ലോകത്തിലാദ്യമായി മൂന്ന് 200MP ക്യാമറകളുമായി OPPO Find X10 സീരീസ് ഇന്ന് ഇന്ത്യയിൽ!
ഒപ്പോയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകളായ OPPO Find X10 സീരീസ് ഇന്ന് ലോഞ്ച് ചെയ്യും. ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഓപ്പോ ഹാൻഡ്സെറ്റാണിത്. ലോകത്തിലാദ്യമായി ബാക്കിലെ മൂന്ന് ക്യാമറകളും 200 മെഗാപിക്സൽ റെസല്യൂഷനിൽ Find X10 Pro Max മോഡലും ഇതിൽ ഉൾപ്പെടുന്നു. ഇതിന് പുറമെ ഈ സീരീസിൽ 8,000mAh പവറിൽ ഓപ്പോ ഫൈൻഡ് എക്സ്10 5ജിയും ഇതിലുണ്ടാകും. പ്രൊഫഷണൽ ക്യാമറകളെ വെല്ലുന്ന ഫോട്ടോകളും 8K വീഡിയോകളും പകർത്താൻ സാധിക്കുന്ന പ്രീമിയം മോഡലുകളാണിവ. ക്യാമറയ്ക്ക് പുറമെ അത്യാധുനിക പ്രൊസസ്സർ, പ്രീമിയം കർവ്ഡ് ഡിസ്പ്ലേ, അതിവേഗ ചാർജിംഗ് പിന്തുണയുമുള്ള സ്മാർട്ട് ഫോണിന്റെ ലോഞ്ച് വിശേഷങ്ങൾ അറിയാം.
SurveyOPPO Find X10 Pro Max Expected specifications
200 മെഗാപിക്സലിന്റെ മൂന്ന് ക്യാമറകളുള്ള ആദ്യത്തെ ഫോണാണ്
ഓപ്പോ ഫൈൻഡ് എക്സ്10 പ്രോ മാക്സ്. ഇതിലെ 200 മെഗാപിക്സൽ മെയിൻ സെൻസറിന് 120x വരെ ഡിജിറ്റൽ സൂം സപ്പോർട്ടുണ്ടാകും. 200 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും 200 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും കൂടി പ്രോ വേരിയന്റിൽ നൽകുന്നുണ്ട്. സെൽഫികൾക്കായി 50 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ടാകും.
മീഡിയടെക്കിന്റെ 2nm ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റായ മീഡിയടെക് ഡൈമെൻസിറ്റി 9600 പ്രോ ആണ് ഫോണിൽ കൊടുക്കുക. ഫോണിന് മുൻഭാഗത്ത് 6.78 ഇഞ്ച് വലിപ്പമുള്ള LTPO OLED 1.5K ഡിസ്പ്ലേ നൽകുന്നുണ്ട്. ഇതിന് 144Hz റിഫ്രഷ് റേറ്റും, 3600 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസുമുണ്ടാകും.
ഇതിൽ കരുത്തുറ്റ 8,000mAh ബാറ്ററിയാണുള്ളത്. ഇത് 80W ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, 10W റിവേഴ്സ് വയർലെസ് ചാർജിംഗ് സപ്പോർട്ടുമുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ കഴിയുന്ന IP68, IP69, IP66 റേറ്റിംഗും ഓപ്പോ ഫൈൻഡ് എക്സ്10 സീരീസിനുണ്ട്.

ഒപ്പോ Find X10 Expected Specifications
144Hz റിഫ്രഷ് റേറ്റും 2000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.59 ഇഞ്ച് FHD+ ഡിസ്പ്ലേയാണ് ബേസിക് മോഡലിൽ കൊടുക്കുന്നത്. ഇതിൽ 3nm പ്രോസസ്സിൽ നിർമ്മിച്ച പുതിയ മീഡിയാടെക് ഡൈമൻസിറ്റി 9600M ചിപ്സെറ്റ് നൽകുന്നുണ്ട്.
200MP പ്രൈമറി ക്യാമറ, 50MP അൾട്രാ-വൈഡ് ക്യാമറ, 120x ഡിജിറ്റൽ സൂം സപ്പോർട്ടുള്ള 200MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും ഫോണിൽ കൊടുത്തേക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന് മുൻവശത്ത് 50MP ക്യാമറ ഉൾപ്പെടുത്തുന്നുണ്ട്.
Also Read: 6000mAh ബാറ്ററിയും റിയർ ഡിസ്പ്ലേയുമായി Lava Aura Curve 5G! വിലയും പ്രത്യേകതകളും
ഈ ബേസിക് മോഡലിൽ 8,000mAh ശേഷിയുള്ള വലിയൊരു ബാറ്ററി കൊടുക്കും. ഫോൺ 80W വയർഡ് ചാർജിങ്ങും 50W വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കുന്നു. മുമ്പത്തെ എക്സ്9 മോഡലിലെ 7,025mAh ബാറ്ററിയേക്കാൾ വലിയ ബാറ്ററിയാണ് പുതിയ മോഡലിൽ കൊടുക്കുന്നത്.
പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധം നൽകാൻ IP66, IP68, IP69 റേറ്റിംഗുകളും ഫോണിനുണ്ട്. സോഫ്റ്റ്വെയറിലേക്ക് വന്നാൽ ഈ ഓപ്പോ എക്സ് സീരീസിൽ ആൻഡ്രോയിഡ് 17 ColorOS 17 വേർഷൻ ഉൾപ്പെടുത്തിയേക്കും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
