200MP triple ക്യാമറ! വിവോയോ സാംസങ്ങോ അല്ല, Oppo യുടെ ഫ്ലാഗ്ഷിപ്പ് മോഡലിൽ ക്യാമറ വിപ്ലവം

200MP triple ക്യാമറ! വിവോയോ സാംസങ്ങോ അല്ല, Oppo യുടെ ഫ്ലാഗ്ഷിപ്പ് മോഡലിൽ ക്യാമറ വിപ്ലവം

സ്മാർട്ട്‌ഫോൺ ലോകത്ത് ക്യാമറ മികവുകൊണ്ട് വിപ്ലവം സൃഷ്ടിക്കാൻ ഒപ്പോ. സാംസങ് ഗാലക്സി എസ്26 സീരീസിലോ വിവോ എക്സ്300 സീരീസിലോ കിട്ടാത്ത വമ്പൻ ക്യാമറ ലെൻസുകളുമായി Oppo Find X10 Pro Max ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഏകദേശം രണ്ട് ലക്ഷം രൂപയ്ക്ക് അടുത്ത് വില വരുന്ന ഫ്ലാഗ്ഷിപ്പ് മോഡലിൽ 200 മെഗാപിക്സലിന്റെ കരുത്തുറ്റ ട്രിപ്പിൾ ക്യാമറയുണ്ട്. മികച്ച പ്രോസസറും സ്റ്റൈലിഷ് ഡിസൈനും പവർഫുൾ ബാറ്ററിയും ഈ ക്യാമറ ഫ്ലാഗ്ഷിപ്പിന്റെ മറ്റ് പ്രധാന സവിശേഷതകളാണ്. ഇന്ന് വൈകുന്നേരം ഇന്ത്യയുൾപ്പെടെ ആഗോളവിപണിയിൽ അവതരിപ്പിച്ച ഓപ്പോ Find X10 Pro Max-ന്റെ സവിശേഷതകളും വിലയും വിശദമായി അറിയാം.

Digit.in Survey
✅ Thank you for completing the survey!

Oppo Find X10 Pro Max Features

ഒപ്പോ ഫൈൻഡ് എക്സ്10 പ്രോ മാക്സിന് 6.78 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 144 Hz വരെ സ്മൂത്ത് സ്ക്രോളിങ് ലഭിക്കുന്നു. നട്ടുച്ച വെയിലത്ത് വരെയും ഡിസ്‌പ്ലേ കാണാൻ കഴിയുന്ന തരത്തിൽ 3,600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് ഇതിനുണ്ട്. സ്‌ക്രീനിൽ പോറലുകൾ വീഴാതിരിക്കാൻ ക്രിസ്റ്റൽ ഗാർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ ഫോണിനുണ്ട്

മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 9600 Pro ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ഇത് 16GB വരെ LPDDR5X റാമും 512GB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജും പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള ColorOS 17 സോഫ്റ്റ് വെയറാണ് ഇതിൽ പ്രവർത്തിക്കുന്നത്.

Oppo Find X10 Pro Max

Also Read: Oppo Find X10: 8000mAh ബാറ്ററിയും 200MP ടെലിഫോട്ടോ ക്യാമറയുമായി അൾട്ടിമേറ്റ് ഫോൺ

ഇതിൽ സ്നാപ്പ് കീയും സപ്പോർട്ടുണ്ട്. കളർഒഎസ് 17, ഏജന്റ് മോഡ്, AI ഫോട്ടോ ഏജന്റ് പോലുള്ള എഐ ഫീച്ചറുകളുണ്ട്. അതുപോലെ കോളുകൾക്കിടയിൽ സിന്തറ്റിക് വോയ്‌സുകളും AI ഫേസ് സ്വാപ്പുകളും കണ്ടെത്തുന്ന AI കോൾ ഗാർഡിന്റെ AI മൈൻഡ് പൈലറ്റ് ഫീച്ചറും ഫോണിൽ കൊടുത്തിരിക്കുന്നു.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ പിൻവശത്തെ മൂന്ന് ക്യാമറകൾക്കും 200 മെഗാപിക്സൽ റെസല്യൂഷനുണ്ട്. OIS സപ്പോർട്ടുള്ള 200MP പ്രൈമറി സെൻസർ, 200MP അൾട്രാ വൈഡ് ക്യാമറ, OIS സപ്പോർട്ടുള്ള 200MP ടെലിഫോട്ടോ ലെൻസ് എന്നിവയാണ് മൂന്ന് ക്യാമറകൾ. ഫോണിന് മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ക്യാമറയുണ്ട്.

ഈ സ്മാർട്ട് ഫോണിൽ കരുത്തുറ്റ 8,000 mAh ബാറ്ററിയുണ്ട്. 80W ഫാസ്റ്റ് വയർഡ് ചാർജിംഗിനെയും 50W വയർലെസ് ചാർജിംഗിനെയും ഫോൺ പിന്തുണയ്ക്കുന്നു. ഇത് റിവേഴ്സ് വയർഡ്, വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.

ഓപ്പോ ഫൈൻഡ് എക്സ്10 പ്രോ: ഇന്ത്യയിലെ വിലയും ലഭ്യതയും

പ്രോ വേരിയന്റ് ഒരൊറ്റ കോൺഫിഗറേഷനിലാണ് അവതരിപ്പിച്ചത്. 12GB + 512GB സ്റ്റോറേജുള്ള ഫോണിന് 1,99,999 രൂപയാണ് വിലയാകുന്നത്. ഓപ്പോ ഇതിന്റെ Hasselblad ടെലികൺവെർട്ടർ കിറ്റിന് 24,999 രൂപയും നിശ്ചയിച്ചിരിക്കുന്നു.

ഇന്ത്യയിൽ ഒക്ടോബർ 29 മുതൽ സ്മാർട്ട് ഫോൺ ലഭ്യമാകും. 29,997 രൂപ വരെ ഓഫർ ലഭിക്കുന്ന 9 രൂപയുടെ പ്രിവിലേജ് പാക്ക് ഈ പ്രോ വേരിയന്റിനും ലഭ്യമാണ്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile