അസ്സൽ ഓഫറെത്തി! 50MP Dual ക്യാമറ Motorola സ്മാർട്ട് ഫോൺ 18000 രൂപയ്ക്ക് താഴെ വാങ്ങാം
18000 രൂപയ്ക്ക് താഴെ Motorola Edge 50 Fusion 5G ഫ്ലിപ്കാർട്ടിൽ ലഭ്യം. ആമസോണിനേക്കാൾ മികച്ച വിലക്കുറവ് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു. മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ ഹാൻഡ്സെറ്റ് മികച്ച ബാറ്ററിയും, ക്യാമറ പെർഫോമൻസുമുള്ള ഫോണാണ്. 50എംപി ഡ്യുവൽ ക്യാമറയാണ് ഇതിലുള്ളത്. ആകർഷകമായ എക്സ്ചേഞ്ച് ഡീലും ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്. കർവ്ഡ് ഡിസ്പ്ലേയും പ്രീമിയം പെർഫോമൻസുമുള്ള മോട്ടറോള ഫോണാണിത്.
SurveyMotorola Edge 50 Fusion 5G Price Offer
25999 രൂപയ്ക്കാണ് 8ജിബി റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള ഫോൺ ലോഞ്ച് ചെയ്തത്. എന്നാൽ ഫ്ലിപ്കാർട്ടിൽ 25000 രൂപയിൽ നിന്ന് 7000 രൂപയുടെ കിഴിവ് ലഭിക്കുന്നു.
മോട്ടറോള എഡ്ജ് 50 ഫ്യൂഷൻ 5ജിയ്ക്ക് ഫ്ലിപ്കാർട്ടിൽ 18999 രൂപയാണ് വില. ഇത് പരിമിതകാലത്തേക്കുള്ള ഓഫറാണ്. 17350 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. 950 രൂപ വരെ ബാങ്ക് കിഴിവും മോട്ടറോള ഫോണിന് ലഭിക്കുന്നു. ഇതുകൂടി ചേർത്താൽ 18000 രൂപയ്ക്ക് താഴെ മോട്ടോ എഡ്ജ് 50 ഫ്യൂഷൻ വാങ്ങിക്കാനാകും. 3167 രൂപയ്ക്ക് സ്മാർട്ട് ഫോൺ ഇഎംഐ വഴിയും പർച്ചേസ് ചെയ്യാം.

മോട്ടോ എഡ്ജ് 50 ഫ്യൂഷൻ സവിശേഷതകൾ
6.7 ഇഞ്ച് P-OLED വളഞ്ഞ ഡിസ്പ്ലേയാണ് മോട്ടറോള ഫോണിനുള്ളത്. സൂപ്പർ-സ്മൂത്ത് 120 Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലേയ്ക്ക് ലഭിക്കും. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ഫോണിന് എക്സ്ട്രാ പ്രൊട്ടക്ഷൻ കൊടുക്കുന്നു. വളഞ്ഞ OLED സ്‌ക്രീനാണ് ഈ ഫോണിലുള്ളത്. പ്ലാസ്റ്റിക് ഫ്രെയിമും ഇക്കോ-ലെതർ ബാക്കും ഉള്ള ഒരു സ്ലിക്ക് ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്. മോട്ടറോള എഡ്ജ് 50 ഫ്യൂഷന് IP68 റേറ്റിംഗ് ഉണ്ട്. ഇതിലൂടെ പൊടിയും വെള്ളവും ഫലപ്രദമായി പ്രതിരോധിക്കാനാകും.
More From Digit: Realme P4 Power 5G സ്മാർട്ട്ഫോൺ വിൽപ്പന തുടങ്ങി, 10001mAh ബാറ്ററി, 50MP ക്യാമറയും
മോട്ടറോള എഡ്ജ് 50 ഫ്യൂഷനിൽ സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്പ് ഉപയോഗിച്ചിരിക്കുന്നു. ഇതിൽ 12GB റാമും 512GB സ്റ്റോറേജും ഇതിനുണ്ട്. മൾട്ടിടാസ്കിങ്ങിനും ഗെയിമിങ്ങിനും വളരെ മികച്ച പ്രോസസറാണിത്. ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ 50MP പ്രൈമറി ക്യാമറ ഇതിലുണ്ട്. 13MP സെക്കൻഡറി ലെൻസും മോട്ടറോള ഹാൻഡ്സെറ്റിലുണ്ട്. ഈ ഫോണിന് മുന്നിൽ 32MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile