10,000 രൂപ ഡിസ്കൗണ്ടിൽ Vivo X300 Pro സ്വന്തമാക്കാം; ആമസോണിൽ പരിമിതകാല ഓഫർ

10,000 രൂപ ഡിസ്കൗണ്ടിൽ Vivo X300 Pro സ്വന്തമാക്കാം; ആമസോണിൽ പരിമിതകാല ഓഫർ

മൊബൈൽ ഫോട്ടോഗ്രഫി പ്രേമികളുടെ പ്രിയപ്പെട്ട ഫ്ലാഗ്ഷിപ്പ് മോഡലാണ് Vivo X300 Pro. ZEISS ട്യൂൺ ചെയ്ത 200MP APO ടെലിഫോട്ടോ ക്യാമറയുള്ള വിവോ ഫോണിന് ആമസോണിൽ വിലക്കിഴിവ് പ്രഖ്യാപിച്ചു. 50MP മെയിൻ ക്യാമറയും മികച്ച അൾട്രാ-വൈഡ് ലെൻസും ഇതിനുണ്ട്. ക്യാമറയിൽ മാത്രമല്ല പെർഫോമൻസിലും സ്മാർട്ട് ഫോൺ ഒരു കില്ലാഡിയാണ്. 90W ഫാസ്റ്റ് ചാർജിംഗും ദീർഘനേരത്തേക്ക് ബാറ്ററി കപ്പാസിറ്റിയും ലഭിക്കുന്ന വിവോ എക്സ്300 പ്രോ 10000 രൂപയുടെ കിഴിവിലാണ് ആമസോണിൽ വിൽക്കുന്നത്.ഒരു ലക്ഷത്തിന് മുകളിൽ വിലവരുന്ന ഫ്ലാഗ്ഷിപ്പ് ഫോൺ ഐഫോണിനും സാംസങ് ഗാലക്സി എസ്26 അൾട്രായ്ക്കും പകരം ഉപയോഗിക്കാവുന്ന മികച്ച ഹാൻഡ്സെറ്റാണ്. ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയാണെന്നും ഓഫറിനെ കുറിച്ചും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo X300 Pro Price Offer Amazon

16GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള വിവോ എക്സ്300 പ്രോയ്ക്കാണ് ഓഫർ. 1,19,999 രൂപയ്ക്കാണ് വിവോയുടെ സ്മാർട്ട് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ICICI, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 10000 രൂപയുടെ കിഴിവ് ലഭിക്കും. ഇങ്ങനെ വിവോ എക്സ്300 പ്രോ നിങ്ങൾക്ക് 1,09,999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്.

43,950 രൂപയുടെ മികച്ച എക്സ്ചേഞ്ച് ഡീലും വിവോ എക്സ്300 പ്രോയ്ക്ക് ലഭ്യമാണ്. 8,076 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓഫറും 4,219 രൂപയുടെ മികച്ച ഇഎംഐ ഓഫറും ഇപ്പോൾ ലഭ്യമാണ്.

Also Read: ഡിസ്‌കൗണ്ട് പ്രതീക്ഷിച്ചവർക്ക് ആപ്പിളിന്റെ 18-ന്റെ പണി! iPhone 17 വില കുത്തനെ കൂട്ടി, രക്ഷകരായി ആമസോണും ഫ്ലിപ്കാർട്ടും

വിവോ എക്സ്300 പ്രോ സവിശേഷതകൾ

2800 × 1260 റെസല്യൂഷനും 120Hz വരെയുള്ള അഡാപ്റ്റീവ് റിഫ്രഷ് റേറ്റുമുള്ള സ്മാർട്ട് ഫോണാണിത്. ഇതിന് 6.78 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണുള്ളത്. HDR10+, Dolby Vision സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണ് വിവോ എക്സ്300 പ്രോയ്ക്ക് കൊടുത്തിരിക്കുന്നത്. Netflix HDR, SGS ലോ ബ്ലൂ ലൈറ്റ്, TUV Rheinland Flicker-Free ഫീച്ചറുകളും ഇതിനുണ്ട്.

ഈ വിവോ ഫോണിൽ മീഡിയാടെക് ഡൈമൻസിറ്റി 9500 ചിപ്‌സെറ്റാണുള്ളത്. ഇതിന് 90W ഫാസ്റ്റ് ചാർജിംഗും 40W വയർലെസ് ചാർജിംഗുമുണ്ട്. ഫോണിന് കരുത്ത് നൽകുന്നത് 6,510 mAh ബാറ്ററിയാണ്.

ക്യാമറയിലേക്ക് വന്നാൽ വിവോ എക്സ്300 പ്രോയുടെ പിൻഭാഗത്ത് ട്രിപ്പിൾ ക്യാമറ യൂണിറ്റാണുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന ഫോണിൽ 50MP Sony LYT-828 പ്രൈമറി ലെൻസാണുള്ളത്. ഇതിൽ 50MP അൾട്രാ-വൈഡ് JN1 ലെൻസും 200MP HPB ടെലിഫോട്ടോ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. 3.5x ഒപ്റ്റിക്കൽ സൂമും OIS പിന്തുണയുമുള്ള 200 മെഗാപിക്സൽ ടെലിഫോട്ടോ സെൻസറാണ്. ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ക്യാമറയാണ് കൊടുത്തിരിക്കുന്നത്.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile