Vivo X Fold 3 Pro: Snapdragon പ്രോസസറുള്ള പ്രീമിയം ഫോൺ ചൈനയും കടന്ന്, ഇനി ഇന്ത്യയിലേക്ക്| TECH NEWS

Vivo X Fold 3 Pro: Snapdragon പ്രോസസറുള്ള പ്രീമിയം ഫോൺ ചൈനയും കടന്ന്, ഇനി ഇന്ത്യയിലേക്ക്| TECH NEWS
HIGHLIGHTS

Vivo X Fold 3 Pro ഇന്ത്യയിൽ ഉടനെത്തും

32MP ഫ്രണ്ട് ക്യാമറയാണ് വിവോ X ഫോൾഡ് 3 പ്രോയിലുള്ളത്

Snapdragon പ്രോസസറുള്ള ഫോണാണ് വിവോ കൊണ്ടുവരുന്നത്

ചൈനീസ് വിപണി കീഴടക്കിയ Vivo X Fold 3 Pro ഇന്ത്യയിലേക്ക്. പ്രീമിയം സ്മാർട്ഫോൺ ആരാധകർക്ക് മികച്ച ഓപ്ഷനാണ് വിവോ X ഫോൾഡ് 3 പ്രോ. സമീപ ഭാവിയിൽ തന്നെ വിവോ ഈ പ്രീമിയം ഫോൺ ലോഞ്ച് ചെയ്തേക്കും. Snapdragon പ്രോസസറുള്ള ഫോണാണ് വിവോ കൊണ്ടുവരുന്നത്. ട്രിപ്പിൾ റിയർ ക്യാമറയുള്ള സ്മാർട്ഫോണാണിത്. വിവോയുടെ ഫോൾഡെബിൾ/ മടക്കാവുന്ന 5G ഫോണായിരിക്കും X ഫോൾഡ് 3 പ്രോ.

Vivo X Fold 3 Pro

6.53-ഇഞ്ച് ഡിസ്പ്ലേയുള്ള ഫോണാണ് വിവോ എക്സ് ഫോൾഡ് 3 പ്രോ. ഇതിന് AMOLED LTPO ടെക്നോളജിയുണ്ട്. 120Hz റിഫ്രഷ് റേറ്റാണ് വിവോ ഫോണിൽ ഫീച്ചർ ചെയ്യുന്നത്. 4500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സാണ് സ്ക്രീനിനുള്ളത്. ഡോൾബി വിഷൻ സപ്പോർട്ടുള്ള പ്രീമിയം ഫോണിൽ HDR10+ ടെക്നോളജിയുണ്ട്.

Vivo X Fold 3 Pro
Vivo X Fold 3 Pro

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 3 SoC പ്രോസസറാണ് ഇതിലുള്ളത്. ഗ്രാഫിക്‌സ് പെർഫോമൻസിനായി അഡ്രിനോ ജിപിയുവും ഇതിൽ പ്രവർത്തിക്കുന്നു. UFS4.0 ടെക്നോളജി ഉപയോഗിച്ച് ഇത് പ്രവർത്തിക്കുന്നു. 16GB വരെയുള്ള LPDDR5X റാമും 1TB വരെ സ്റ്റോറേജ് ഓപ്ഷനുകളും ഇതിനുണ്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OriginOS 4-ൽ ഇത് പ്രവർത്തിക്കുന്നു. ഫോട്ടോഗ്രാഫിയ്ക്കും മികച്ച ഫോണായിരിക്കും ഇത്. ഈ പ്രീമിയം ഫീച്ചർ ഫോണിൽ OIS സപ്പോർട്ടുണ്ട്. 50MP പ്രൈമറി ക്യാമറയാണ് ഇതിലുള്ളത്. 64MP 3x ടെലിഫോട്ടോ ലെൻസും ഫോണിലുണ്ട്. 50MP അൾട്രാവൈഡ് സെൻസർ സ്മാർട്ഫോണിലുണ്ടാകുമെന്ന് കരുതുന്നു. 32MP ഫ്രണ്ട് ക്യാമറയാണ് വിവോ X ഫോൾഡ് 3 പ്രോയിലുള്ളത്.

Vivo X Fold 3 Pro ഓഫർ?

512GB വേരിയന്റിന് 9,999 യുവാനാണ് വിവോ ഫോണിലുള്ളത്. ഇന്ത്യയിൽ ഏകദേശം 1,15,030 രൂപ മുതൽ വിലയാകും. വിവോ X ഫോൾഡ് 3 പ്രോ ഇന്ത്യക്കാർ കാത്തിരിക്കുന്ന ഫോണാണ്. അടുത്തിടെ ഇന്ത്യൻ അതോറിറ്റിയുടെ സർട്ടിഫിക്കേഷനും വിവോ ഫോൺ നേടി. ഉടൻ തന്നെ ഇത് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

READ MORE: Samsung Galaxy F55 5G: Triple Camera ഫീച്ചർ ചെയ്യുന്ന പുതിയ Samsung സ്ലിം ബ്യൂട്ടി, അടുത്ത വാരം

അടുത്തിടെ വിവോ 2 എൻട്രി-ലെവൽ ഫോണുകൾ പുറത്തിറക്കിയിരുന്നു. വിവോ Y18, വിവോ Y18e എന്നീ രണ്ട് ഫോണുകളാണ് വന്നത്. 8000 രൂപ റേഞ്ചിൽ വില വരുന്ന സ്മാർട്ഫോണുകളാണിവ. എന്നാൽ ഇവ 5G ഫോണുകളല്ല എന്നത് ശ്രദ്ധിക്കുക.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo