പ്രിയപ്പെട്ടവർക്കായി ഒരു സർപ്രൈസ്! 5000 രൂപയിൽ താഴെ വാങ്ങാവുന്ന Valentine’s Day സമ്മാനങ്ങൾ

പ്രിയപ്പെട്ടവർക്കായി ഒരു സർപ്രൈസ്! 5000 രൂപയിൽ താഴെ വാങ്ങാവുന്ന Valentine’s Day സമ്മാനങ്ങൾ

വാലന്റൈൻ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഒരു സ്നേഹ സമ്മാനം കൊടുക്കാതെ എങ്ങനെയാണ്? ഒരു പ്രത്യേകതയുള്ള Love Gift Ideas ആലോചിക്കുകയാണെങ്കിൽ, ടെക് ഗിഫ്റ്റുകളും ഗാഡ്ജറ്റുകളും സമ്മാനിക്കാം. നിങ്ങളുടെ സ്നേഹവും കരുതലും വാലന്റൈൻസ് ഡേ ഗിഫ്റ്റാക്കി മാറ്റാം. അതും താങ്ങാനാവുന്ന വിലയിൽ, ഗിഫ്റ്റ് നോക്കുന്നവർക്കുള്ള ഓപ്ഷനുകൾ ഏതൊക്കെയെന്ന് ഞങ്ങൾ പറഞ്ഞുതരാം.

Digit.in Survey
✅ Thank you for completing the survey!

സ്മാർട്ട് വാച്ചുകളും ഇയർപോഡുകളും മാത്രമല്ല ഗിഫ്റ്റായി നൽകാവുന്നത്. വീട്ടിലും, യാത്രയിലും ഉപയോഗിക്കാനാവുന്ന ഗാഡ്ജെറ്റുകൾ ഇതിനായി പരിഗണിക്കാം. അതുപോലെ രസകരവും ദൈനംദിന ഉപയോഗത്തിന് ഗുണം ചെയ്യുന്നവയുമായ ഓഡിയോ, വിഷ്വൽ ഡിവൈസുകളും ഹോം അപ്ലൈയൻസുകളും ഗിഫ്റ്റായി തെരഞ്ഞെടുക്കാം.

ശരിക്കും ഇങ്ങനെയുള്ള ഗിഫ്റ്റ് ഐഡിയ വെറ്റൈറി അനുഭവം കൂടിയാണ്. പ്രത്യേകിച്ച് കേരളത്തിൽ വസ്ത്രം ഇസ്തിരിയിടാനുള്ള സ്റ്റീമറുകളും മറ്റും ഇനി ട്രെൻഡാകുന്നു.

Valentine’s Day Gift Ideas

5000 രൂപയ്ക്കും താഴെ വിലയിൽ XIAOMI Sound Outdoor Speaker വാങ്ങാം. ഈ 30W ഹൈ ക്വാളിറ്റി ഷവോമി സ്പീക്കർ ആമസോണിലും ഷവോമി ഓൺലൈൻ സൈറ്റിലും ലഭ്യമാണ്. 12 മണിക്കൂർ പ്ലേബാക്ക് ടൈം ഇതിലുണ്ട്. 6000 രൂപ വിലയുള്ള ഷവോമി സ്പീക്കറിന്റെ ഇപ്പോഴത്തെ വില, 3,999 രൂപയാണ്. സുഹൃത്തുക്കളുമായുള്ള പാർട്ടികളിലും പിക്ക്നിക്കുകളിലും യാത്രകളിലും ക്യാമ്പിങ്ങിലും ഇത് വളരെ ഉപയോഗപ്രദമാകും.

  • കോം‌പാക്റ്റ് ഡിസൈൻ
  • 12 മണിക്കൂർ വരെ ബാറ്ററി ലൈഫ്
  • വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനാൽ IP-റേറ്റിങ്
  • ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി
  • റേഡിയേറ്ററുകളുള്ള സബ്‌വൂഫർ ഉൾപ്പെടുന്നു
  • ഹാൻഡ്‌സ്-ഫ്രീ കോളുകൾക്കായി ബിൽറ്റ്-ഇൻ മൈക്രോഫോൺ

Realme Buds

വളരെ ക്യൂട്ടായ ഒരു ഗിഫ്റ്റ്, അതും 2000 രൂപയ്ക്ക് താഴെ നോക്കുന്നവർക്ക് ഇത് തെരഞ്ഞെടുക്കാം. realme Buds T200 ആമസോണിൽ 1,549 രൂപയ്ക്ക് ലഭ്യമാണ്. 12.4mm ഡൈനാമിക് ബാസുള്ള ഇയർപോഡാണിത്. പർപ്പിൾ, വൈറ്റ്, ഗ്രേ, നിയോൺ ഗ്രേ നിറങ്ങളിൽ ഇത് ലഭ്യമാണ്.

love gift ideas for valentines day 2026
  • 32dB ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ (ANC)
  • ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റി
  • ഡ്യുവൽ-ഡിവൈസ് കണക്ഷൻ ചെയ്യാം
  • പൊടി, ജല പ്രതിരോധിക്കുന്നതിന് IP55 റേറ്റിംഗ്
  • 12.4mm ഡൈനാമിക് ബാസ്

PHILIPS Handheld Garment Steamer STH3000/20

നിങ്ങൾ സമ്മാനം കൊടുക്കുന്ന ആൾ ഹോസ്റ്റലിൽ താമസിക്കുന്ന ആളോ, അല്ലെങ്കിൽ ഇടയ്ക്കിടെ യാത്ര ചെയ്യുന്നവരോ ആണോ? എങ്കിൽ ഇസ്തിരി ബോക്സ് ഇല്ലാതെ വസ്ത്രങ്ങളെല്ലാം തേച്ചുവയ്ക്കാം.

More From Digit: Gold Price Update: ഇന്നത്തെ സ്വർണ വില ആശ്വാസം, കുറഞ്ഞത് 12520 രൂപ

ഫിലിപ്സ് ഗാർമെന്റ് സ്റ്റീമർ ഹാൻഡ്‌ഹെൽഡ് ആയി ഉപയോഗിക്കാൻ ഡിസൈൻ ചെയ്തിട്ടുള്ളതാണ്. ഫിലിപ്സ് അപ്ലൈൻയൻസിലൂടെയും ആമസോണിലൂടെയും ഈ ഡിവൈസ് കുറഞ്ഞ വിലയിൽ ലഭിക്കും. 1000 W ക്വിക്ക് ഹീറ്റ അപ്പ് ഫീച്ചറുള്ള സ്റ്റീമറാണിത്. 4400 രൂപ വിലയാകുന്ന സ്റ്റീമറിന് ആമസോണിലെ വില 3,299 രൂപ മാത്രമാണ്.

love gift ideas for valentines day 2026
  • 1000 വാട്ടിൽ പ്രവർത്തിക്കുന്നതിനാൽ വേഗത്തിൽ തുണി തേയ്ക്കാനാകും
  • ഉപകരണം വെറും 30 സെക്കൻഡിനുള്ളിൽ ഉപയോഗിക്കാൻ റെഡിയാകും
  • 100 മില്ലി വേർപെടുത്താവുന്ന വാട്ടർ ടാങ്ക്
  • ഇസ്തിരിയിടൽ ബോർഡ് ആവശ്യമില്ല
  • കത്താനുള്ള സാധ്യതയില്ലാത്തതിനാൽ സിൽക്ക് പോലുള്ള മൃദു വസ്തുക്കൾക്കും ഉപയോഗിക്കാവുന്നതാണ്

Sony SRS-XB100 Wireless Bluetooth Portable Speaker

അടുത്തത് സോണി ബ്രാൻഡിൽ നിന്നുള്ള വയർലെസ് ബ്ലൂടൂത്ത് സ്പീക്കറാണ്. 2,489 രൂപയ്ക്ക് ആമസോണിൽ സോണിയുടെ SRS-XB100 മോഡൽ സ്പീക്കർ ലഭിക്കും. ഇത് ട്രാവലർമാർക്കും, പാർട്ടി പ്രേമികൾക്കും ഇണങ്ങുന്ന ഗിഫ്റ്റാണ്. വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ഇത് മികച്ച ചോയിസാകുന്നു.

love gift ideas for valentines day 2026
  • ഒറ്റ ചാർജിൽ 16 മണിക്കൂർ വരെ പ്ലേബാക്ക് മ്യൂസിക്
  • ഇത് നല്ല ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമാണ്, ഏകദേശം 274 ഗ്രാം മാത്രമാണ് ഭാരം
  • മെച്ചപ്പെടുത്തിയ ലോ-എൻഡ് ടോണുകൾക്കായി ഒരു പാസീവ് റേഡിയേറ്ററുള്ള സ്പീക്കർ യൂണിറ്റ്

വാലന്റൈൻ എന്നത് പ്രണയിതാക്കൾക്ക് മാത്രമുള്ളതല്ല. നിങ്ങളുടെ പ്രിയപ്പെട്ട രക്ഷിതാക്കളെയും സഹോദരങ്ങളെയും അടുപ്പമുളളവരെയും സ്നേഹത്തോടെ ചേർക്കാനുള്ള ദിനം കൂടിയാണ്. വളരെ ചെറിയ തുകയ്ക്ക്, അവർക്ക് വളരെ പ്രിയപ്പെട്ടൊരു സമ്മാനം തന്നെ നൽകാൻ ഈ ഓപ്ഷനുകൾ സഹായിക്കും.

Amazon Echo Pop

നിങ്ങളുടെ ഗേൾഫ്രണ്ടിനോ, ബോയ്ഫ്രണ്ടിനോ, മാതാപിതാക്കൾക്കോ, അടുത്ത സുഹൃത്തുക്കൾക്കോ ആമസോൺ അലക്സയും സമ്മാനമായി കൊടുക്കാം. നാല് വ്യത്യസ്ത കളറുകളിൽ, 4,499 രൂപയ്ക്ക് അലക്സ ലഭ്യമാണ്. ആമസോണിലാണ് ഓഫർ. കറുപ്പ്, വെള്ള, പച്ച, പർപ്പിൾ നിറങ്ങളിൽ ഇത് വാങ്ങിക്കാം.

  • സ്മാർട്ട് ലൈറ്റുകൾ, എസികൾ, ടിവികൾ, ഗീസറുകൾ എന്നിവയുടെയെല്ലാം ശബ്ദം നിയന്ത്രിക്കും.
  • നഴ്സറി റൈമുകൾ പ്ലേ ചെയ്യാനും അലാറം സജ്ജീകരിക്കാനും റിമൈൻഡറുകളും അലക്സയിലൂടെ സാധിക്കും.
  • ഒരു സ്റ്റാൻഡ്-എലോൺ സ്പീക്കറായി ഉപയോഗിക്കാം.
  • ഫോണിലൂടെ കണക്റ്റ് ചെയ്ത് ഇത് ബ്ലൂടൂത്ത് സ്പീക്കറായും ഉപയോഗിക്കാനാകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo