20000 രൂപയ്ക്ക് 6500mAh ബാറ്ററി Vivo 5G ഫോണോ? ഫ്ലിപ്കാർട്ടിൽ അതിഗംഭീര കിഴിവ്

20000 രൂപയ്ക്ക് 6500mAh ബാറ്ററി Vivo 5G ഫോണോ? ഫ്ലിപ്കാർട്ടിൽ അതിഗംഭീര കിഴിവ്

വെറും 20,000 രൂപ ബജറ്റിൽ 6500mAh ബാറ്ററിയുമായി Vivo T5 Lite 5G ഫ്ലിപ്കാർട്ടിൽ വൻ കിഴിവ്! പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്കാർട്ടിൽ വിവോ ടി5 ലൈറ്റ് 5ജിയ്ക്കാണ് ഓഫർ. മികച്ച ബാറ്ററി ബാക്കപ്പിനൊപ്പം വേഗതയേറിയ 5G കണക്റ്റിവിറ്റിയും മീഡിയാടെക് ഡൈമൻസിറ്റി 6300 5G പ്രൊസസറുമുള്ള മിഡ് റേഞ്ച് ഹാൻഡ്സെറ്റാണിത്. സാധാരണ ഉപയോഗത്തിൽ രണ്ടു ദിവസത്തിലധികം ബാറ്ററി ലൈഫ് ലഭിക്കുന്ന വിവോ ടി5 ലൈറ്റ് മോഡലാണിത്. നേരിട്ടുള്ള കിഴിവിന് പുറമെ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ബോണസും ഉപയോഗിച്ച് വിവോ ടി5 ലൈറ്റ് 5ജി എങ്ങനെ വാങ്ങാമെന്നും സവിശേഷതകളെ കുറിച്ചും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo T5 Lite 5G Price Discount Flipakrt

38,499 രൂപയ്ക്കാണ് വിവോ ടി5 ലൈറ്റ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 6GB റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ സ്മാർട്ട് ഫോണാണിത്. 23,449 രൂപയ്ക്ക് ആമസോണിൽ വിൽക്കുന്ന ഫോണിന് ഫ്ലിപ്കാർട്ടിൽ 1000 രൂപയുടെ അധിക കിഴിവുണ്ട്. എന്നുവച്ചാൽ 128 ജിബി വിവോ ഹാൻഡ്സെറ്റ് 22,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം.

ഫോണിന് 2813 രൂപയുടെ എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡ് ഓഫറും ലഭ്യമാണ്. 500 രൂപയയുടഇങ്ങനെ വിവോ ടി5 ലൈറ്റ് 20000 രൂപയ്ക്ക് വാങ്ങിക്കാം. 18300 രൂപയുടെ ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഫ്ലിപ്കാർട്ട് നൽകുന്നു.

Also Read: Flipkart ഓഫർ ധമാക്ക: Samsung പ്രീമിയം 5G ഫോൺ ഇനി വെറും 56,000 രൂപയ്ക്ക്

വിവോ ടി5 ലൈറ്റ് സവിശേഷതകൾ

6.74 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയിലാണ് വിവോ ടി5 ലൈറ്റ് ലോഞ്ച് ചെയ്തത്. ഇതിലെ LCD സ്‌ക്രീനിന് ആപ്പുകളിലൂടെയും യൂസർ ഇന്റർഫേസിലൂടെയും സുഗമമായ സ്ക്രോളിങ്ങിന് സഹായിക്കുന്ന 120Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കും. 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ടും വിവോ ടി5 ലൈറ്റ് 5ജിയ്ക്കുണ്ട്.

ടി5 ലൈറ്റ് 5ജിയിൽ മീഡിയാടെക് ഡൈമൻസിറ്റി 6300 5G ചിപ്‌സെറ്റാണുള്ളത്. 6GB വരെ LPDDR4X റാമും 256GB വരെ UFS 2.2 സ്റ്റോറേജും സ്മാർട്ട് ഫോൺ സപ്പോർട്ട് ചെയ്യും.

സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ ഈ ഫോണിൽ ആൻഡ്രോയിഡ് 16 ഒറിജിൻ ഒഎസ് 6.0 വേർഷനാണ് പ്രവർത്തിക്കുന്നത്. ഫോണിൽ ആവശ്യമില്ലാത്ത നിരവധി ആപ്പുകൾ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിട്ടുള്ളതിനാൽ അൻഇൻസ്റ്റാൾ ചെയ്യേണ്ടി വരും.

ഈ വിവോ ഫോണിൽ 50MP പ്രൈമറി റിയർ ക്യാമറയും അതിനൊപ്പം 0.08MP സെൻസറും കൊടുത്തിരിക്കുന്നു. സെൽഫികൾക്കായി 5MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഈ വിവോ ഫോണിൽ 6,500mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഇത് 44 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കും. 48 മണിക്കൂർ വരെ ലോക്കൽ വീഡിയോ പ്ലേബാക്ക്, 80 മണിക്കൂറിലധികം മ്യൂസിക് പ്ലേബാക്ക്, 20 മണിക്കൂറിലധികം സോഷ്യൽ മീഡിയ യൂസേജ്, 54 മണിക്കൂറിലധികം വോയ്‌സ് കോളിങ് സപ്പോർട്ടും ഇതിൽ ലഭിക്കുമെന്നാണ് വിവോ അവകാശപ്പെടുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile