50MP ക്യാമറയും 50MP സെൽഫിയും! Realme 16 5G ഇന്ത്യയിൽ, പവറിലും ഇവൻ കില്ലാഡി!

50MP ക്യാമറയും 50MP സെൽഫിയും! Realme 16 5G ഇന്ത്യയിൽ, പവറിലും ഇവൻ കില്ലാഡി!

വിവോ ക്യാമറയിലും പവറിലും കരുത്ത് കാട്ടി പുതിയ ഫോൺ അവതരിപ്പിച്ചപ്പോൾ റിയൽമിയും തങ്ങളുടെ പടക്കുതിരയെ പുറത്തിറക്കി. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് Realme 16 5G ഇന്ത്യയിൽ അവതരിപ്പിച്ചു. Dual 50MP ക്യാമറ സെറ്റപ്പും, സെൽഫി പ്രേമികൾക്കായി അതിശയിപ്പിക്കുന്ന 50MP ഫ്രണ്ട് ക്യാമറയുമുള്ള സ്മാർട്ട് ഫോണാണിത്. വ്ളോഗർമാർക്കും, ഫോട്ടോഗ്രാഫി പ്രേമികൾക്കും ഒരുപോലെ ഇഷ്ടമാകുന്ന റിയൽമി ഫോൺ ദീർഘനേരത്തെ ഉപയോഗത്തിനും അനുയോജ്യമാണ്.

Digit.in Survey
✅ Thank you for completing the survey!

സാധാരണ സ്മാർട്ട്‌ഫോണുകളിൽ കണ്ടുവരുന്നതിനേക്കാൾ ഉയർന്ന ബാക്കപ്പ് ഇതിലുണ്ട്.കരുത്തുറ്റ 5G പ്രൊസസറും സ്റ്റൈലിഷ് ഡിസൈനും ഒത്തുചേർന്ന ഫോണാണിത്. 30000 രൂപ റേഞ്ചിലുള്ള റിയൽമി 16 5ജിയുടെ സവിശേഷതകളും ഇന്ത്യയിലെ വിലയും വിൽപ്പനയും വിശദമായി അറിയാം.

Realme 16 5G Price India

മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിൽ, 30000 രൂപ റേഞ്ചിലാണ് റിയൽമി സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്.

  • 8GB + 128GB: 31,999 രൂപ
  • 8GB + 256GB: 33,999 രൂപ
  • 12GB + 256GB: 36,999 രൂപ
Realme 16 5G
Realme 16 5G Price India

ഫ്ലിപ്കാർട്ട് വഴിയും realme.com, അംഗീകൃത റീട്ടെയിൽ പാർട്നർമാരിലൂടെയും റിയൽമി സ്മാർട്ട് ഫോൺ വാങ്ങിക്കാം. എയർ ബ്ലാക്ക്, എയർ വൈറ്റ് നിറങ്ങളിലാണ് റിയൽമി 16 5ജി അവതരിപ്പിച്ചത്.

Also Read: സുവർണ ജൂബിലി സർപ്രൈസ്! Apple App Store ൽ ഇനി മലയാള തിളക്കം

ലോഞ്ച് ഓഫറുകൾ

റിയൽമി 16 5ജി വിൽപ്പന ഏപ്രിൽ 6 ന് ആരംഭിക്കുന്നു. ആദ്യ വിൽപ്പനയിൽ 28000 രൂപ റേഞ്ചിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാം. ക്രെഡിറ്റ് കാർഡ് EMI ഉപയോഗിക്കുന്നവർക്ക് 3,000 രൂപ വരെ ബാങ്ക് കിഴിവ് നേടാം. UPI പേയ്മെന്റുകൾക്ക് 2,000 രൂപ ഇളവും ലഭ്യമാണ്. റിയൽമി 16 5ജിയ്ക്ക് 1,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ഇപ്പോൾ ലഭിക്കുന്നു.

Realme 16 5G Specifications

ഇപ്പോൾ പുറത്തിറങ്ങിയ റിയൽമി 16 5ജിയുടെ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: 6.57 ഇഞ്ച് ഫുൾ HD+ OLED ഡിസ്‌പ്ലേയുള്ള സ്മാർട്ട് ഫോണാണ് റിയൽമിയുടെ ഈ പുത്തൻ മോഡൽ. ഫോൺ സ്ക്രീനിന് 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. 1,400 nits വരെ ഹൈ ബ്രൈറ്റ്‌നസ് സപ്പോർട്ട് ഫോണിനുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനായി 2,160 Hz PWM ഡിമ്മിംഗ് സപ്പോർട്ടും റിയൽമി 16 5ജിയിൽ ലഭിക്കുന്നു.
  2. ബാറ്ററി: കരുത്തനായ 7,000 mAh ബാറ്ററിയാണ് റിയൽമി 16 5ജിയിൽ നൽകിയിട്ടുള്ളത്. ഇത് 60W SuperVOOC, 45 W അൾട്രാ ഫാസ്റ്റ്, 13.2W PD ചാർജിങ് പിന്തുണയ്ക്കുന്നു.
  3. ക്യാമറ: രണ്ട് ക്യാമറകളാണ് ഫോണിന് പിൻവശത്തുള്ളത്. ഇതിൽ 50 MP സോണി IMX852 സെൻസറും 2 MP ഡെപ്ത് സെൻസറുമുണ്ട്. സെൽഫികൾക്കായി ഫോണിന് മുൻവശത്ത് 50 MP OV50D സെൻസർ കൊടുത്തിരിക്കുന്നു.
  4. പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 6400 ടർബോ ചിപ്‌സെറ്റ് LPDDR4X റാമും UFS 2.2 സ്റ്റോറേജും പിന്തുണയ്ക്കുന്നു. ഇതിൽ 6,050 mm² വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം കൊടുത്തിരിക്കുന്നു.
  5. കണക്റ്റിവിറ്റി: ഇതിൽ വൈ-ഫൈ 5, ബ്ലൂടൂത്ത്, ഒരു ഐആർ ബ്ലാസ്റ്റർ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.
  6. ഡ്യൂറബിലിറ്റി: റിയൽമി 16 5ജിയ്ക്ക് വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് IP68/IP69K റേറ്റിങ്ങുണ്ട്.
  7. സോഫ്റ്റ് വെയർ: 8.1 മില്ലീമീറ്റർ കനവും 183 ഗ്രാം ഭാരവുമുള്ള ഫോണാണിത്. ഈ റിയൽമി ഫോണിൽ റിയൽമി UI 7 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 16 സോഫറ്റ്വെയറാണ് പ്രവർത്തിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo