ആ ഇരട്ടകൾ ഇന്ന് മുതൽ! Samsung Galaxy A37 5G, A57 5G 3000 രൂപ ബാങ്ക് ഓഫറോടെ ഇന്ത്യയിൽ വിൽപ്പനയ്ക്ക്

ആ ഇരട്ടകൾ ഇന്ന് മുതൽ! Samsung Galaxy A37 5G, A57 5G 3000 രൂപ ബാങ്ക് ഓഫറോടെ ഇന്ത്യയിൽ വിൽപ്പനയ്ക്ക്

പുതിയൊരു സാംസങ് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചൊരു അവസരം ഇതാ എത്തി. സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി A-സീരീസ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യയിലെ വിൽപ്പന ആരംഭിച്ചു. കഴിഞ്ഞ വാരം പുറത്തിറങ്ങിയ Samsung Galaxy A57 5G, Samsung Galaxy A37 5G ഫോണുകൾക്ക് ആകർഷകമായ കിഴിവുകളും ലഭിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

3000 രൂപയുടെ വമ്പിച്ച ബാങ്ക് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളുമായാണ് പുത്തൻ ഫോണുകൾ വിൽക്കുന്നത്. ഫോണുകളുടെ വില, പ്രധാന ഫീച്ചറുകൾ, ലഭ്യമായ ഓഫറുകൾ എന്നിവ വിശദമായി പരിശോധിക്കാം.

Samsung Galaxy A57 5G, Galaxy A37 5G Price, offers

ഗാലക്‌സി A37 5ജി മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് അവതരിപ്പിച്ചത്.

  1. 8ജിബി + 128ജിബി: 41,999 രൂപ
  2. 8ജിബി + 256ജിബി: 47,499 രൂപ
  3. 12ജിബി + 256ജിബി: 52,999 രൂപ

2016.49 രൂപയുടെ സ്റ്റാൻഡേർഡ് ഇഎംഐ ഡീലും ഗാലക്സി എ57 5ജിയ്ക്ക് ലഭ്യമാണ്.

സാംസങ് ഗാലക്‌സി എ57 5ജി രണ്ട് സ്റ്റോറേജുകളിൽ ലഭിക്കുന്നു.

  1. 8ജിബി + 256ജിബി: 56,999 രൂപ
  2. 12ജിബി + 256ജിബി: 62,499 രൂപ

നോ കോസ്റ്റ് EMI വഴി പ്രതിമാസത്തേക്ക് 4749.98 രൂപയ്ക്ക് ഫോൺ വാങ്ങാം. 2736.69 രൂപയുടെ സ്റ്റാൻഡേർഡ് EMI ഡീലും ലഭ്യമാണ്.

Samsung Galaxy A57

രണ്ട് ഫോണുകൾക്കും മികച്ച ഡീലാണ് ആദ്യ വിൽപ്പനയിലുള്ളത്. HDFC, ICICI, SBI, Axis ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് ആദ്യ വിൽപ്പനയിൽ കിഴിവുണ്ട്. ഫുൾ പേയ്‌മെന്റ് സെയിലിലും EMI പർച്ചേസിലും 3000 രൂപ ഇളവ് ലഭ്യമാകും. 40000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും ആദ്യ വിൽപ്പനയിലുണ്ട്. ആമസോൺ വഴി ഉച്ചയ്ക്ക് 12 മണി മുതലാണ് ഗാലക്സി A57 5G, A37 5G ഫോണുകളുടെ വിൽപ്പന.

Also Read: സ്റ്റൈലസ് ഫോൺ 20000 രൂപയിൽ താഴെ! Motorola Stylus ആമസോണിൽ പരിമിതകാല ഓഫറിൽ

Samsung Galaxy A37 5G സവിശേഷതകൾ

41,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത സാംസങ് എ37 5ജിയുടെ വിലയും ഫീച്ചറുകളും വിശദമായി അറിയാം. ഓസം ലാവെൻഡർ, ഓസം ചാർക്കോൾ, ഓസം ഗ്രേഗ്രീൻ നിറങ്ങളിലാണ് ഗാലക്സി എ37 5ജി അവതരിപ്പിച്ചത്. ഫോണുകളുടെ ഫീച്ചറുകൾ ഇവിടെ വിശദമായി നൽകുന്നു.

  • ഡിസ്പ്ലേ: 6.7 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്. സ്മാർട്ട്ഫോൺ വിഷൻ ബൂസ്റ്റർ സപ്പോർട്ട് ചെയ്യുന്നു.
  • ബാറ്ററി: എ37 ഫോണിൽ 5000mAh ബാറ്ററിയുണ്ട്.
  • പ്രോസസർ: എക്‌സിനോസ് 1480 ചിപ്‌സെറ്റാണ് സാംസങ് ഗാലക്സി A37 5ജിയിലുള്ളത്.
  • ക്യാമറ: ട്രിപ്പിൾ ക്യാമറയിലാണ് സാംസങ് ഗാലക്‌സി A37 5ജി പുറത്തിറക്കിയത്. 50MP മെയിൻ സെൻസർ, 8MP ആൾട്രാ-വൈഡ് ക്യാമറ, 5MP മാക്രോ ക്യാമറ ഇതിനുണ്ട്. ഫോണിന് മുൻവശത്ത് 12MP ക്യാമറയുണ്ട്.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16, വൺ യുഐ 8.5 ഒഎസ്.
  • ഡ്യൂറബിലിറ്റി: IP68 റേറ്റിംഗ്

Galaxy A57 5G സവിശേഷതകൾ

ഓസം നേവി, ഓസം ഐസിബ്ലൂ, ഓസം ലിലാക് നിറങ്ങളിലാണ് ഗാലക്സി എ57 5ജി ലോഞ്ച് ചെയ്തത്. 56,999 രൂപയ്ക്ക് ലോഞ്ച് ചെയ്ത പ്രീമിയം മോഡലിന്റെ ഫീച്ചറുകൾ പരിശോധിക്കാം.

  • ഡിസ്പ്ലേ: 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി+ സൂപ്പർ അമോലെഡ്+ ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്. വിഷൻ ബൂസ്റ്റർ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.
  • ബാറ്ററി: 5000mAh ബാറ്ററിയുള്ള സ്മാർട്ട് ഫോണാണിത്.
  • പ്രോസസർ: എക്‌സിനോസ് 1680 ആണ് സാംസങ് സ്മാർട്ട് ഫോണിലെ പ്രോസസർ.
  • സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16, വൺ UI 8.5 ഒഎസ്.
  • ക്യാമറ: ട്രിപ്പിൾ ക്യാമറയുള്ള ഫോണാണ് സാംസങ് ഗാലക്‌സി എ57 5ജി. 50MP പ്രൈമറി ക്യാമറ, 12MP അൾട്രാ-വൈഡ് ക്യാമറ, 5MP മാക്രോ ക്യാമറയുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത് 12MP സെൽഫി ക്യാമറയുണ്ട്.
  • ഡ്യൂറബിലിറ്റി: IP68 റേറ്റിംഗ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo