ഇപ്പോൾ iPhone വാങ്ങുന്നവർക്ക് ഭാഗ്യം! ആപ്പിളിന്റെ വാലന്റൈൻസ് ദിന സർപ്രൈസ്
Apple Valentine’s Day Sale ഇന്ത്യയിൽ ആരംഭിച്ചു. 10000 രൂപ വരെ ക്യാഷ്ബാക്കോടെ മാക്ക്ബുക്ക്, ഐഫോൺ 16, ഐഫോൺ 17 വാങ്ങാം. ഐസിഐസിഐ, ആക്സിസ് തുടങ്ങിയ കാർഡ് വഴി പർച്ചേസ് ചെയ്ത് ഈ ക്യാഷ്ബാക്ക് ഓഫർ സ്വന്തമാക്കാം. പരസ്പരം സ്നേഹിക്കുന്നവർക്കായുള്ള ദിനമാണല്ലോ ഫെബ്രുവരി 14. പൂക്കളും കാർഡുകളും മാത്രമല്ല നിങ്ങളുടെ പ്രണയിതാക്കൾക്ക് ഒരു ഐഫോണും സമ്മാനിക്കാം. ഇതിന് സുവർണാസരം ഇത് തന്നെയാണ്.
Surveyകേരളത്തിൽ ഐഫോൺ ഉപയോഗിക്കുന്നത് ഇന്ന് ആഢംബരമല്ല, പതിവ് കാഴ്ചയാണ്. അങ്ങനെയുള്ളപ്പോൾ നിങ്ങൾ മാത്രമെന്തിന് ഐഫോണിലേക്ക് സ്മാർട്ട് ഫോൺ അപ്ഗ്രേഡ് ചെയ്യാതിരിക്കണം. അതുപോലെ വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും അനുയോജ്യമായ മാക്ക്ബുക്കുകൾക്കും ഓഫറുണ്ട്. ആപ്പിൾ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇപ്പോൾ വാലന്റൈൻ ഡേയ്‌സ് സെയിൽ ഓഫറുകൾ ആരംഭിച്ചു.
Apple Valentine’s Day Sale 2026
കേരളത്തിലും ഈ ഓഫർ ലഭ്യമാണ്. കാരണം ഇത് ഓൺലൈൻ ഷോപ്പിങ് ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ്. ഐസിഐസിഐ, ആക്സിസ്, അമേരിക്കൻ എക്സ്പ്രസ് തുടങ്ങിയ കാർഡുകൾക്കാണ് ഓഫറുകൾ.
Apple iPhone 17 Offers
ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് ഫോണുകൾക്ക് ഓഫറുകളുണ്ട്. ഐഫോൺ 17 സ്മാർട്ട് ഫോൺ 77,900 രൂപയ്ക്ക് ലഭ്യമാണ്. ഇതിൽ 5,000 രൂപ തൽക്ഷണ ബാങ്ക് ക്യാഷ്ബാക്ക് നേടാം.
ഐഫോൺ 17 പ്രോ ഫോണിനും ആപ്പിൾ ഇന്ത്യയിൽ കിഴിവ് ലഭ്യമാണ്. 1,29,900 രൂപയുടെ കിഴിവ് ഇതിന് അനുവദിച്ചിരിക്കുന്നു. ഇതിനും 5,000 രൂപയുടെ തൽക്ഷണ ബാങ്ക് ക്യാഷ്ബാക്ക് ലഭിക്കും.

Also Read: അസ്സൽ ഓഫറെത്തി! 50MP Dual ക്യാമറ Motorola സ്മാർട്ട് ഫോൺ 18000 രൂപയ്ക്ക് താഴെ വാങ്ങാം
വാലന്റൈൻസ് ഡേ സ്പെഷ്യൽ ഓഫറിന്റെ ഭാഗമായി ഐഫോൺ 17 പ്രോ മാക്സ് ഫോണിനും ഇളവുണ്ട്. 1,44,900 രൂപയുടെ കിഴിവ് ഇതിന് ലഭ്യമാണ്. ഐഫോൺ 17 പ്രോ മാക്സിന് 5,000 രൂപയുടെ തൽക്ഷണ ബാങ്ക് ക്യാഷ്ബാക്ക് അനുവദിച്ചിരിക്കുന്നു.
iPhone 17 Series features
ഐഫോൺ 17:
- 6.3-ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ
- ആപ്പിൾ A19 ചിപ്പ്
- 48MP ഡ്യുവൽ ക്യാമറ, 18MP ഫ്രണ്ട്-ഫേസിംഗ് ക്യാമറ
- 30 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക്
ഐഫോൺ 17 പ്രോ:
- 6.3-ഇഞ്ച് LTPO സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ
- എ19 പ്രോ ചിപ്പ്
- 48MP ട്രിപ്പിൾ ക്യാമറ
- DSLR-പോലുള്ള ഷട്ടർ കൺട്രോൾ ഓപ്ഷന് ക്യാമറ കൺട്രോൾ ബട്ടൺ
ഐഫോൺ 17 പ്രോ മാക്സ്:
- 6.9 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ
- എ19 പ്രോ ചിപ്പ്
- 48MPമെയിൻ, അൾട്രാ-വൈഡ്, ടെലിഫോട്ടോ ക്യാമറ, 8K വീഡിയോ റെക്കോഡിങ്
- 4K 60fps വീഡിയോ സപ്പോർട്ടുള്ള 18MP സെൽഫി ക്യാമറ
- വേഗതയേറിയ 40W+ വയർഡ് ചാർജിംഗ് കപ്പാസിറ്റിയുള്ള 5088 mAh ബാറ്ററി
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile