റെക്കോർഡിട്ട് FAU-G ; 24 മണിക്കൂറിനുള്ളിൽ 1മില്യൺ പ്രീ രജിസ്ട്രേഷനുകൾ

റെക്കോർഡിട്ട് FAU-G ; 24 മണിക്കൂറിനുള്ളിൽ 1മില്യൺ പ്രീ രജിസ്ട്രേഷനുകൾ
HIGHLIGHTS

കഴിഞ്ഞ ദിവസ്സമായിരുന്നു FAU-G ഗെയിമുകളുടെ പ്രീ രജിസ്ട്രേഷനുകൾ പ്ലേ സ്റ്റോറുകളിൽ നടന്നിരുന്നത് .എന്നാൽ ഇപ്പോൾ FAU-G ഗെയിമുകൾ റെക്കോർഡ് നേട്ടമാണ് കൈവരിച്ചിരിച്ചുന്നത് .FAU-G ഗെയിമുകളിൽ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ 1 മില്യൺ പ്രീ രജിസ്ട്രേഷനുകൾ നടന്നിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .പ്രീ രജിസ്‌ട്രേഷൻ ചെയ്തവർക്ക് FAU-G ഗെയിമുകൾ ലൈവ് ആകുമ്പോൾ നോട്ടിഫിക്കേഷനുകൾ ലഭ്യമാകുന്നതാണു് .

FAU-G-പ്രീ രജിസ്ട്രേഷനുകൾ നടത്താം 

 

ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ആസ്വദിച്ചുകൊണ്ടിരുന്ന ഒരു ഗെയിം ആയിരുന്നു പബ്‌ജി .എന്നാൽ ചൈനയുമായുള്ള പ്രശ്നത്തിൽ പബ്‌ജി എന്ന ഗെയിം ഇന്ത്യയിൽ നിരോധിച്ചിരുന്നു .എന്നാൽ അതിനു തൊട്ടു പിന്നാലെ ഇന്ത്യയുടെ സ്വന്തം  FAU-G എന്ന ഗെയിമുകൾ ഇന്ത്യയിൽ പ്രഖ്യാപിച്ചിരുന്നു .പ്രമുഖ ബോളിവുഡ് താരം അക്ഷയ് കുമാർ ആയിരുന്നു FAU-G യുടെ ബ്രാൻഡ് അംബാസിഡർ ആയി എത്തിയിരുന്നത് .

അക്ഷയ് കുമാർ തന്നെയായിരുന്നു ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നത് .എന്നാൽ കഴിഞ്ഞ മാസം FAU-G യുടെ പുതിയ ടീസറുകളും മറ്റും പുറത്തുവന്നിരുന്നു .ഇപ്പോൾ ഇതാ FAU-G പ്ലേ സ്റ്റോറുകളിലും എത്തിയിരിക്കുന്നു .

എന്നാൽ ഇപ്പോൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുകയില്ല .ഇപ്പോൾ നിങ്ങൾക്ക് FAU-G പ്ലേ സ്റ്റോർ വഴി പ്രീ റെജിസ്ട്രേഷൻ നടത്തുവാൻ സാധിക്കുന്നതാണ് .

പ്രീ റെജിസ്ട്രേഷൻ പ്ലേ സ്റ്റോറിൽ നിന്നും നടത്തിയാൽ ഈ ഗെയിം ലൈവ് ആകുന്ന സമയത്തു നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭ്യമാകുന്നതാണു് .Fearless and United Guards എന്നാണ് FAU-Gയുടെ പൂർണ നാമം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo