Oppo Find X10: 8000mAh ബാറ്ററിയും 200MP ടെലിഫോട്ടോ ക്യാമറയുമായി അൾട്ടിമേറ്റ് ഫോൺ

Oppo Find X10: 8000mAh ബാറ്ററിയും 200MP ടെലിഫോട്ടോ ക്യാമറയുമായി അൾട്ടിമേറ്റ് ഫോൺ

പ്രീമിയം ലുക്കും അത്യാധുനിക സാങ്കേതികവിദ്യയും ഒത്തുചേർന്ന ഒരു അൾട്ടിമേറ്റ് ഫോണുമായി ഒപ്പോ. 8000mAh വമ്പൻ ബാറ്ററിയും പ്രൊഫഷണൽ ഫോട്ടോഗ്രാഫി അനുഭവം നൽകുന്ന 200MP ടെലിഫോട്ടോ ക്യാമറയുമുള്ള Oppo Find X10 ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഒപ്പോ ഫൈൻഡ് എക്സ്10 ബേസിക് മോഡലിനൊപ്പം എക്സ്10 പ്രോ മാക്സ് എന്ന മറ്റൊരു പ്രീമിയം ഫോണും പുറത്തിറക്കിയിട്ടുണ്ട്. 200 എംപിയുടെ രണ്ട് റിയർ ക്യാമറയും 50എംപിയുടെ മറ്റൊരു ക്യാമറയും ഇതിലുണ്ട്. ഒപ്പം സ്മാർട്ട് ഫോണിൽ 8000എംഎഎച്ചിന്റെ കരുത്തുറ്റ ബാറ്ററിയും ഇതിൽ കൊടുത്തിരിക്കുന്നു. ഒപ്പോ Find X10 ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെ നൽകുന്നു.

Digit.in Survey
✅ Thank you for completing the survey!

Oppo Find X10 Specifications

144 Hz വരെ റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന ഫോണിന് 6.59 ഇഞ്ച് LTPO AMOLED പാനലാണ് ഉള്ളത്. ഫോൺ സ്‌ക്രീനിന് പ്രൊട്ടക്ഷൻ നൽകുന്നതിന് ക്രിസ്റ്റൽ ഗാർഡ് ഗ്ലാസ് കൊടുത്തിരിക്കുന്നു. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് 3600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും ലഭിക്കുന്നു. ഫോണിൽ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സ്കാനറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Also Read: ആമസോണിൽ സ്റ്റോക്ക് കാലി! തകർപ്പൻ ഡിസ്കൗണ്ടിൽ Noise 5.2.4 Dolby Atmos സൗണ്ട്ബാർ ഫ്ലിപ്കാർട്ടിൽ

മീഡിയാടെക് ഡൈമൻസിറ്റി 9600M ചിപ്‌സെറ്റുമായി എത്തുന്ന പുതിയ ഫോണാണിത്. 12GB LPDDR5X റാമും, 512GB വരെ UFS 4.1 ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും ഫോണിലുണ്ട്. ഇതിൽ ആൻഡ്രോയിഡ് 17-നെ അടിസ്ഥാനമാക്കിയുള്ള ColorOS 17 സോഫ്റ്റ് വെയറാണുള്ളത്.

ഫോണിനെ കരുത്താക്കുന്നത് 8,000 mAh ബാറ്ററിയാണുള്ളത്. 80W വയർഡ് ചാർജിംഗിനെയും 50W വയർലെസ് ചാർജിംഗിനെയും സ്മാർട്ട് ഫോൺ പിന്തുണയ്ക്കുന്നു. വയർഡ്, വയർലെസ് റിവേഴ്സ് ചാർജിംഗ് ഓപ്പോ ഫൈൻഡ് എക്സ്10 ഫോൺ സപ്പോർട്ട് ചെയ്യുന്നു.

ഇതിൽ 200MP മെയിൻ ക്യാമറ, 200MP ടെലിഫോട്ടോ ലെൻസ്, 50MP അൾട്രാ വൈഡ് സെൻസറുമുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിന് മുൻവശത്ത് 50MP സെൻസറും നൽകിയിരിക്കുന്നു.

ഒപ്പോ ഫൈൻഡ് എക്സ്10 വില

12ജിബി റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് 1,299 യൂറോ വിലയുണ്ട്. 12GB റാമും 512GB സ്റ്റോറേജുള്ള വേർഷന് 1,499 യൂറോയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ വില ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

12GB + 256GB ഇന്ത്യയിലെ വില 1,39,999 രൂപ
12GB + 512GB വേരിയന്റിന് ഇന്ത്യയിലെ വില 1,69,999 രൂപ

ഒക്ടോബർ 29 മുതലാണ് സ്മാർട്ട് ഫോണിന്റെ വിൽപ്പന. 9 രൂപയുടെ പ്രിവിലേജ് പാക്ക് കമ്പനി ഓഫർ ചെയ്യുന്നു. 29997 രൂപയുടെ വരെ ഓഫർ ലഭിക്കുന്ന പ്രിവിലേജ് പാക്കാണിത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile