുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 3000 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ഈ ഫോൺ സ്ക്രീനിനുണ്ട്.
- പ്രോസസർ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രോസസറാണ് ഫോണിന്റെ മറ്റൊരു ഹൈലൈറ്റ്. മൈക്രോ എസ്ഡി കാർഡ് വഴി ഇന്റേണൽ സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുമാകും.
- ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള മോട്ടോ UI ആണ് മോട്ടറോള എഡ്ജ് 60 സ്റ്റൈലസിലെ സോഫ്റ്റ് വെയർ.
- ക്യാമറ: ഫോണിന് പിൻവശത്ത് രണ്ട് സെൻസറുകൾ വരുന്നു. 50MP പ്രൈമറി സെൻസറും 13MP അൾട്രാ-വൈഡ് ലെൻസുമാണിവ. സ്മാർട്ട് ഫോണിന് മുൻവശത്ത് 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും കൊടുത്തിരിക്കുന്നു.
- ബാറ്ററി: പവറിലും മികച്ച പെർഫോമൻസ് മോട്ടറോള എഡ്ജ് 60 സ്റ്റൈലസിൽ ലഭിക്കും. ഇതിനായി 5000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
- കണക്റ്റിവിറ്റി: ബ്ലൂടൂത്ത് 5.4v സപ്പോർട്ട് ഈ മോട്ടറോള ഫോണിനുണ്ട്. വൈ-ഫൈ 802.11 a/b/g/n/ac/6e, ട്രൈ-ബാൻഡ്, GPS, GLONASS, GALILEO തുടങ്ങിയ ഫീച്ചറുകളും മോട്ടറോള പിന്തുണയ്ക്കുന്നു. ഈ സ്റ്റൈലസ് ഫോണിൽ 3.5mm ജാക്കുണ്ട്. ഇത് USB ടൈപ്പ്-C 2.0 ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ്.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile